216ാം ദിവസം കോവിഡ് മുക്തയായി എയ്ഡ്സ് രോഗി; വൈറസ് നിലനിന്നത് 30 വകഭേദങ്ങളിൽ
text_fieldsജൊഹാനസ്ബർഗ്: ഗുരുതരമായി എച്ച്.ഐ.വി ബാധിച്ച് ചികിത്സയിലുള്ള 36കാരിയിൽ കോവിഡ് വൈറസ് നിലനിന്നത് 216 ദിവസം. ഇപ്പോൾ കോവിഡ് മുക്തയായെങ്കിലും വൈറസ് 30 വകഭേദങ്ങളിൽ അവരെ അപായ മുനമ്പിൽ നിർത്തിയതായി റിപ്പോർട്ട് പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. രാജ്യത്ത് എയ്ഡ്സ് ബാധിതർ കൂടുതലുള്ള ക്വാസുലു നാറ്റൽ പ്രദേശത്തുകാരിയാണ് യുവതി. ഇവിടെ മുതിർന്നവരിൽ നാലിലൊന്നും എയ്ഡ്സ് ബാധിതരാണ്.
2020 സെപ്റ്റംബറിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിക്കുന്ന്. 16 വർഷം മുമ്പ് എച്ച്.ഐ.വി ബാധിതയായ ഇവർ വർഷങ്ങൾക്കിെട ശരീരം ക്ഷീണിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. തളർച്ചയും ക്ഷീണവും ഇരട്ടിയാക്കിയാണ് കോവിഡ് കൂടി എത്തുന്നത്. പരിേശാധനകൾ പലവട്ടം നടന്നപ്പോഴൊക്കെയും വൈറസ് വിവിധ രൂപഭേദങ്ങൾക്ക് വിധേയമായതായി കണ്ടെത്തി. 19 ജനിതക മാറ്റങ്ങളും 13 തവണ പ്രോട്ടീനുകൾക്ക് മാറ്റവും വന്നാണ് കൊറോണ വൈറസ് ഇവരിൽ നിലനിന്നത്. ഇതിൽ ചിലത് കൂടുതൽ അപകടകരമായവയുമായിരുന്നു.
രോഗിയിൽനിന്ന് മറ്റുള്ളവർക്ക് ബാധിച്ചോ എന്ന് വ്യക്തമല്ല.
എയ്ഡ്സ് ബാധിതരിൽ കോവിഡ് ബാധ കൂടുതൽ കാലം നിലനിൽക്കുമെന്നോ വൈറസ് അതിവേഗം വകഭേദം സ്വീകരിക്കുമെന്നോ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. അതേ സമയം, പ്രതിരോധ സംവിധാനം തളർത്തുന്നതാണ് എയ്ഡ്സ് എന്നതിനാൽ കോവിഡും കൂടുതൽ നീണ്ടു നിന്നേക്കുമെന്നാണ് കരുതുന്നത്. ഈ രോഗി തുടക്കത്തിൽ കോവിഡിന്‍റെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.