മഞ്ഞുകാല ശ്വസന പ്രശ്നങ്ങളെ നേരിടാൻ ഇതാ വീട്ടുമുറ്റത്തെ അഞ്ച് ഔഷധങ്ങൾ
text_fieldsകാലാവസ്ഥ ഇടക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. രാവിലെ നല്ല തണുപ്പും വെയിലായാൽ നല്ല ചൂടും രാത്രിയിൽ നല്ല മഞ്ഞും ഒരേ ദിവസം അനുഭവപ്പെടുന്നു. കാലാവസ്ഥയിലെ ഈ അസ്ഥിരാവസ്ഥ നമ്മുടെ ആരോഗ്യത്തെയും നന്നായി ബാധിക്കും.
ചുമ, ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയെല്ലാം വിട്ടുപോകാതെ കൂടെക്കൂടിയിരിക്കുകയാണ് പലർക്കും. ദിവസവും ഡോക്ടറുടെ അടുത്തേക്ക് നടക്കാൻ മടിച്ച് ഉള്ള പ്രശ്നങ്ങളുമായി ബുദ്ധിമുട്ടിയാണ് പലരും മുന്നോട്ടുപോകുന്നത്.
എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന അഞ്ച് മറുമരുന്നുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
- തുളസി
എല്ലാ വീടുകളിലും കാണുന്ന ആയുർവേദ ഔഷധമാണ് തുളസി. ആന്റി ഓക്സിഡന്റ്സ്, സിങ്ക്, വൈറ്റമിൻ സി എന്നിവ ധാരാളമായി തുളസിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കും. തുളസിക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, അണുബാധക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.
ബ്രോൈങ്കറ്റിസ്, ആസ്ത്മ, പനി, ചുമ, ജലദോഷം എന്നിവക്ക് പരിഹാരമായി തുളസിയില നീരും തേനും ചേർത്ത് കഴിച്ചാൽ മതി. രക്ത ശുചീകരണം, ശ്വാസകോശത്തിലെ രക്ത പ്രവാഹം എന്നിവയും വർധിപ്പിക്കും.
- ഇരട്ടിമധുരത്തിന്റെ വേരുകൾ
തൊണ്ടവേദനയും ചുമയും ശമിക്കാൻ ഇരട്ടിമധുരത്തിന്റെ വേരുകൾ ചവച്ചാൽ മതി. ന്യുമോണിയ, ബ്രോൈങ്കറ്റിസ്, ആസ്ത്മ എന്നിവ പരിഹരിക്കാനും ഇരട്ടി മധുര വേരുകൾ സഹായിക്കും. ശ്വസകോശത്തിന്റെ ശേഷി വർധിപ്പിക്കുകയും അണുബാധക്കെതിരായ പ്രതിരോധം ശക്തമാക്കുകയും ചെയ്യും.
- പിപ്പലി
ചുമയും ജലദോഷവും ചികിത്സിക്കാൻ ഏറ്റവും നല്ലത് പിപ്പലിയാണ്. ശ്വസന വ്യവസ്ഥക്ക് മുഴുവനായും ഗുണകരമാണ് പിപ്പലി. അണുബാധയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. പിപ്പലി പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നതും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശ്വസന വയവസ്ഥയിലെ അണുബാധയെ പ്രതിരോധിക്കും.
- കിരിയത്ത് (കാൽമേഘ്)
കിരിയത്ത് എന്നും നീലവേമ്പ് എന്നും അറിയപ്പെടുന്ന കാൽമേഘിന്റെ വേരുകളും ഇലകളും പലതരത്തിലുള്ള ശ്വസന പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്നുണ്ട്.
ആന്റി -ഇൻഫ്ലമേഷൻ, ആന്റി -വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഇവക്ക് പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇത് അണുബാധ, പനി, ജലദോഷം, ചുമ,ഫ്ലു, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് മരുന്നാണ്.
- ആടലോടകം
ശ്വസന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല മരുന്നാണ് ആടലോടകം. ബ്രോൈങ്കറ്റിസ്, ക്ഷയം, മറ്റ് ശ്വസകോശ പ്രശ്നങ്ങൾ എന്നിവ ചികിത്സിക്കുമ്പോൾ, ശ്വസന വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ശ്വസകോശത്തെശുദ്ധീകരിക്കാനും ശ്വാസോച്ഛാസം സുഗമമാക്കാനും ആടലോടകം സഹായിക്കുന്നു.
ചുമക്കും മറ്റ് ജലദോഷ പ്രശ്നങ്ങൾക്കും പരിഹാരമായി ആടലോടക നീരോ, ആടലോടക ഇലയിട്ട് തിളപ്പിച്ച വെള്ളമോ കുടിക്കുന്നത് നല്ലതാണ്.
മുകളിൽ പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം തുടക്കത്തിൽ നടത്താവുന്ന വീട്ടു ചികിത്സകളാണിത്. പ്രശ്നം ഗുരുതരാമാകുന്നുവെന്ന് തോന്നുകയാണെങ്കിൽ ഡോക്ടർമാരുടെ സഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.