പ്രിയപ്പെട്ട വെള്ളനാട്ടുകാരേ, അദ്ദേഹത്തെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം
text_fieldsതിരുവനന്തപുരം: നാട്ടിലൊരാൾക്ക് കോവിഡ് ബാധിച്ചെന്നറിഞ്ഞാൽ നിങ്ങളെന്തു ചെയ്യും? അയാളെയും കുടുംബെത്തയും ബഹിഷ്കരിക്കും, വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പേടിച്ച് വിറച്ച് കഴിയും, ആകെ പാനിക്കാവും, വാട്സാപ് യൂനിവേ ഴ്സിറ്റീന്ന് കിട്ടുന്ന മെസേജുകൾ അപ്പടി ഫോർവേഡും... മറുപടി ഇങ്ങനെ പലതുമുണ്ടാകും. എന്നാൽ, പാനിക് ആവേണ്ടതില്ലെ ന്നാണ് ഇവിടെ ഒരു ഡോക്ടർ പറയുന്നത്.
എന്നുമാത്രമല്ല, രോഗം ബാധിച്ച തെൻറ നാട്ടുകാരൻ സുഖപ്പെട്ട് പു റത്തുവന്നാൽ അദ്ദേഹത്തെ വെള്ളനാട്ടുകാർ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം എന്നും തിരുവനന്തപുരം മെഡിക്കൽ കോളജ ിലെ ഡോക്ടറായ മനോജ് വെള്ളനാട് പറയുന്നു. അതിനുള്ള കാരണവും ‘വെള്ളനാട്ടുകാർ പാനിക ്കാവേണ്ട അവസ്ഥയില്ല’ എന്ന തെൻറ എഫ്.ബി പോസ്റ്റിൽ അദ്ദേഹം പറയുന്നുണ്ട്. പോസ്റ്റ് വായിക്കാം:
വെള്ളനാട്ടുകാർ പാനിക്കാവേണ്ട അവസ്ഥയില്ല
പുറത്തുനിന്ന് വന്ന വെള്ളനാട് സ് വദേശിക്ക് കോവിഡ് 19 ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഇന്നലെ ഈ വാർത്ത അറിഞ്ഞ സമയം മുതൽ പാനിക് കോളുകളും മെസേജുകളും വരുന്നുണ്ട്. അതിനു മുമ്പും അപ്പോളും പറഞ്ഞ കാര്യങ്ങൾ തന്നെയാണിപ്പൊഴും പറയാനുള്ളത്.
അദ്ദേഹം ഹോം ക്വാറൻ്റൈനിൽ (വീട്ടുനിരീക്ഷണത്തിൽ) ആയിരുന്നു. അതും വളരെ ഉത്തരവാദിത്തത്തോടെ, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച വ്യക്തിയാണ്. രോഗം പകരാൻ സാധ്യതയുള്ളതിനാൽ അടുത്ത ബന്ധുക്കളെ തന്നെ മാറ്റി നിർത്തിയ ആളാണ്. കോൺടാക്റ്റ് അധികമില്ലാത്തയാളാണ്. അതുകൊണ്ട് നാട്ടുകാർ പേടിക്കേണ്ടതില്ല. പക്ഷെ അതീവ ജാഗ്രത പാലിക്കണം.
അതീവ ജാഗ്രതയെന്നാൽ,
*രോഗിയുടെ ബന്ധുക്കളോടും അയൽക്കാരോടും യാതൊരുവിധ വിവേചനമോ ഇഷ്ടക്കേടോ കാണിക്കരുത്. ക്വാറൻറയിനിൽ ഉള്ളവരെ മനസുകൊണ്ട് ഒപ്പം നിർത്തണം. സ്നേഹവും കരുതലുമാകട്ടെ നമ്മുടെ നാടിെൻറ മുഖമുദ്ര (നേരിട്ട് പോയി സ്നേഹിക്കണ്ടാ..:)
*ഉത്സവസീസണാണ്. പക്ഷെ ഈ സമയം ഉത്സവങ്ങൾ ചടങ്ങുകൾ മാത്രമായി നടത്താനുള്ള സർക്കാർ നിർദേശം പാലിക്കണം.
