Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightഗർഭാശയാർബുദം നേരത്തേ...

ഗർഭാശയാർബുദം നേരത്തേ കണ്ടെത്താം...

text_fields
bookmark_border
ഗർഭാശയാർബുദം നേരത്തേ കണ്ടെത്താം...
cancel

സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ വലിയൊരു വിഭാഗവും അവരുടെ പ്രത്യുൽപാദന അവയവങ്ങളെ ബാധിക്കുന്നവയാണ്. അതിൽ പെടുന്ന പ്രധാന അർബുദങ്ങളിലൊന്നാണ് ഗർഭാശയ അർബുദം. വികസിത രാജ്യങ്ങളിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും ഗർഭാശയ അർബുദമാണ്. ഗർഭാശയ കോശങ്ങളിൽ നിന്നാരംഭിക്കുന്ന ഇൗ അർബുദത്തിെൻറ പ്രധാന ലക്ഷണം ആർത്തവേതര രക്തസ്രാവമോ ആർത്തവ വിരാമത്തിന് ശേഷമുള്ള രക്തസ്രാവമോ ആയിരിക്കും.

പ്രധാന കാരണങ്ങൾ
ലൈംഗിക ഹോർമോണുകളുടെ അതിപ്രസരം ഗർഭാശയ അർബുദത്തിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് ഇൗസ്ട്രജൻ എന്ന ലൈംഗിക ഹോർമോൺ വളരെ കൂടുതലുള്ള അവസ്ഥയിൽ ഇൗ അർബുദത്തിനുള്ള സാധ്യത കൂടാറുണ്ട്. ഇൗസ്ട്രജൻ ഉൽപാദിപ്പിക്കുന്ന മുഴകളുള്ളവർ, അവിവാഹിതർ, ഇൗസ്ട്രജന് സമാനമായ ഫലങ്ങളുള്ള മരുന്നുകൾ ഇവയും ഗർഭാശയ അർബുദത്തിനിടയാക്കാറുണ്ട്. പാരമ്പര്യം, സ്തനാർബുദം വന്നവർ ഇവയും ഗർഭാശയ അർബുദത്തിന് വഴിയൊരുക്കുന്ന മറ്റു ഘടകങ്ങളാണ്.

ലക്ഷണങ്ങൾ
പ്രായമേറിയവരിലാണ് ഇൗ രോഗം സാധാരണ കാണുക. പ്രത്യേകിച്ച് ആർത്തവ വിരാമം വന്ന സ്ത്രീകളിൽ. ചിലരിൽ ആർത്തവ വിരാമത്തിെൻറ ആദ്യഘട്ടത്തിലും ഇത് വന്നുകൂടാറുണ്ട്. യോനിയിലൂടെയുള്ള അസാധാരണ രക്തംപോക്ക് ആദ്യഘട്ടത്തിൽ വെള്ളേപാലെയും തുടർന്ന് രക്തം കലർന്നും പിന്നെ കൂടുതൽ രക്തത്തോടെയുമുള്ള ഇൗ സ്രവം ഗർഭാശയ അർബുദത്തിെൻറ പ്രധാന ലക്ഷണമാണ്. കൂടാതെ ലൈംഗിക ബന്ധത്തിലേർപ്പെടുേമ്പാൾ വേദനയും രക്തസ്രാവവും അടിവയറ്റിൽ തുടർന്ന് നിൽക്കുന്ന വേദന ഇവയും ഗർഭാശയ അർബുദത്തിെൻറ ലക്ഷണങ്ങളാണ്.

േരാഗത്തെ നാലു ഘട്ടങ്ങളായി വിലയിരുത്താം

സ്റ്റേജ് 1: അർബുദം ഗർഭാശയത്തിനുള്ളിൽ മാത്രം കാണപ്പെടുന്നു.
സ്റ്റേജ് 2: അർബുദം ഗർഭാശയത്തിൽനിന്ന് ഗർഭാശയ ഗളത്തിലേക്ക് പടർന്നുപിടിക്കുന്നു.
സ്റ്റേജ് 3: അർബുദം ഗർഭാശയത്തിന് വെളിയിലേക്ക് വ്യാപിക്കുന്നു. വസ്തിപ്രദേശത്തേക്ക് ഇൗ ഘട്ടത്തിൽ പടരാറില്ല.
സ്റ്റേജ് 4: അർബുദം വസ്തിപ്രദേശത്തിനും പുറത്തു കടന്ന് മൂത്രസഞ്ചി, മലാശയം തുടങ്ങിയ അവയവങ്ങളിലേക്ക് വ്യാപിച്ച് കഴിയുന്നു ഇൗ ഘട്ടത്തിൽ.
ഗർഭാശയ അർബുദം സ്ഥിരീകരിക്കപ്പെട്ടാൽ രോഗത്തിെൻറ ആരംഭദശയാണോ, സങ്കീർണതകളിലേക്ക് കടന്നോ ഗർഭാശയത്തിന് വെളിയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ മറ്റേതെല്ലാമവയവങ്ങളെ ബാധിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ചികിൽസ ശരിയായി ആസൂത്രണം ചെയ്യാൻ ഇതനിവാര്യമാണ്.

