വെരിക്കോസ് വെയിൻ -സാധ്യതകൾ ആർക്കൊക്കെ?
text_fieldsസിരകളിലെ വാൽവുകളുടെ തകരാറ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. ആയുർവേദത്തിൽ സിരജ ഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുക. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് ഹൃദയത്തിലേക്ക് അശുദ്ധരക്തത്തെ കൊണ്ട് പോകുന്നത് സിരകളാണ്. എന്നാൽ, സിരകളിലെ വാൽവുകൾ തകരാറിലാവുന്നേതാടെ രക്തം തങ്ങിനിന്ന് രക്തക്കുഴലുകൾ തടിച്ച് വീർക്കാനിടയാക്കും.
വെരിക്കോസ് വെയിനിനിടയാക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്. കൂടുതൽ സമയമുള്ള നിൽപ്പ്, അമിതവണ്ണം തുടങ്ങി വെരിക്കോസ് വെയിനിനിടയാക്കുന്ന മറ്റ് ഘടകങ്ങളെക്കാൾ രോഗം വരാൻ പാരമ്പര്യത്തിെൻറ സ്വാധീനം വളരെക്കൂടുതൽ ആണ്. പുരുഷന്മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിൻ ഉണ്ടാകാറുണ്ട്. സിരപൊട്ടി രക്തസ്രാവം ഉണ്ടാവുക, പഴുപ്പ് ഉണ്ടാവുക തുടങ്ങിയ സങ്കീർണതകൾക്കിടയാക്കുന്നത് തടിച്ച് വീർത്ത് എഴുന്ന് നിൽക്കുന്ന വലിയ സിരകളാണ്വെരിക്കോസ് വെയിനിനെപ്പറ്റി ആശങ്കപ്പെടുന്നവരും ഇത്തരം സിരകൾ ഉള്ളവരാണ്.
എന്നാൽ, ചർമത്തിനടിയിൽ പടർന്ന് കിടക്കുന്ന സൂക്ഷ്മ സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനും അത്യന്തം അപകടകാരിയാണ്. പാദങ്ങളിൽ ഉണ്ടാകുന്ന മാരകമായ കരിയാത്ത വ്രണങ്ങൾക്ക് പ്രധാന കാരണം ചെറു സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനനാണ്. ചർമത്തിനടിയിൽ സൂക്ഷ്മ സിരകളിൽ ചിലന്തിവല പോലെ പടരുന്ന സ്പൈഡർ വെയിൻ, റെറ്റിക്കുലർ വെയിൻ തുടങ്ങിയ വെരിക്കോസ് വെയിനുകൾ വ്രണങ്ങൾ രൂപം കൊള്ളുന്നതിനും രക്തസ്രാവത്തിനുമിടയാക്കാറുണ്ട്.
വെരിക്കോസ് വെയിൻ ബാധിക്കുന്ന പ്രധാന സിരകൾ
അശുദ്ധ രക്തത്തിെൻറ 90 ശതമാനവും കടന്ന് പോകുന്നത് കാലിലെ പേശികൾക്കുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന സിരകളിലൂടെയാണ്. വെരിക്കോസ് ഇവയെ ബാധിക്കാറുണ്ട്. അതുപോലെ ചർമത്തിന് തൊട്ട് താഴെ സ്ഥിതി ചെയ്യുന്ന സിരകൾ, ഇവയെത്തമ്മിൽ ബന്ധിപ്പിക്കുന്ന സിരകൾ, പടർന്നു കിടക്കുന്ന സുക്ഷ്മ സിരകൾ ഇവയിലും വെരിക്കോസ് എന്ന രോഗാവസ്ഥ വരാം.
പ്രധാനമായ ഏഴ് ഘട്ടങ്ങൾ
പാദങ്ങളിൽ കൂടുതലായി കാണുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന വെരിക്കോസ് വെയിനിന് ഏഴ് ഘട്ടങ്ങൾ കാണാറുണ്ട്.
