ആരോഗ്യം കാത്തുസൂക്ഷിക്കാം കുടുംബ സമേതം
text_fieldsജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള പെടാപാടുകള്ക്കിടയില് സ്വന്തം ആരോഗ്യം നോക്കാന്‍ മറന്നു പോകുന്നവരാണ് പ്രവാസികളിൽ അധികവും. ജോലി കഴിഞ്ഞാല്‍ വീട്. നേരം വെളുത്താല്‍ പിന്നെയും ജോലി. ജോലിത്തിരക്കിനിടയില്‍ ഫാസ്റ്റ് ഫുഡ്. ഇതിനിടയില്‍ ആനന്ദിക്കാനോ ആരോഗ്യം നോക്കാനോ നേരമെവിടെ? ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കുന്നത് തിരിച്ചറിയുേമ്പാഴേക്കും ഏറെ വൈകിയിട്ടുമുണ്ടാവും.
എന്നാൽ, കുടുംബ സമേതം അൽപനേരം ഒരുമിച്ച് വ്യായാമം ചെയ്താൽ ഒരു പരിധിവരെ പടിക്ക് പുറത്തു നിർത്താൻ കഴിയുന്നവയാണ് നാം ഇപ്പോൾ അനുഭവിക്കുന്ന ജീവിത ശൈലി രോഗങ്ങളിൽ ഭൂരിഭാഗവും. ഇതിന് ഏറ്റവും അനുയോജ്യമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്നു അജ്മാൻ ഹമീദിയയിലെ സ്പോർട്സ് പാർക്കിൽ. മുതിർന്നവർക്ക് ജിംനേഷ്യമാണിതെങ്കിൽ കുട്ടികള്‍ക്ക് കളിക്കളവുമുണ്ട്.
ഫുട്ബാള്‍, വോളിബാള്‍, ബാസ്ക്കറ്റ്ബാള്‍ തുടങ്ങിയവക്കുള്ള കോര്‍ട്ടുകൾ, സൈക്കിള്‍ സവാരി ട്രാക്കുകൾ, നടത്തക്കാര്‍ക്ക് സിന്തറ്റിക് ട്രാക്ക് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. കുട്ടികളെ കണ്മുന്നില് തന്നെ കളിക്കാന്‍ വിട്ട് ജിംനേഷ്യം സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നതാണ് സന്ദര്‍ശകരെ ഇവിടെ ഏറെ ആകര്‍ഷിക്കുന്നത്. മലയാളികളടക്കമുള്ള നിരവധി പ്രവാസികളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതു കൊണ്ട് ഏതു ഷിഫ്റ്റിലെ ജോലിക്കാര്‍ക്കും തങ്ങളുടെ ഒഴിവു സമയത്ത് എത്തി വ്യായാമങ്ങളിലേർപ്പെടാനാവും. കണ്ടയിനര്‍ ഉപയോഗിച്ച് പാര്‍ക്കിെൻറ ഓഫീസ് അനുബന്ധ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ട് കണ്ടയിനര്‍ പാര്‍ക്ക് എന്നൊരു പേരുമുണ്ട്. അടുത്തുള്ള റസ്റ്റൻറുകൾ നിർമിച്ചിരിക്കുന്നതും കണ്ടയിനര്‍ ഉപയോഗിച്ചു തന്നെ. 40,000 ചതുരശ്ര മീറ്ററിലുള്ള സ്പോർട്സ് പാർക്ക് 5 മില്യൺ ദിർഹം ചിലവഴിച്ച് 2017 ലാണ് നിലവില്‍ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.