കോവിഡ് മരണം; ബി.പി.എൽ കുടുംബങ്ങൾക്കുള്ള ധനസഹായം നിലച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബത്തിലെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 5,000 രൂപ പ്രതിമാസ ധനസഹായ വിതരണം നിലച്ചു. കഴിഞ്ഞ നവംബറിനുശേഷം തുക വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് വിതരണം നിർത്തിവച്ചിരിക്കുന്നത്.
വരുമാനദായകര്‍ കോവിഡ് ബാധിച്ചു മരിച്ചാല്‍ ബി.പി.എല്‍ കുടുംബത്തിന് പ്രതിമാസം 5,000 രൂപ വീതം മൂന്നുവര്‍ഷത്തേക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അപേക്ഷിച്ച് 30 ദിവസത്തിനകം അക്കൗണ്ടിൽ പണമെത്തുമെന്നും ഇതിനായി ആരും ഓഫിസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നുമായിരുന്നു 2021 ഒക്ടോബർ 13ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. കഴിഞ്ഞ ബജറ്റില്‍ ഇതേ ആവശ്യത്തിന് തുക വകയിരുത്താത്തതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിക്കുകയായിരുന്നു.
സംസ്ഥാനത്താകെ 5,702 കുടുംബങ്ങള്‍ക്കാണ് ഈ ധനസഹായം ലഭിക്കുന്നത്. മാതാപിതാക്കളില്‍ വരുമാന ദായകരോ രണ്ടുപേരുമോ മരിച്ചവരുടെ കുട്ടികള്‍ അടക്കമുള്ള കുടുംബത്തിനാണ് ധനസഹായം. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കുടുംബങ്ങള്‍ ഉള്ളത്. 978 പേര്‍ക്കാണ് ഇവിടെ ധനസഹായം നല്‍കിയിരുന്നത്. തിരുവനന്തപുരം- 777 , ആലപ്പുഴ- 750, കൊല്ലം- 159, പത്തനംതിട്ട- 36, കോട്ടയം- 460, ഇടുക്കി- 280, എറണാകുളം- 423, തൃശൂര്‍- 684, പാലക്കാട്- 685, മലപ്പുറം- 652, വയനാട്- 157, കണ്ണൂര്‍- 197, കാസര്‍കോട്- 148 എന്നിങ്ങനെയാണ് സഹായം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.