ചില ജോലികൾ മറവിരോഗ സാധ്യത കുറക്കുമെന്ന് ഗവേഷകർ
text_fieldsലണ്ടൻ: പ്രായം ചെല്ലുന്തോറും ഓർമ കുറഞ്ഞ് എല്ലാം കൺമുന്നിൽ മറഞ്ഞുപോകുന്നത് ആധിയേറ്റുന്ന വിഷയമാണ്. പ്രായമായവരിൽ ആരോഗ്യ പ്രശ്നങ്ങൾ പോലെ ഭീഷണിയാണ് മറവി രോഗവും. മസ്തിഷ്ക കോശങ്ങൾ ജീർണിക്കുന്നതാണ് ക്രമേണ മറവി കൂട്ടുന്നത്. എന്നാൽ, ചെറുപ്പകാലത്ത് ചെയ്യുന്ന ചില ജോലികൾ മറവിരോഗ സാധ്യതയുടെ വേഗം കുറക്കുമെന്ന് പുതിയ ഗവേഷണം പറയുന്നു. യു.കെ, യൂറോപ്, യു.എസ് എന്നിവിടങ്ങളിലെ ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തലുള്ളത്.
പൊതുമേഖല ജീവനക്കാർ മുതൽ വനപാലകർ വരെ വിവിധ തൊഴിലെടുക്കുന്നവരിൽ 17 വർഷത്തോളം നിരീക്ഷണം നടത്തിയതായി ഗവേഷകർ പറയുന്നു.
മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ജോലികൾ ചെയ്യുന്നവരിലാണ് മറവിരോഗ സാധ്യത കുറയുന്നതായി കണ്ടെത്തിയത്. ഉയർന്ന തീരുമാനങ്ങൾ ആവശ്യമുള്ള, നിരന്തര ഉത്തരവാദിത്വ ബോധം വേണ്ടവരാണ് ഈ വിഭാഗക്കാർ. ചെറുപ്പകാലത്ത് ഇത്തരം ജോലികളുമായി കഴിയുന്നവർക്ക് മറവി വരാൻ വൈകുമെന്ന് ഗവേഷകർ പറയുന്നു. ഇവരിൽ 80 വയസ്സാകുേമ്പാൾ മറവിരോഗം ഭീഷണിയാകുേമ്പാൾ അല്ലാത്തവരെ 78.3ാം വയസ്സിൽ ബാധിക്കാമെന്ന് ഗവേഷക സംഘം മേധാവിയും ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ മിക കിവിമാകി പറയുന്നു.
പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലാത്ത, ഉയർന്ന തീരുമാനങ്ങൾ ആവശ്യമില്ലാത്ത സാധാരണ ജോലികളാണ് അല്ലാത്തവ.
10,000 പേരിൽ 4.8 പേർക്കാണ് മറവിരോഗ സാധ്യതയെങ്കിൽ അല്ലാത്തവരിൽ 7.3 പേർക്കാണ് കണ്ടെത്തിയത്. പ്രായം, ലിംഗം, വിദ്യാഭ്യാസം, ജീവിത രീതി എന്നിവ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
മനുഷ്യശരീരത്തിലെ രക്തത്തിലുള്ള പ്ലാസ്മകളിലടങ്ങിയ പ്രോടീനുകൾക്കും ഈ പ്രക്രിയയിൽ പങ്കുണ്ടെന്നാണ് ഗവേഷണം മുന്നോട്ടുവെക്കുന്നത്.
തലച്ചോറിനെ നിരന്തരം പ്രവർത്തനക്ഷമമായി നിലനിർത്താനായാൽ മറവി രോഗം കുറക്കാനാകുമെന്ന് നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.