സോഡിയം കുറഞ്ഞാൽ...
text_fieldsജീവെൻറ നിലനിൽപിന് അത്യന്താപേക്ഷിതമായ ലവണങ്ങളിലൊന്നാണ് സോഡിയം. രക്തത്തിലെ ലവണാംശം നിലനിർത്തുന്നതിൽ സോഡിയം നിർണായക ഘടകമാണ്. കോശങ്ങൾക്ക് പുറത്തുള്ള ജലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലവണവും സോഡിയമാണ്. ശരീരത്തിൽ സോഡിയത്തിെൻറ നില 135 മുതൽ 145 milliequivalents/litre വരെ ആണ് അഭികാമ്യം.
സോഡിയം അനിവാര്യ ഘടകം
രക്തസമ്മർദം കുറയാതെ നിലനിർത്താനും തലച്ചോറിെൻറ സുഗമമായ പ്രവർത്തനത്തിനും സോഡിയം അനിവാര്യമാണ്. കൂടാതെ നാഡികളിലൂടെയുള്ള സംവേദനങ്ങളുടെ നിയന്ത്രണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സോഡിയം കൂടിയേ തീരൂ. രക്തത്തിൽ സോഡിയത്തിൻറ അളവ് കുറയുന്നത് ഹൈപ്പോൈനട്രീമിയ എന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. സോഡിയത്തിെൻറ അളവ് 135 mEq/L ൽ കുറയുേമ്പാഴാണ് ഹൈപ്പോനൈട്രീമിയ ഉണ്ടാകുന്നത്.
സോഡിയം കുറയൽ, കാരണങ്ങൾ നിരവധി
- പക്ഷാഘാതത്തെയും മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നുമെല്ലാം രോഗിയുടെ സംസാരത്തിലും ബോധനിലവാരത്തിലും പുരോഗതിയുണ്ടാകാത്തതിന് പ്രധാന കാരണം സോഡിയം കുറയലാണ്.
- തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രിനൽ ഗ്രന്ഥിയുടെയും പ്രവർത്തനക്കുറവ് സോഡിയം കുറയാനിടയാക്കും.
- തുടർച്ചയായുള്ള ഛർദിയും വയറിളക്കവും ജലനഷ്ടത്തോടൊപ്പം സോഡിയം ഉൾപ്പെടെയുള്ള ലവണ നഷ്ടങ്ങൾക്കും ഇടയാക്കും.
- കരൾ വീക്കം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവ മറ്റു സങ്കീർണതകൾക്കൊപ്പം സോഡിയത്തിെൻറ അളവും കുറക്കും.
- ഭക്ഷണത്തിൽ ഉപ്പിെൻറ അളവ് തീരെ കുറയുന്നതും സോഡിയത്തിെൻറ അളവ് കുറക്കാറുണ്ട്.
- ചിലയിനം മരുന്നുകൾ പ്രധാനമായും രക്തസമ്മർദം കുറക്കുന്ന മരുന്നുകളും സോഡിയം കുറക്കാറുണ്ട്. പ്രായമായവരിൽ ഇത് കൂടുതലാണ്.
- ശ്വാസകോശം, പാൻക്രിയാസ്, മസ്തിഷ്കം തുടങ്ങിയവയെ ബാധിക്കുന്ന അർബുദവും സോഡിയം കുറക്കാറുണ്ട്.
- പല രോഗാവസ്ഥകളുമായി ബന്ധപ്പെട്ടു ശരീരത്തിൽ നീര് ഉണ്ടാകുന്നവരിലും സോഡിയം കുറയാറുണ്ട്.
- ദീർഘനാളായി കിടപ്പിലായ രോഗികളിലും സോഡിയത്തിെൻറ അളവ് കുറയാറുണ്ട്. തലച്ചോറിെൻറ പ്രവർത്തന വൈകല്യംമൂലം മൂത്രത്തിൽക്കൂടി സോഡിയം നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമാകുന്നത്.