ഗർഭാശയ ഭിത്തിയുടെ ആവരണത്തിൽ കോശങ്ങൾ പെരുകുന്ന അവസ്ഥ
40 കഴിഞ്ഞ സ്ത്രീകളിൽ സാധാരണ കാണുന്ന ഗർഭാശയ ഭിത്തിയുടെ ആവരണത്തിൽ കോശങ്ങൾ പെരുകുന്ന അവസ്ഥ (Endometrial hyperplania)യും ചില ഘട്ടങ്ങളിൽ അർബുദമായി പരിണമിക്കാറുണ്ട്. പ്രയാസമേറിയ ആർത്തവ ചക്രങ്ങൾ, ആർത്തവ ചക്രങ്ങൾക്കിടയിലും ആർത്തവ വിരാമ ശേഷവുമുള്ള രക്തസ്രാവം ഇവ ഇതിെൻറ പ്രധാന ലക്ഷണങ്ങളാണ്. നേരത്തേ തുടങ്ങുന്ന ചികിത്സയിലൂടെ ഇത് അർബുദമായി മാറുന്നത് തടയാനാകും.

ആർത്തവ വിരാമവും രക്തസ്രാവവും
അണ്ഡാശയത്തിെൻറ പ്രവർത്തന രാഹിത്യം കൊണ്ട് 12 മാസമെങ്കിലും തുടർച്ചയായി ആർത്തവം നിൽക്കുേമ്പാൾ ആർത്തവ വിരാമം ഉറപ്പിക്കാം. ആർത്തവ വിരാമത്തിന് മുമ്പ് ആർത്തവ ചക്രത്തിൽ മിക്കവരിലും കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവം കൂടുതൽ ദിവസം നീണ്ടുനിൽക്കുക, അമിത രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾ ഹോർമോണിെൻറ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാവുക. എന്നാൽ, രണ്ടു മാസമുറക്കിടയിൽ വിട്ടുവിട്ടുണ്ടാകുന്നതും ലൈംഗിക ബന്ധത്തിന് ശേഷമുണ്ടാകുന്നതുമായ രക്തസ്രാവം അർബുദ സൂചകങ്ങളാകാമെന്നതിനാൽ അതീവ ശ്രദ്ധയോടെ കാണേണ്ടതുണ്ട്.
കൂടാതെ ഗർഭാശയ മുഴുകൾ, ഗർഭാശയത്തിലേക്ക് തൂങ്ങിക്കിടക്കുന്ന പോളിപ്പികൾ, യോനിയിലെ അണുബാധയും അർബുദവും ഗർഭാശയ ഗളത്തിലെ അണുബാധ, ഇൗസ്ട്രജൻ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ച ശേഷം നിർത്തുക തുടങ്ങിയവയും ആർത്തവ വിരാമത്തോടനുബന്ധിച്ച് രക്തസ്രാവത്തിനിടയാക്കും.
ആർത്തവ വിരാമശേഷം ചിലർക്ക് ആറുമാസത്തിന് ശേഷവും മറ്റു ചിലർക്ക് ഒരു വർഷത്തിന് ശേഷവും രക്തസ്രാവം വരാം. ചുരുക്കം ചിലരിൽ ഇത് രോഗലക്ഷണമായെത്താം. ആർത്തവ വിരാമം വന്ന് ഒരു വർഷം കഴിഞ്ഞ് രക്തസ്രാവം വന്നാൽ അർബുദ സാധ്യത 10 ശതമാനമാണ്. എന്നാൽ, 10 വർഷത്തിന് ശേഷം ബ്ലീഡിങ് വന്നാൽ അർബുദ സാധ്യത 50 ശതമാനത്തിൽ കൂടുതലാകും.

ഫൈബ്രോയ്ഡും അർബുദവും
സാധാരണ ഗതിയിൽ ഗർഭാശയ മുഴകൾ ആർത്തവ വിരാമത്തിന് ശേഷം ചുരുങ്ങും. ഇവ അർബുദമായി മാറാനുള്ള സാധ്യതയും വിരളമാണ്. എന്നാൽ, പെെട്ടന്ന് വളരുന്ന ചില മുഴകൾ അർബുദമായി മാറാറുണ്ട്. അതിനാൽ ഗർഭാശയ മുഴകൾ ഉള്ള സ്ത്രീകൾ അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ മുഴകളുടെ വലുപ്പം വിലയിരുത്തേണ്ടതാണ്.

