Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightജാഗ്രത തുടരണം...

ജാഗ്രത തുടരണം കോവിഡിനോട്​

text_fields
bookmark_border
ജാഗ്രത തുടരണം കോവിഡിനോട്​
cancel

മഹാമാരിയുടെ വ്യാപനത്തിൽ കുറവ്​ വന്നിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാൻ സമയമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷണ ശാലകളും മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഭക്ഷണശാലകളിൽ പാലിക്കേണ്ട നിബന്ധനകൾ ദുബൈ നഗരസഭയുടെ ഫുഡ്​ വാച്ച്​ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്​. ഭക്ഷ്യശാലകളിലെ പൊതുസ്​ഥലങ്ങൾ നിർബന്ധമായും അംഗീകൃത അണുനാശിനി ഉപയോഗിച്ച്​ വ്യത്തിയാക്കണം. അംഗീകൃത അണുനാശിനികളുടെ വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനും വിതരണക്കാരുമായി കരാറുകൾ രൂപപ്പെടുത്തുന്നതിനും ഫുഡ് വാച്ചി​െൻറ വിതരണ മാനേജുമെൻറ്​ ഇൻറർഫേസ് ഉപയോഗിക്കുക. ഉപഭോക്​താക്കളുടെയോ മറ്റോ കര സ്​പർശമേൽക്കുന്ന ഉപരിതലങ്ങൾ ഓരോ അരമണിക്കൂറിലും പതിവായി വൃത്തിയാക്കണം. കൈകഴുകാനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും എല്ലാ സമയത്തും സോപ്പും വെള്ളവും സജ്ജമാണെന്നും ഉറപ്പാക്കണം. ഉപഭോക്​താക്കൾ ഇടപെടുന്ന സ്​ഥലങ്ങളിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ വെക്കണം.

ഡോർ ഹാൻഡിലുകൾ കൈകൊണ്ട് പ്രവർത്തിക്കുന്നതാണെങ്കിൽ, കാൽ കൊണ്ട്​ ഓപ്പറേറ്റ് ചെയ്യാവുന്ന​തോ ഓ​ട്ടോമാറ്റിക്കോ മാറ്റിസ്​ഥാപിക്കണം. എല്ലാ സമയവും സാമൂഹിക അകലം പാലിക്കണം. എല്ലാ ഭക്ഷ്യ ബിസിനസുകളും ഉപഭോക്തൃ പ്രവേശന കവാടങ്ങളിൽ ഉപഭോക്തൃ നിർദേശ പോസ്​റ്റർ സ്ഥാപിക്കണം. സൂപ്പർമാർക്കറ്റുകളിലും പോസ്​റ്ററി​െൻറ ദൃശ്യത കുറവുള്ള വലിയ സ്​റ്റോറുകളിലും റോൾ-അപ്പ് ബാനറുകൾ ഉപയോഗിക്കാം. ജീവനക്കാർ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണം. തൊട്ടാൽ നിർബന്ധമായും കൈ കഴുകുക. ജീവനക്കാർക്ക്​ എന്തെങ്കിലും അസുഖം ഉണ്ടായാൽ ചുമതലയുള്ള വ്യക്തിക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും രോഗിയുമായി ബന്ധമുണ്ടെങ്കിലും ജീവനക്കാർ മാനേജുമെൻറിന് റിപ്പോർട്ട് ചെയ്യണം. വൃത്തിയും അനുയോജ്യവുമായ യൂനിഫോം ധരിക്കുക. മാസ്​കുകൾ ശരിയായി ഉപയോഗിക്കണം.

ഡിസ്പോസിബിൾ ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കുകയും സമയമാകു​േമ്പാൾ മാറ്റുകയും വേണം. ഭക്ഷണം വിതരണം ചെയ്യുമ്പോഴും പണം ശേഖരിക്കുമ്പോഴും പേയ്‌മെൻറ്​ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സിംഗിൾ യൂസ് ഗ്ലൗസുകൾ ധരിക്കേണ്ടതാണ്. ഡെലിവറിക്കാർ ഓരോ ഡെലിവറിക്ക് ശേഷവും കയ്യുറകൾ മാറ്റുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. ഒരൊറ്റ യാത്രയിൽ ഒന്നിലധികം ഡെലിവറികൾ ഉണ്ടെങ്കിൽ, രണ്ട് ഡെലിവറികൾക്കിടയിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

വ്യക്തിഗത ശുചിത്വം പരിശോധിക്കുന്നതിനും അസുഖം റിപ്പോർട്ട് ചെയ്യുന്നതിനും ക്ലീനിംഗ്, അണുവിമുക്തമാക്കൽ എന്നിവ പരിശോധിക്കുന്നതിനും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്​റ്റർ ചെയ്യാത്ത ഏതെങ്കിലും ഡെലിവറി വാഹനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഫുഡ് വാച്ച് കണക്റ്റ് ആപ്പ് ഉപയോഗിക്കണം. സ്​ഥാപന ചുമതലയുള്ളയാൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. എല്ലാ സമയത്തും പി.പി.ഇ (കയ്യുറകൾ, മാസ്കുകൾ), അണുനാശിനി, ക്ലീനിങ്​ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeEmarat beatsCovid19m
News Summary - Continue to be vigilant with covid 19
Next Story