മയൂരാസനത്തിൽ ലോക റെേക്കാർഡ് ഭേദിച്ച് പാനൂർ സ്വദേശി
text_fieldsപാനൂർ: ലോക്ഡൗൺ കാലം കഠിന പരിശ്രമത്തിനായി നീക്കിവെച്ച കൗമാരക്കാരൻ ഗിന്നസ് സ്വപ്നനിറവിൽ. പാനൂരിനടുത്ത മൊകേരി സ്വദേശി 19കാരനായ സോജി പവിത്രനാണ് ഗിന്നസിൽ പുതിയ റെേക്കാർഡ് നേടിയത്. മൂന്നു മിനിറ്റും 23 സെക്കൻഡും മയൂരാസനത്തിൽ നിന്നാണ് സോജി പവിത്രൻ റെേക്കാർഡ് ഭേദിച്ചത്. മൂന്നു മിനിറ്റ് അഞ്ചു സെക്കൻഡിൽ കർണാടകയിലെ 30കാരൻ വിജേഷായിരുന്നു നേരത്തേ റെേക്കാർഡ് നേടിയത്.
കോവിഡ് കാലത്ത് നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൊയ്തതെന്ന് സോജി പറഞ്ഞു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ പരിചമുട്ട് കളിയിൽ തുടർച്ചയായ നാലുവർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ഏതെങ്കിലും ഇനത്തിൽ ഗിന്നസ് റെക്കോർഡ് ഭേദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. യുട്യൂബ് നോക്കിയാണ് മയൂരാസനം പരിശീലിച്ചത്. തുടർച്ചയായി ആറുമാസം പരിശീലിച്ചു. ഗിന്നസ് കടമ്പകൾക്കായി വീണ്ടും ഒരു വർഷം കഠിന പരിശ്രമം ചെയ്യേണ്ടി വന്നു.
കേരള സ്പോർട്സ് കൗൺസിൽ യോഗ കോച്ച് കെ.ടി. കൃഷ്ണദാസ് ഇതിനായുള്ള മാർഗനിർദേശം നൽകിയതായും സോജി പറഞ്ഞു. പാനൂർ മൊകേരി ദേശീയ വായനശാലക്ക് സമീപത്തെ സി.എം. പവിത്രെൻറയും ഷീജയുടെയും മകനാണ് സോജി. കോയമ്പത്തൂരിൽ ബി.ടെക്കിന് പഠിക്കുകയാണ്. സോനു പവിത്രൻ, ഗൗതം പവിത്രൻ എന്നിവർ സഹോദരങ്ങളാണ്. റെേക്കാർഡ് നേടിയ സോജി പവിത്രനെ കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.