ആയുർവേദത്തിന്‍റെ അംഗീകാരം വർധിക്കുന്നു -മന്ത്രി ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: ആയുർവേദത്തിന്‍റെ അംഗീകാരം ലോകത്താകെ വർധിക്കുന്നതായി മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം' എന്നതാണ് ഈ വർഷത്തെ പ്രവർത്തന ആശയം. അടുത്ത 25 വർഷത്തെ ആയുർവേദത്തിന്റെ വളർച്ച ലക്ഷ്യം വെച്ച് 'ആയുർവേദ @ 2047'എന്ന പദ്ധതിയും വിഭാവന ചെയ്തിട്ടുണ്ട്.
ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടർ ഡോ.എം.എൻ. വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ.സുനിത ജി.ആർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ.ജയ വി. ദേവ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന, ആയുർവേദ അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ.ശിവകുമാർ സി.എസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. സിന്ധു, മെഡിക്കൽ കൗൺസിൽ മെംബർ ഡോ.സാദത്ത് ദിനകർ, ഡോ. ഷർമദ് ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.