Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപുറത്ത് പോയി വ്യായാമം...

പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും

text_fields
bookmark_border
പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും
cancel

മോഡേണ്‍ ജീവത ശൈലിയില്‍ നമ്മളെല്ലാം മറന്നുപോകുന്ന കാര്യമാണ് ശരീരം ശ്രദ്ധിക്കുക അല്ലെങ്കില്‍ ഫിറ്റ്നസ് നിലനിര്‍ത്തുക എന്നുള്ളത്. ആരോഗ്യകരമായ ജീവിതത്തിനും സുഖകരമായി മുന്നേറാനും ഫിറ്റനസ് അനിവാര്യമാണ്. അസുഖങ്ങളെ അകറ്റാന്‍ ഭക്ഷണവും മറ്റും എല്ലാം നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനോടൊപ്പം വ്യായാമവും അഭിവാജ്യ ഘടകമാണ്.

ജീവിതം മെച്ചപ്പെടുത്താനുള്ള ഓട്ടത്തില്‍ ഫാസ്റ്റ് ഫുഡും ലൈഫ് സ്‌റ്റൈലും നമ്മുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. സമയക്കുറവും ഇതില്‍ പ്രധാന കാരണമാണ് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ജിമ്മില്‍ പോകാനോ രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകാനോ സാധിക്കാത്തവരുണ്ട്. എന്നാല്‍ ഇന്ന് വീട്ടില്‍ നിന്നും തന്നെ വ്യായാമം ചെയ്യാവുന്ന പല തരത്തിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അങ്ങനെയുള്ള ആമസോണിന്റെ നിങ്ങളെ ഫിറ്റാവാന്‍ സഹായിക്കുന്ന ചില ഉപകരണങ്ങള്‍ പരിചയപ്പെടാം.

1) അഡ്ജസ്റ്റബിള്‍ ഡംബിള്‍സ്



ഡംബിള്‍സിന്റെ ഉപയോഗം നിരവധിയാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഡംബിള്‍സ് ഉപയോഗിച്ചുകൊണ്ട് വ്യായാമം ചെയ്യുവാന്‍ സാധിക്കും. അഡ്ജസ്റ്റബിള്‍ ഡംബിള്‍ ഒരുപാട് ഫീച്ചറുകള്‍ ഉള്ളവയാണ്. വ്യത്യസ്ത ഭാരരങ്ങളില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നവയാണ് ഈ ഡംബിള്‍സ്. സ്‌റ്റോറേജ് സജ്ജീകരണത്തിനൊപ്പമാണ് ഈ ഉപകരണം ലഭിക്കുക. നിങ്ങളൊരു ലിഫ്റ്ററാണെങ്കില്‍ തീര്‍ച്ചായായും വാങ്ങാവുന്ന ഉപകരണമാണ് ഈ അഡ്ജസ്റ്റബിള്‍ ഡംബിള്‍സ്. പല വലുപ്പത്തിലും നിറത്തിലും വരുന്ന ഈ ഡംബിള്‍ ആമസോണില്‍ ലഭ്യമാണ്.

2) അഡ്ജസ്റ്റബിള്‍ ജംപ് റോപ്ഹോം



വര്‍ക്കൗട്ടിലെ ഏറ്റവും അനുയോജ്യമായ വ്യായമത്തില്‍ ഒന്നാണ് ജംപ് റോപ്പുകൊണ്ടള്ളവ. ഇത് ചെയ്യുന്നതിലൂടെ ആന്തരിയ അവയവങ്ങള്‍, ചടുലത, ഏകോപനം എന്നിവ മെച്ചപ്പെടും. ആമസോണില്‍ ലഭ്യമാകുന്ന ഈ ഉപകരണം പ്രായഭേദമന്യെ എല്ലാവര്‍ക്കും ഉപയോഗിക്കാം. ഉപയോഗിക്കുന്നവരുടെ പ്രായവും വലുപ്പവും കണക്കിലെടുത്തുകൊണ്ട് റോപ്പിന്റെ വലുപ്പം സജ്ജീകരിക്കാന്‍ സാധിക്കുന്നതാണ്. പി.വി.സി ഉപയോഗിച്ച് നിര്‍മിച്ച ഈ ഉപകരണം നമ്മുടെ വേഗത കൂട്ടാനായും ഉപകരിക്കും.

3) റെസിസ്റ്റന്‍സ് ബാന്‍ഡ്



ഡ്യൂറബിള്‍ ലാറ്റക്സൊ ഫാബ്രിക്കൊ ഉപയോഗിച്ച് നിര്‍മിച്ച ഉപകരമാണിത്. പോര്‍ടബിളും എളുപ്പം സംഭരിക്കാന്‍ സാധിക്കുന്നതുമാണ് ബോള്‍ഡ്ഫിറ്റിന്റെ റെസിസ്റ്റന്‍സ് ബാന്‍ഡുകള്‍. അഞ്ച് വ്യത്യസ്ത സ്ട്രെങ്തില്‍ ലഭ്യമായ ഈ ബാന്‍ഡ് തുടക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ക്ക് വരെ ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത തരത്തിലുള്ള മസിലുകള്‍ക്കായുള്ള വ്യായമങ്ങള്‍ ഈ ബാന്‍ഡുകള്‍ ഉപയോഗിച്ചു നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കും. കാല്, ഷോള്‍ഡര്‍, ചെസ്റ്റ് എന്നീ മസിലുകളിലാണ് ഈ ഉപകരണം പ്രധാനമായും ഉപയോഗിക്കാന്‍ സാധിക്കുക. ലിംഗ-പ്രായഭേദമന്യേ എല്ലാവര്‍ക്കും ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്.

