അര മണിക്കൂർ നടന്നാൽ ഇത്രയധികം ഗുണങ്ങൾ!
text_fieldsപണ്ടത്തെ പോലെ അല്ല, ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിരിക്കുന്നു ഏറെ പേരും. ജിമ്മിലും ടർഫിൽ വിവിധ കായിക വിനോദങ്ങളിലും ഏർപ്പെടുന്നവരുടെ എണ്ണം വർധിച്ചു. നിരവധി പേർ നടത്തം പതിവാക്കി.
അതിരാവിെലയോ വൈകുന്നേരമോ ഏറെ നേരം നടക്കുന്നവരാണ് പലരും. നടത്തം കൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. വെറും അര മണിക്കൂർ നേരത്തെ ശരിയായ രീതിയിലുള്ള നടത്തം കൊണ്ടുള്ള ഈ ഗുണങ്ങൾ അറിഞ്ഞാൽ മതി, മടി പിടിച്ചിരിക്കുന്നവരും നടക്കാനിറങ്ങുമെന്ന് ഉറപ്പ്.
1. സ്ട്രെസിന് ആശ്വാസം
തലച്ചോറിലും നാഡീവ്യവസ്ഥയിലും അടങ്ങിയ ഹോർമോണുകളായ എൻഡോർഫിനുകളുടെ വർധനവിന് കാരണമാകുമെന്ന് പഠനം പറയുന്നു. ഇത് തലച്ചോറിൻെറ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അൾഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ജോലിയിൽനിന്നും മറ്റുമുള്ള സ്ട്രെസിന് ആശ്വാസം തോന്നുകയും ചെയ്യും.
2. കൊളസ്ട്രോൾ കുറയും
ഹൃദയത്തിലെ രക്തചംക്രമണം വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം സുസ്ഥിരമാക്കുകയും ചെയ്യുന്നു.3. ആരോഗ്യമുള്ള ശ്വാസകോശം
നടത്തത്തിലൂടെ ഓക്സിജൻ ശരീരത്തിലേക്ക് കൂടുതൽ ഒഴുകുന്നതിനാൽ ശ്വാസകോശം ശക്തമാകും.
4. ദൃഢമായ പേശികൾ
ശരീരത്തിലെ പേശികൾ ദൃഢമാകുന്നു. കരുത്തുറ്റ ശരീരം സാധ്യമാകും.5. ശക്തമായ സന്ധികൾ
വിവിധ സന്ധികൾ ശക്തിപ്പെടും. ഇത് വിവിധ പരിക്കുകളുടെ സാധ്യത കുറക്കും.
6. നടുവേദനക്ക് ഗുണം ചെയ്യും
പ്രായം കൂടുന്നതിനനുസരിച്ച് വ്യായാമം പലപ്പോഴും അരക്കെട്ടിന് സമ്മർദമുണ്ടാക്കാറുണ്ട്. എന്നാൽ ശരിയായ നടത്തം നടുവേദനക്ക് ആശ്വാസം നൽകും.Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.