അളവ് കുറഞ്ഞാലും മദ്യം മസ്തിഷ്കത്തെ ബാധിക്കുമെന്ന് ഓക്സ്ഫഡ് പഠനം
text_fieldsലണ്ടൻ: മദ്യം കൂടിയാൽ അപായകരമെന്നാണ് പൊതുവായ വിശ്വാസം. എന്നാൽ, അളവ് എത്ര കുറഞ്ഞാലും മദ്യം പ്രശ്നക്കാരനെന്നും മസ്തിഷ്കത്തിെൻറ ആരോഗ്യത്തിന് ഹാനികരമാണെന്നും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനം തെളിയിക്കുന്നു.
മസ്തിഷ്കത്തിൽ വിവരങ്ങൾ ശേഖരിച്ച് തരംതിരിവ് നടത്തുന്ന ഭാഗത്തിനു മേലാണ് ഇവ സ്വാധീനം ചെലുത്തുകയെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ക്ലിനിക്കൽ ഗവേഷകൻ ആനിയ ടോപിവാല പറഞ്ഞു. എത്ര കൂടുതൽ മദ്യപിക്കുന്നോ ഈ ഭാഗം അത്രയും ചുരുങ്ങും. പ്രായക്കൂടുതൽ അനുസരിച്ചും മസ്തിഷ്കത്തിെൻറ വലിപ്പം ചുരുങ്ങും. മറവി രോഗമുള്ളവരിൽ ഇത് കൂടുതലാകും. മസ്തിഷ്കം ചെറുതാകുന്തോറും ഓർമ കുറയുമെന്നും ആനിയ പറഞ്ഞു. ആപേക്ഷികമായി മദ്യം ഈ തലത്തിൽ ചെറിയ സ്വാധീനം (0.8 ശതമാനം) മാത്രമേ ചെലുത്തുന്നുള്ളൂ.
മദ്യപാനത്തിെൻറ വിവിധ രീതികൾ, അളവ് എന്നിവ പരിശോധിച്ച സംഘം സുരക്ഷിത മദ്യപാനം എന്ന ഒന്ന് ഇല്ലെന്ന് കണ്ടെത്തി. ഇതിൽ വീഞ്ഞ്, ബിയർ എന്നിവയും തലച്ചോറിന് ക്ഷതം വരുത്തുന്നതാണ്. അതേ സമയം, രക്താതിസമ്മർദം, അമിതവണ്ണം, അമിത മദ്യപാനം എന്നിവയുള്ളവർക്ക് അപകടസാധ്യത കൂടുതൽ അപകടകരമാണ്.
2016ലെ കണക്കുകൾ പ്രകാരം 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ രോഗത്തിനും അകാല മരണത്തിനും ഏറ്റവും കൂടുതൽ കാരണമാകുന്നത് ലഹരിയാണെന്ന് ലാൻസറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. 10ൽ ഒന്നുപേരും അകാല മരണത്തിന് ഇരയാകുന്നു.
അതേ സമയം, മദ്യപാനം തലച്ചോറിനെ മാത്രമല്ല, ശരീരത്തിെൻറ മറ്റു ഭാഗങ്ങളെയും ബാധിക്കുമെന്ന് യു.കെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾക്കഹോൾ സ്റ്റഡീസിലെ ഗവേഷണ വിഭാഗം മേധാവി സാദി ബോണിഫസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.