അമിത വിയർപ്പിന് വീട്ടിൽതന്നെ പരിഹാരം
text_fieldsവിയർക്കുന്നത് ആരോഗ്യത്തിെൻറ ലക്ഷണമാണത്രേ. എന്നാൽ അമിത വിയർപ്പ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അമിത വിയർപ്പും വിയർപ്പു നാറ്റവും മൂലം ആളുകെള അഭിമുഖീകരിക്കാൻ ആത്മവിശ്വാസമില്ലാത്തവർ പോലും നമുക്കിടയിലുണ്ട്.
അമിത വിയർപ്പിൽ നിന്ന് രക്ഷനേടാൻ ഇൗ വീട്ടുവൈദ്യം പരീക്ഷിച്ചു നോക്കൂ:
അപ്പക്കാരവും വെളിച്ചെണ്ണയും: അപ്പക്കാരവും വെളിച്ചെണ്ണയും ഒറ്റക്ക് ഉപയോഗിച്ചാൽതന്നെ നല്ല ഫലം ലഭിക്കും. ഇവ രണ്ടുംകൂടിയായാൽ അമിത വിയർപ്പിനെ പറ്റിയുള്ള ചിന്ത പിന്നെ ഒഴിവാക്കാം. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ മൂന്ന് ടീസ്പൂൺ വെണ്ണ എന്നിവ ചൂടാക്കി ഉരുക്കിയതിന് ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ അപ്പക്കാരം രണ്ട് ടീസ്പൂൺ കൂവപ്പൊടി എന്നിവ ചേർത്തിളക്കി രണ്ടു തുള്ളി സുഗന്ധ എണ്ണ കൂടി ചേർത്ത് ഒരു ഡിയോഡ്രൻറ് സ്റ്റിക്കോടു കൂടി ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്താൽ വിയർപ്പിന് ഹോം മെയ്ഡ് പ്രതിവിധി റെഡി. എല്ലാ ദിവസവും മുടങ്ങാതെ ഉപയോഗിക്കാം.
ചെറുനാരങ്ങ: നാരങ്ങനീര് ദുർഗന്ധം അകറ്റുന്നതിനോടൊപ്പം കക്ഷങ്ങളിലെയും മറ്റും ചർമത്തിെൻറ നിറംമാറ്റവും തടയും. ഒരു നാരങ്ങയുടെ നീെരടുത്ത് അത് ഒരു ഗ്ലാസ് പച്ച വെള്ളത്തിൽ ചേർക്കുക. ഒരു കോട്ടൺ തുണി അര മണിക്കൂർ ഇൗ വെള്ളത്തിൽ മുക്കിവെച്ച ശേഷം ആ തുണി വെച്ച് ശരീരം തുടക്കണം. അൽപ സമയത്തിനുശേഷം ശുദ്ധമായ വെള്ളത്തിൽ കുളിച്ചാൽ ശരീരം വൃത്തിയാകും.
ഗോതമ്പ് പുല്ല് ജ്യൂസ്: ഗോതമ്പു പുല്ലും വെള്ളവും ചേർത്തടിച്ചെടുത്ത ശേഷം ഒരു കോട്ടൺ തുണിയിലൂടെ ഒഴിച്ച് അരിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ ഉപ്പോ പഞ്ചസാരയോ ചേർക്കാം. ഇൗ പാനീയം അമിത വിയർപ്പുള്ളവർ കുടിക്കുന്നത് ശരീരത്തിലെ വൈറ്റമിൻ ലോസിനും ക്ഷീണത്തിനും ഒക്കെ പ്രതിവിധിയാവും.
തക്കാളി ജ്യൂസ്: തക്കാളി ജ്യൂസാക്കി കുടിക്കന്നതിനോടൊപ്പം ഇൗ ജ്യൂസ് ദേഹത്ത് തേച്ച് പിടിപ്പിച്ച് 10-15 മിനിറ്റിനു ശേഷം നന്നായി കഴുകിക്കളഞ്ഞാൽ വിയർപ്പുകൊണ്ട് സംഭവിക്കുന്ന ചർമരോഗങ്ങൾ കുറയും.
വെളുത്ത ചന്ദനം: വെളുത്ത ചന്ദനം വിയർപ്പ് വലിച്ചെടുത്ത് അമിത വിയർപ്പു തടയുകയും വിയർപ്പുമൂലമുണ്ടാകുന്ന ഫംഗസ് തടയുകയും ചെയ്യും. ഒരു ടേബ്ൾ സ്പൂൺ വെള്ളച്ചന്ദന പൊടിയിൽ പനിനീർ ചേർത്ത് അതൊരു പേസ്റ്റാക്കുക. ഇതിലേക്ക് കുറച്ച് ചെറുനാരങ്ങകൂടി ചേർത്ത് വിയർക്കുന്ന ഭാഗങ്ങളിൽ തേക്കുക. ശരീരം നന്നായി കഴുകിയ ശേഷമേ ഇത് തേക്കാൻ പാടുള്ളു. ഒന്നു ഉണങ്ങിയ ശേഷം നന്നായി കഴുകിക്കളയുക. ഇങ്ങനെ ചെയ്താൽ അമിത വിയർപ്പ് ഒരു പരിധി വരെ നിയന്ത്രിക്കാം.
ടീ ട്രീ ഒായിൽ: ടീ ട്രീ എണ്ണയുടെ ആൻറി ഫംഗൽ സ്വഭാവം അമിത വിയർപ്പ് മൂലം ബുദ്ധിമുട്ടുന്നവർക്കൊരനുഗ്രഹമാണ്. ടീ ട്രീ ഒായിലിൽ മുക്കിയ കോട്ടൺ കൊണ്ട് വിയർപ്പ് തങ്ങിനിൽക്കുന്ന സ്ഥലങ്ങളിൽ ഒപ്പുന്നത് പൂപ്പലും ചൊറിച്ചിലും പൂർണമായി ഒഴിവാക്കും. ലോല ചർമത്തിൽ എണ്ണയിൽ പകുതിയിലധികം വെള്ളം ചേർത്ത് ഇതേ രീതിയിൽ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.