*കടകളിൽ നിന്ന് ഹാൻഡ് സാനിട്ടൈസർ പോലുള്ളവ ആവശ്യത്തിന് മാത്രം വാങ്ങുക. മറ്റുള്ളവരെ പറ്റിയും കരുതലുണ്ടാവണം. നിങ്ങളെപ്പോലെ മറ്റുള്ളവർക്കും അതുപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങളും സുരക്ഷിതരാവൂ എന്ന് തിരിച്ചറിയണം.
*വീട്ടിലും നാട്ടിലും മാസ്കൊന്നും ധരിച്ച് നടക്കേണ്ട ആവശ്യമില്ല.
*പക്ഷേ, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടണം. കർച്ചീഫുകൾ, ടിഷ്യു പേപ്പർ, മടക്കിയ കൈമുട്ട് ഇവ ഉപയോഗിക്കാം. ടിഷ്യു പേപ്പറുകൾ ഉപയോഗശേഷം വലിച്ചെറിയരുത്. സുരക്ഷിതമായി നിർമാർജ്ജനം ചെയ്യണം. ചുമയ്ക്കുമ്പോൾ കൈപ്പത്തികൊണ്ട് വാ പൊത്തരുത്. അഥവാ ചെയ്താൽ അപ്പൊ തന്നെ സോപ്പിട്ട് കൈ കഴുകണം. മുഖത്ത് വെറുതേ തൊട്ടോണ്ടിരിക്കരുത്.
*ഏറ്റവും പ്രധാനം കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക എന്നതാണ്. യാത്രകളിലൊന്നുമല്ലെങ്കിൽ ഹാൻഡ് സാനിട്ടൈസറിനേക്കാൾ മികച്ച മാർഗമിതാണ്. ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും ഇടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാം.
*അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ, രോഗികളെ കാണാൻ പോകൽ ഒക്കെ ഒഴിവാക്കുക.
*ചെറുതും വലുതുമായ ആൾക്കൂട്ടങ്ങളുടെ ഭാഗമാകാതിരിക്കുക. കലാസാംസ്കാരിക സാഹിത്യ പരിപാടികൾ, ഒത്തുചേരലുകൾ, കുടുംബ പരിപാടികൾ, സ്കൂൾ റി-യൂണിയനുകൾ, ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനം ഒക്കെ മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കുക.
*ഒഴിവാക്കാവുന്ന യാത്രകൾ, ഷോപ്പിംഗ്, സിനിമകൾ, ആഘോഷങ്ങൾ ഒക്കെ ഒഴിവാക്കുക.
*സൗഹൃദവലയത്തിനുള്ളിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവർ ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെന്ന് ഉറപ്പിക്കുക. ഇല്ലെങ്കിൽ അധികൃതർക്ക് വിവരങ്ങൾ കൈ മാറുക.
*വീടുകളിലും മറ്റും ഐസൊലേഷനിൽ കഴിയുന്നവർക്ക് ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയും മാനസികമായ പിന്തുണ നൽകുക. അവർ ചെയ്യുന്നത് വളരെവലിയ കാര്യമാണെന്ന ബോധ്യം അവർക്കും നമുക്കും ഉണ്ടാവണം. ഒരു കാരണവശാലും നേരിട്ട് സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കരുത്.
*വ്യാജ സന്ദേശങ്ങളെയും അതിെൻറ പ്രചാരകരെയും അവഗണിക്കുക. ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ പാലിക്കുക. ശരിയായ അറിവിന് WHOയുടെ വെബ്സൈറ്റും ഇൻഫോക്ലിനിക് പേജും വായിക്കുക.
പ്രിയപ്പെട്ട വെള്ളനാട്ടുകാരേ, ഈ കൊറോണ അത്ര ഭീകരനൊന്നുമല്ലാ. മാത്രമല്ല, രോഗം സ്ഥിരീകരിച്ച വെള്ളനാട്ടുകാരൻ കാണിച്ച സാമൂഹിക ഉത്തരവാദിത്തത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും വേണം. രോഗം മാറി തിരികെ വരുമ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.