ഗർഭാശയ ഭിത്തിയിലെ അർബുദം
ഗർഭാശയ ഭിത്തി മൂന്നു അടുക്കുകളായാണ് കാണുക. എൻഡോമെട്രിയം എന്ന ഉൾഭിത്തിയിലാണ് ഗർഭാശയ അർബുദംകൂടുതലായും ഉണ്ടാവുക. ആർത്തവ വിരാമശേഷമാണ് ഇൗ അർബുദം ഉണ്ടാവുക. ശരീരത്തിൽ ഇൗസ്ട്രജെൻറ തോത് വർധിപ്പിക്കുന്ന ഏതവസ്ഥയും ഇത്തരം അർബുദത്തിെൻറ സാധ്യത വർധിപ്പിക്കും.

സ്തനാർബുദവും ഗർഭാശയാർബുദവും
സ്തനാർബുദമുള്ള സ്ത്രീകളിൽ ഗർഭാശയാർബുദവും കൂടുതലായി കാണാറുണ്ട്. സ്ത്രീ ഹോർമോണുകളുടെ അളവിലെ വർധന, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഹോർമോണുകളോടുള്ള ജന്മസിദ്ധമായ അമിത പ്രതികരണം ഇവ സ്തനാർബുദമുള്ളവരിൽ ഗർഭാശയ അർബുദ സാധ്യത വർധിപ്പിക്കുന്നു.

പാരമ്പര്യവും ഗർഭാശയ കാൻസറും
പാരമ്പര്യമായും ഗർഭാശയ അർബുദം വരാം. രക്തബന്ധമുള്ളവർക്ക് അണ്ഡാശയ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം, കുടലിലെഅർബുദം ഇവ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾ ഗർഭാശയ അർബുദം മുൻകൂട്ടി നിർണയിക്കാൻ സ്ക്രീനിങ് ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
സാധാരണ ആർത്തവ വിരാമ ശേഷമാണ് ഗർഭാശയാർബുദ സാധ്യത ഏറുന്നതെങ്കിലും പാരമ്പര്യമുണ്ടെങ്കിൽ 40 വയസ്സ് കഴിയുേമ്പാൾ തന്നെ അർബുദ സാധ്യത പതിന്മടങ്ങ് വർധിക്കുന്നു.

പ്രതിരോധം പ്രധാനം
ജീവിതശൈലി മെച്ചപ്പെടുത്തുന്നേതാടൊപ്പം േവണ്ടത്ര ആർത്തവ –ഗർഭ പരിരക്ഷകൾ നൽകുന്നതും ഇൗസ്ട്രജൻ ഹോർമോണിെൻറ അതിപ്രസരത്തെ തടഞ്ഞ് ഗർഭാശയത്തിെൻറ ആരോഗ്യം സംരക്ഷിക്കാറുണ്ട്. സ്നേഹ സ്വേദങ്ങൾ ആവർത്തിച്ച് ചെയ്യുന്നതും പഞ്ചകർമ ചികിത്സകൾ അവസ്ഥക്കനുസരിച്ച് ഒൗഷധത്തോടൊപ്പം നൽകുന്നതും വസ്തി, വർത്തി ഇവയും ഗർഭാശയരോഗങ്ങളിൽ ഏറെ പ്രയോജനം ചെയ്യാറുണ്ട്. ചെറുപ്പത്തിലേ തന്നെ അമിതവണ്ണം കുറക്കുന്നതും ലഘുവ്യായാമങ്ങൾ ശീലമാക്കുന്നതും ഗർഭാശയത്തിെൻറ ആേരാഗ്യം മെച്ചപ്പെടുത്തി അർബുദം വരാറുള്ള സാധ്യതയെ കുറക്കാറുണ്ട്.
പ്രമേഹ നിയന്ത്രണം ഗർഭാശയാർബുദത്തിെൻറ കടന്ന്വരവ് തടയാൻ അനിവാര്യമാണ്.
ആർത്തവ വിരാമത്തോടനുബന്ധിച്ച് കഴിക്കുന്ന മരുന്നുകൾ ഇൗസ്ട്രജൻ ഹോർമോണിനെ സ്വാധീനിക്കാത്തവ ആയിരിക്കാൻ ശ്രദ്ധയുണ്ടാകണം.
പാരമ്പര്യ സാധ്യതയുള്ളവർ യഥാസമയം നിശ്ചിത പരിശോധന നടത്തേണ്ടതുണ്ട്. സ്ത്രീകളിലുണ്ടാകുന്ന രക്തസ്രാവം പ്രത്യേകിച്ച് ആർത്തവ വിരാമശേഷവും ലൈംഗിക ബന്ധത്തിന് ശേഷവും ഉണ്ടാകുന്നവയെ നിസ്സാരമായി കാണാതിരിക്കുക.

drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uterus cancer
News Summary - uterus cancer
Next Story