കാൻസർ മരുന്ന് തട്ടിപ്പ് : ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
text_fieldsതിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറി നിരുത്തരവാദപരമായി പെരുമാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സമീപനങ്ങൾ തുടർന്നാൽ റിപ്പോർട്ടുമായി സെക്രട്ടറിക്ക് കമ്മീഷൻ മുമ്പാകെ നേരിൽ ഹാജരാകാൻ സമൻസ് അയക്കേണ്ടി വരുമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
കാൻസർ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ആവശ്യപ്പെട്ട റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ഏഴ് ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും സമർപ്പിക്കാത്തതിനെതിരെയാണ് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിശിത വിമർശനം.
റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കമ്മീഷൻ ഓഫീസിൽ നിന്നും സെക്രട്ടറിയുടെ ഓഫീസിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് പോലും മറുപടി നൽകിയില്ല. കമ്മീഷന് ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട സർക്കാർ ഉദ്യോസ്ഥരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്. സമയ ബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുമ്പോൾ പരാതി പരിഹരിക്കാൻ കാലതാമസമുണ്ടാവുകയും പരാതിക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യും.
ഇങ്ങനെ സംഭവിച്ചാൽ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. ഡിസംബർ 20 ന് രാവിലെ 10. 30 ന് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.