'മോഡേൺ റിസൊല്യൂഷൻസ്'; ആവശ്യമായ ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ പരിചയപ്പെടാം
text_fieldsനമ്മുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലേക്കും സാങ്കേതികവിദ്യ തടസങ്ങളൊന്നുമില്ലാതെ കടന്ന് കയറുന്ന ഒരു യുഗത്തിൽ, ആരോഗ്യത്തിന്‍റെ ഫിറ്റ്‌നസിന്‍റെയും മേഖലയും പുതുമയെ സ്വീകരിച്ചതിൽ അതിശയിക്കാനില്ല. നിങ്ങളുടെ ദൈനംദിന ചുവടുകൾ ട്രാക്ക് ചെയ്യുന്നത് മുതൽ നിങ്ങളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതും ഉറക്കത്തിന്‍റെ പാറ്റേണുകൾ വിശകലനം ചെയ്യുന്നത് വരെ ഇന്ന് ലഭ്യമാണ്. നമ്മളെല്ലാം വ്യക്തിഗത ആരോഗ്യത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെ പരിവർത്തനം ചെയ്യാൻ പുതിയ തലമുറയിലെ ആരോഗ്യ, ഫിറ്റ്നസ് ഉപകരണങ്ങൾക്ക് സാധിക്കും,
ഈ അത്യാധുനിക ഉപകരണങ്ങൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചും മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുക മാത്രമല്ല, വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനും നമ്മളെ സഹായിക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ സഞ്ചരിക്കുമ്പോൾ , ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി ഇത്തരത്തിലുള്ള ഉപകരണങ്ങൾ എങ്ങനെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് അറിഞ്ഞിക്കേണ്ടത് അത്യാവശ്യമാണ്.
നിലവിൽ വിപണിയിലുള്ള ചില ഹെൽത്ത് ഡിവൈസുകളെ പറ്റി നമുക്ക് അറിയാം.
ശരീരത്തിന്‍റെ ഓരോ നീക്കങ്ങളും ഈ ഉപകരണം നിരീക്ഷിക്കും. എത്ര നടന്നു, എത്ര കലോറി കുറഞ്ഞു, ഹൃദയമിടിപ്പ് എത്ര എന്നെല്ലാം ഇത് അളക്കും. ആവശ്യമനുസരിച്ച് ഇത് നമ്മുക്ക് ഉപദേശങ്ങളും നൽകുന്നതാണ്. റിസ്റ്റ് വാച്ചിന്‍റെ രൂപത്തിൽ വരുന്ന ഈ ഫിറ്റ്നസ് ട്രാക്കേഴ്സ് കയ്യിൽ കെട്ടിക്കൊണ്ട് നടക്കാവുന്നതാണ്. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഇത്തരം വാച്ചുകൾ ആമസോണിൽ ലഭ്യമാണ്.
ഇന്ന് വളരെ പോപ്പുലറായ ഉപകരണമാണ് സ്മാർട്ട് വാച്ചുകൾ. ജി.പി.എസ് ട്രാക്കിങ് ഹൃദയമിടിപ്പ് മോണിറ്ററിങ്, പ്രവർത്തികളുടെ ട്രാക്കിങ് അങ്ങനെയെല്ലാം തന്നെ സ്മാർട്ട് വാച്ചുകളിൽ നടക്കും. മൊബൈൽ ഫോണായും മ്യൂസിക് കേൾക്കാനും ഇത് ഉപയോഗിക്കാം. വളരെ പോപ്പുലറായ ഈ ഉപകരണം ആമസോണിലും വിപണിയിലുണ്ട്.
നമ്മുടെ ഹൃദയമിടിപ്പ് എത്രത്തോളമാണെന്ന് അളക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഹേർട്ട് റേറ്റ് മോണിറ്ററുകൾ. ഇവ നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസിന്‍റെ അളവ്, വ്യായമത്തിന്‍റെ അളവുകൾ... ഇതെല്ലാം ട്രാക്ക് ചെയ്യും. ഈ ഹേർട്ട് റേറ്റ് മോണിറ്ററുകൾ നമുക്ക് കയ്യിൽ കെട്ടിക്കൊണ്ട് നടക്കാൻ സാധിക്കും. ഇന്ന് വിപണിയിലുള്ള ആ ഉപകരണം ആമസോണിൽ ലഭ്യമാണ്.
ആരോഗ്യവനായിരിക്കണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. ഉറക്കത്തിന്‍റെ ആഴം, അളവ് പല സ്റ്റേജുകൾ, ക്വാളിറ്റി ഇതെല്ലാം ട്രാക്ക് ചെയ്യുന്ന ഉപകരണമാണ് സ്ലീപ് ട്രാക്കിങ് റിങ്ങുകൾ. ആമസോണിൽ ലഭിക്കുന്ന ഈ ഉപകരണം നമ്മുടെ ഹൃദയമിടിപ്പും അതിനൊപ്പം ശരീരത്തിന്‍റെ ചൂടിനെയും ട്രാക്ക് ചെയ്യും. മോതിരമായത് കൊണ്ട് തന്നെ രാത്രി ഉറങ്ങാൻ നേരം കയ്യിൽ അണിഞ്ഞാൽ മതി. നമ്മുടെ സ്മാർട്ട് ഫോണുമായി കണക്ട് ചെയ്തുകൊണ്ട് ഇത് ഉപയോഗിക്കാവുന്നതാണ്.
നമ്മുടെ ബ്ലഡ് പ്രെഷറിനെ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബ്ലഡ് പ്രഷർ മോണിറ്റർ. ഹൃദയസംബന്ധമായ ആരോഗ്യം ശ്രദ്ധിക്കുന്നതിനോടൊപ്പം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നേരത്തെ അറിയിക്കാനും ഈ ഉപകരണത്തിന് സാധിക്കും. ആമസോണിൽ ഇതിന്‍റെ വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ലഭിക്കും.
മിതമായ രീതിയിൽ വെള്ളം കുടിക്കേണ്ടത് നമ്മുടെ ശരീരത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ തിരക്കുള്ള ജീവിതത്തിൽ നമ്മൾ പലപ്പോഴും വെള്ളം കുടിക്കുന്നതിനെ പറ്റി മറക്കാറുണ്ട്. എന്നാൽ സ്മാർട്ട് വാട്ടർ ബോട്ടലുകൾ ഉണ്ടെങ്കിൽ ആ മറവി ഉണ്ടാകില്ല. നമ്മുടെ ഹൈഡ്രേഷൻ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യാൻ ഈ ബോട്ടൽ നമ്മളെ സഹായിക്കും. അതോടൊപ്പം കൃത്യമായ ഇടവേളകളിൽ നമ്മളോട് വെള്ളം കുടിക്കാൻ ഈ കുപ്പി ഓർമിക്കും. ഈ സ്മാർട്ട് ബോട്ടലുകൾ ആമസോണിൽ ലഭ്യമാണ്.
മോഡേൺ ആരോഗ്യ രംഗത്ത് ഇതുപോലുള്ള ഉപകരണങ്ങൾ ഇനിയും ഒരുപാടുണ്ട്. നമുക്ക് ആവശ്യമുള്ളതും ശരീരത്തിനും ആരോഗ്യത്തിനും ഉപകാരമുണ്ടാകുന്ന ഉപകരണങ്ങൾ സ്വന്തമാക്കിക്കൊണ്ട് ആരോഗ്യത്തെ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.