4) അഡ്ജസ്റ്റബിള്‍ ബെഞ്ച്



220 കിലോ വരെ ഭാരം താങ്ങാവുന്ന ഉപകരണമാണ് അഡ്ജസ്റ്റബിള്‍ ബെഞ്ച്. ഈ ബെഞ്ച് വ്യത്യസ്ത ആകൃതിയിലേക്ക് മാറ്റിക്കൊണ്ട് വ്യായാമങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. -10 മുതല്‍ 90 ഡിഗ്രിക്ക് മുകളില്‍ വരെ ഈ ബെഞ്ച് മാറ്റുവാന്‍ സാധിക്കും. ഫുള്‍ബോഡി വര്‍ക്കൗട്ടിന് ഉപയോഗിക്കാവുന്ന മികച്ച ഒരു ഉപകരണമാണ് ആമസോണില്‍ ലഭിക്കുന്ന ഈ അഡ്ജസ്റ്റബിള്‍ ബെഞ്ച്. എളുപ്പം മടക്കാവുന്നതും കൊണ്ടുപൊകാനും സാധിക്കുന്ന ഒരു ഉപകരണം കൂടിയാണിത്.

5) എക്സസൈസ് ബോള്‍/ യോഗ ബോള്‍



യോഗ ചെയ്യുവാനും ശരീരത്തിന്റെ ശക്തി, ബാലന്‍സ്, മെയ്വഴക്കം എന്നിവ വര്‍ധിപ്പിക്കാനും യോഗ ബോള്‍ ഉപയോഗിക്കാവുന്നതാണ്. ഈ ഉപകരണം ആമസോണില്‍ ലഭ്യമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഇതില്‍ വര്‍ക്കൗട്ട് ചെയ്യാവുന്നതാണ്. റബ്ബര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ വലുപ്പമനുസരിച്ചുള്ള വ്യത്യസ്തമായ വലുപ്പത്തില്‍ ഈ യോഗ ബോള്‍ അഥവാ എക്സസൈസ് ബോള്‍ ലഭിക്കും.

6) എ.ബി റോളര്‍ വീല്‍


എ.ബി. റോളര്‍ വീലുകള്‍ ഉപയോഗിച്ചുകൊണ്ട് ശരീരത്തിന്റെ എല്ലാ മസിലുകള്‍ക്ക് വേണ്ടിയും വ്യായാമം ചെയ്യുവാന്‍ സാധിക്കും. പെട്ടെന്നുള്ള വര്‍ക്കൗട്ടുകള്‍ക്കായി ഇത ഉപയോഗിക്കാവുന്നതാണ്. എളുപ്പത്തില്‍ മനസിലാക്കാവുന്ന ടെക്‌നോളജിയാണ് ഈ റോളറിന്റെ മറ്റൊരു അട്രാക്ഷന്‍. ആമസോണില്‍ ലഭിക്കവുന്നതില്‍ ഏറ്റവും മികച്ചതില്‍ ഒന്നാണ് എ.ബി. റോളര്‍ വീല്‍.

7) എയര്‍ ബൈക്ക്/എക്‌സസൈസ് ബൈക്ക്


പണ്ടുമുതലെ കേട്ടുവളര്‍ന്നതാണ് സൈക്കിള്‍ ചവിട്ടുന്നത് നല്ല വ്യായമമാണെന്ന്. അത്തരത്തിലുള്ള ഒരു ഉപകരണമാണ് ആമസോണില്‍ ലഭിക്കുന്ന എയര്‍ ബൈക്ക്, എക്‌സസൈസ് ബൈക്ക് എന്നൊക്കെ വിളിപ്പേരുള്ള ഉപകരണം. ചെറിയ സ്പേസില്‍ സഥാപിക്കാവുന്നതാണ് ഈ എയര്‍ ബൈക്കുകള്‍. ഫുള്‍ ബോഡി വര്‍ക്കൗട്ടുകള്‍ക്കായും കലോറി ബേണ്‍ ചെയ്യാനും ഇത് ഉപയോഗിക്കാം. വളരെ ഇന്റന്‍സ് വര്‍ക്കൗട്ട് ആണൈങ്കില്‍ പോലും ഒരുപാട് തളരാതെ തന്നെ ഇതില്‍ വ്യായാമം ചെയ്യാം.

8) ട്രേഡ്മില്‍



രാവിലെ ഓടാന്‍ പോകാന്‍ മടിയാണൊ? ആളകുള്‍ കാണുന്നത് കുറച്ചിലാണൊ? ആമസോണില്‍ ലഭിക്കുന്ന ട്രേഡ്മില്‍ ഉണ്ടെങ്കില്‍ ഇതൊന്നും വിഷയമല്ല. നമ്മുടെ വേഗതക്കനുസിരച്ച് മെഷീനിന്റെ വേഗതയും സജ്ജീകരിച്ചുകൊണ്ട് ഇതില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കാവുന്നതാണ്. അലോയ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഈ ഉപകരണം നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കാവുന്നതാണ്. വര്‍ക്കൗട്ടിനിടെ ജോലി ചെയ്യാനുള്ള ഏര്‍പ്പാടും ഇതിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnesshome workout
News Summary - workout equipment's for home workout
Next Story