കൊറോണയെ തടയുന്ന ആൻറിബോഡികൾ തിരിച്ചറിഞ്ഞെന്ന് ചൈനീസ് ഗവേഷകർ
text_fieldsബെയ്ജിങ്: ലോകമെങ്ങും ഭീതി വിതച്ച് കോവിഡ് 19 പടരുമ്പോൾ അതിെൻറ ഉത്ഭവ കേന്ദ്രത്തിൽ നിന്നൊരു ആശ്വാസ വാർത്ത. കോവിഡ് 19ന് കാരണമായ സാർസ് കോവ്-2 വൈറസിനെ തടയുന്ന ആൻറിബോഡികൾ തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകർ അവകാശപ്പെട്ടു.
കോവിഡ്-19 ഭേദമായ ആളുടെ രക്തത്തിൽനിന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസിലെ യാൻ വുവിെൻറ നേതൃത്വത്തിലുള്ള ഗവേഷകർ ആൻറിബോഡികൾ വേർതിരിച്ചത്. എലികളിൽ വിജയകരമായി പരീക്ഷിച്ച ഈ ആൻറിബോഡികൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
കോവിഡ് ചികിത്സക്കുപയോഗിക്കാനുള്ള ലഘുവായ തന്മാത്രാ ഘടനയുള്ള ആൻറി വൈറൽ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നതെന്ന് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സയൻസ് ജേണൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ആൻറിബോഡികളാണ് ഇവർ വേർതിരിച്ചെടുത്തത്. ബി38, എച്ച്4 എന്നിങ്ങനെയാണ് ഇവയ്ക്ക് ഗവേഷകർ പേരിട്ടിരിക്കുന്നത്.
ഈ രണ്ട് ആൻറിബോഡികളുടെ ഒന്നിച്ചുള്ള പ്രവർത്തനം വൈറസിെൻറ സ്പൈക്ക് പ്രോട്ടീെൻറ പ്രവർത്തനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം വൈറസിന് കോശങ്ങൾക്കുള്ളിലേക്ക് കടന്നുകയറാൻ സാധിക്കാതെ വരുന്നുവെന്ന് സയൻസ് ജേണൽ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.