പ്രധാന ലക്ഷണങ്ങൾ
- തലവേദന
- ഛർദി
- സ്വബോധമില്ലാത്ത അവസ്ഥ
- ഒാർമക്കുറവ്
- ക്ഷീണം
- തളർച്ച
- അപസ്മാരം
സോഡിയം കുറയുന്നത് മസ്തിഷ്ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിൽ നീര്, മസ്തിഷ്ക മരണം എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്. ശ്വാസതടസ്സം, ഹൃദയവീക്കം എന്നിവയുമുണ്ടാകാം. സോഡിയത്തിെൻറ അളവ് 115ൽ താഴുേമ്പാൾ അപസ്മാര ലക്ഷണങ്ങൾ ഉണ്ടാകുന്നു.
പരിഹാരങ്ങൾ
ചികിത്സകൊണ്ട് പെെട്ടന്ന് പരിഹാരം കാണാനാകുമെങ്കിലും സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും വൈകിയാണ് കണ്ടെത്തുക. സോഡിയത്തിെൻറ അളവ് വിലയിരുത്തുന്നതോടൊപ്പം തൈറോയ്ഡ്, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനവും പരിശോധിക്കേണ്ടതുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യനില ഇവയും പ്രധാനമാണ്.
കാരണത്തിനനുസരിച്ചുള്ള ചികിത്സകൾ ഒാേരാരുത്തരിലും വ്യത്യസ്തമായിരിക്കും. ചെറിയ തോതിലുള്ള സോഡിയത്തിെൻറ കുറവ് ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പരിഹരിക്കാനാകും. കറിയുപ്പിലൂടെയാണ് ശരീരത്തിനാവശ്യമുള്ള സോഡിയത്തിെൻറ മുഖ്യ പങ്കും ലഭ്യമാകുന്നത്.
മുന്തിരി, അമുക്കുരം, കുറുന്തോട്ടി, ചിറ്റരത്ത്, നീർമാതളം, പാൽമുരുക്ക്, ബ്രഹ്മി എന്നിവ ഉൾപ്പെട്ട ഒൗഷധങ്ങൾക്ക് സോഡിയം കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയാറുണ്ട്. ഉപ്പ് ചേർത്ത ചെറുപയർ സൂപ്പ്, മാംസ സൂപ്പ്, മലർക്കഞ്ഞി, പാൽക്കഷായം, തേങ്ങാവെള്ളം, കരിക്കിൻവെള്ളം, ഉപ്പ് ചേർത്ത നാരങ്ങവെള്ളം, ഇഞ്ചി ചേർത്ത മോരും വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയും മാറിമാറി നൽകേണ്ടതുണ്ട്. മാതളനീര് ചേർത്ത് ചെറുപയറിൽ സൂപ്പ് നൽകുന്നത് സോഡിയം നില ക്രമീകരിക്കുന്നതോടൊപ്പം ക്ഷീണത്തെയും അകറ്റും. ഒൗഷധങ്ങൾ ചേർത്ത് സംസ്കരിച്ച നെയ്യും നല്ല ഫലം തരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കായികാധ്വാനം ഉള്ളവരും വേനൽക്കാലത്ത് പുറം പണി ചെയ്യുന്നവരും ഉപ്പ് ചേർത്ത ശുദ്ധജലം ധാരാളം കുടിക്കുന്നത് സോഡിയം ഉൾെപ്പടെയുള്ള ലവണ നഷ്ടം കുറക്കാൻ സഹായിക്കും.
* ശരീരത്തിൽ നീര് വരുന്ന സാഹചര്യങ്ങളിൽ ഉപ്പ് കുറക്കണം.
* ഛർദി-അതിസാരം ഉള്ളപ്പോൾ ഉപ്പും പഞ്ചസാരയും ചേർത്ത ലായനി ഇടക്കിടക്ക് കുടിക്കേണ്ടതാണ്.
* കിടപ്പു രോഗികൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം മൂത്രത്തിലൂടെ പുറത്തുപോകുന്നതിനെക്കാൾ കുറവായിരിക്കാൻ ശ്രദ്ധിക്കണം.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.