ഉയരം കുറവാണോ? നീളം കൂട്ടാൻ 'മാന്ത്രിക വിദ്യ'യുമായി ഡോക്ടർ; വിഡിയോ വൈറൽ
text_fieldsമുംബൈ: ഉയരക്കുറവിന്‍റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന മാനസിക പീഡനങ്ങൾ പലരെയും തളർത്താറുണ്ട്. ഇത് അവസരമായി കണ്ട് മാന്ത്രിക മരുന്നുകൾ അവതരിപ്പിച്ച് പണം തട്ടുന്നവരും അനവധി. ഇതിനിടെയാണ് ആളുകളുടെ കാലുകൾക്ക് നീളം കൂട്ടി ഉയരം നൽകാൻ സഹാായിക്കുന്ന വിദ്യയുമായി ഒരു ഡോക്ടർ രംഗത്തെത്തിയിരിക്കുന്നത്.
തന്‍റെ ചികിത്സ സ്വീകരിച്ച് ഉയരം കൂടിയ നിരവധി പേരുടെ ചിത്രങ്ങളും വിഡിയോകളുമായാണ് ഡോക്ടറുടെ വരവ്. എല്ല് ശസ്ത്രക്രിയ വിദഗ്ധനും ടിക് ടോക് താരവുമായ ഡോ. ശഹാബ് മഹ്ബൂബിയൻ ഇതിനകം നിരവധി പേർക്ക് തുടയെല്ലിൽ ശസ്ത്രക്രിയ നടത്തി ഉയരം കൂട്ടിയെന്നാണ് അവകാശവാദം. 10 വർഷമായി ഇതേ ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
''കഴിഞ്ഞ കുറെ വർഷങ്ങളായി ആളുകൾക്ക് ഉയരം നൽകാൻ മാത്രമല്ല, എന്നിട്ട് പതിവു നടത്തം തുടരാനും ഞാൻ സഹായിച്ചുവരുന്നുണ്ട്. രോഗികൾക്ക് ആത്മവിശ്വാസം നൽകുന്നതിലും അവരുടെ ജീവിതസ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലും വിജയമാണ്. ആളുകൾക്ക് ഉയരം കൂട്ടാൻ സഹായമാകുന്നതിൽ കടപ്പാടുണ്ട്''- 45കാരനായ ഡോക്ടർ പറയുന്നു.
5.6 ഇഞ്ച് ഉയരം വരെ കൂട്ടാൻ തനിക്കാകുമെന്നാണ് അവകാശവാദം. ഇതിന് പക്ഷേ, ആനുപാതികമായി ചെലവ് കൂടും. തുടയെല്ല് നീട്ടാൻ 75,000 ഡോളർ വരെ ചെലവ് വരും. മറ്റുള്ളവക്ക് അതിലും കൂടും. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു നാല് മാസങ്ങൾക്കുള്ളിൽ പരസഹായമില്ലാതെ നടക്കാനാകുമെന്നും ആറു മുതൽ എട്ടുവരെ മാസം കഴിഞ്ഞാൽ കളി പോലുള്ള വ്യായാമങ്ങളിൽ ഏർപെടാനാകുമെന്നുമാണ് അവകാശവാദം. ഓരോ വർഷവും 30- 40 ശസ്ത്രക്രിയകൾ ഈയിനത്തിൽ ചെയ്യുന്നുണ്ട്.
10 വർഷമായി ഇതേ ജോലിയിൽതന്നെയുണ്ടെന്ന് ഡോക്ടർ പറയുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇതിന്‍റെ ശാസ്ത്രീയത ഉറപ്പിച്ചിട്ടില്ല. ഇപ്പോൾ സുഖം ലഭിച്ചാലും പ്രായം ചെല്ലുേമ്പാൾ ഈ കാലുകൾക്ക് എന്തു സംഭവിക്കുമെന്ന ആശങ്കയുള്ളവരുമേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.