- അറിയപ്പെടാതെ യാതൊരു വിധ ലക്ഷണവും ഉണ്ടാകാത്ത അവസ്ഥയായ സീറോ ഘട്ടം
- അസ്വസ്ഥതകൾ ഒന്നും പ്രകടമാക്കാതെ നേരിയ തോതിൽ സിരകൾ ചർമത്തിൽ പ്രകടമാകുന്ന ഒന്നാം ഘട്ടം
- രണ്ടാം ഘട്ടത്തിൽ പാദങ്ങൾക്കും കാലങ്ങൾക്കും കഴപ്പ് അനുഭവപ്പെടുന്നു. തുടർന്ന് സിരകൾ ക്രമേണ വീർത്ത് വലുതാകുക. വലിയ സിരകളിലെ വെരിക്കോസ് വെയിനിന് പ്രധാനമായും ഇൗ മൂന്ന് ഘട്ടങ്ങൾ മാത്രമേ കാണാറുള്ളൂ.
- മൂന്നാം ഘട്ടത്തിൽ രാവിലെ എഴുന്നേൽക്കുേമ്പാൾ കഴപ്പും നീരും കാലുകളിലോ, നിശ്ശേഷം ഇല്ലാതാകുകയോ ചെയ്യും. എന്നാൽ, വൈകുന്നേരങ്ങളിൽ കാലുകളിൽ കഴപ്പും ഒപ്പം നീരുമുണ്ടാകും.
- ചൊറിച്ചിൽ, നിറം മാറ്റം, നീർക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് നാലാം ഘട്ടത്തിൽ കാണുക.
- അഞ്ചാം ഘട്ടത്തിൽ വ്രണങ്ങൾ വരികയും കരിയുകയും വീണ്ടും പലതവണ ആവർത്തിക്കുകയും ചെയ്യാം.
- കരിയാത്ത വ്രണങ്ങൾ രൂപം കൊള്ളുന്ന അവസാന ഘട്ടം.
വെരിക്കോസ് വെയിൻ - സാധ്യതകൾ ആർക്കൊക്കെ?
പാരമ്പര്യത്തിന് പുറമേ ഗർഭിണികൾ, 50വയസ്സിനു മുകളിൽ പ്രായമുള്ളവർ, ദീർഘ സമയം നിൽക്കുന്നവർ, പൊണ്ണത്തടിയുള്ളവർ തുടങ്ങിയവരിൽ വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതയേറും.
സങ്കീർണതകൾക്കിടയാക്കുന്ന ലക്ഷണങ്ങൾ
- രക്തസ്രാവം
- കാലുകളിൽ രക്തം കട്ടകെട്ടി നീര് ആവുക
- കാലുകളിൽ രക്തത്തിെൻറ ഒഴുക്ക് സുഗമമല്ലാത്തതിനാൽ വെരിക്കോസ് വെയിൻ ഉള്ളവരിൽ പ്രാണവായു, പോഷകങ്ങൾ, മലിന് വസ്തുക്കൾ ഇവയുടെ ചംക്രമണവും തടസ്സപ്പെടുന്നു. വ്രണങ്ങൾ, പഴുപ്പോടുകൂടിയ വ്രണങ്ങൾ, കട്ടികൂടിയ തൊലി, നിറംമാറ്റം ഇവ ഇവരിൽ ഉണ്ടാകുന്നു.
പരിഹാരങ്ങൾ
- കൃത്യമായ തുടർ ചികിത്സയും ശരിയായ ജീവിതശൈലിയും വെരിക്കോസ് വെയിൻ നിയന്ത്രണത്തിന് അനിവാര്യമാണ്. വേഷ്ടനം (ചുറ്റിെക്കട്ടൽ) വേദനയും ഭാരവും കുറക്കും. ഒൗഷധങ്ങൾക്കൊപ്പം ലേപനം, സിരാവ്യധം, വസ്തി ഇവയും അവസ്ഥകൾക്കനുസരിച്ച് നൽകുന്നു. ആവണക്ക്, ചിരവില്വ, കുടങ്ങൾ, മഞ്ചട്ടി, തഴുതാമ, അമൃത്, നറുനീണ്ടി, തെറ്റി തുടങ്ങിയ ഒൗഷധികൾ നല്ല ഫലം തരും.
- ഒപ്പം ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
- ഇരിക്കുേമ്പാൾ കാലുകൾ പിണച്ച് വക്കാതിരിക്കാനും ശ്രദ്ധിക്കണം.
- േഗാതമ്പ്, റാഗി, നാരങ്ങ, നെല്ലിക്ക, മുന്തിരി, വെളുത്തുള്ളി, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, തണ്ണിമത്തൻ ഇവയും സിരകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
drpriyamannar@gmail.com
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.