വേനൽക്കാലത്ത് കുളിരേകും പാനീയങ്ങൾ
text_fieldsവേനലിൽ ഭക്ഷണക്രമീകരണം നടത്തേണ്ടത് ആരോഗ്യത്തിന് ആവശ്യമാണ്. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് നിർജ്ജ ലീകരണം സംഭവിക്കാതിരിക്കാനാണ്. നിർജ്ജലീകരണം തലവേദന, ദഹന പ്രശ്നങ്ങൾ തുടങ്ങിയ അസ്വാസ്ഥ്യങ്ങൾക്ക് ഇടവരുത്ത ും. ഇടക്കിടെ വെള്ളം കുടിക്കണമെന്ന് വേനൽക്കാലത്ത് പതിവായി നൽകുന്ന ഉപദേശമാണ്. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക ്കാതിരിക്കാൻ വെള്ളത്തോടൊപ്പം ചേർത്ത് കഴിക്കാവുന്നവ എന്തെല്ലാമെന്ന് നോക്കാം.
നാരങ്ങ
ദിവസ ം തുടങ്ങുന്നത് തേനും നാരങ്ങാ വെള്ളവും ചേർത്ത പാനീയം കഴിച്ചുകൊണ്ടാവുന്നത് നല്ലതാണ്. കരളും വൃക്കകളും നന്നായി പ്രവർത്തിക്കാൻ ഇത് ഉപകാരപ്പെടും. വേനൽ കാലങ്ങളിൽ വെള്ളത്തോടൊപ്പം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. പാനീയത്തിലെ വിറ്റാമിൻ സി ത്വക്കിനും നല്ലതാണ്. ഭാരം കുറക്കാനും നാരങ്ങാവെള്ളം കുടിക്കുന്നത് ഗുണം െചയ്യും.
പുതിന
പ്രകൃതിദത്ത കൂളറാണ് പുതിന. വെള്ളക്കുപ്പിയിൽ നാലഞ്ച് പുതിനയില കൂടി ഇടുന്നത് വെള്ളത്തിന് തണുപ്പും പുതുമയും ഉണ്ടാക്കുന്നതിന് സഹായിക്കും. പുതിന വെള്ളം കുടിക്കുന്നത് മുഖക്കുരു തടയുന്നതിനും നല്ലതാണ്.
കസ്കസ്
ശരീര താപം കുറക്കാൻ സഹായിക്കുന്ന പ്രകൃതി വിഭവമാണ് കസ്കസ്. ശരീരത്തിന് കുളിർമ നൽകുന്ന ഉത്പന്നമാണിത്. അതുകൊണ്ടാണ് ഇവ ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്നത്. കസ്കസ് െവള്ളത്തിലിട്ട് കുതിർത്ത ശേഷം വേനൽ കാല പാനീയങ്ങളിൽ േചർത്ത് കഴിക്കാം.
വെള്ളരി
മായം കളയാൻ ഏറ്റവും നല്ലത് വെള്ളരി ഉപയോഗിക്കുകയാണ്. കൂടാതെ ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് രക്ഷിക്കാനും വെള്ളരിക്ക് സാധിക്കും. പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് വെള്ളക്കുപ്പിയിൽ ഒന്നുരണ്ട് കഷണം വെള്ളരി ഇടാം. ആൻറി ഒക്സിഡൻറ്സ്, ലവണങ്ങൾ, വിറ്റമിൻ എന്നിവയുടെ കലവറയാണ് വെള്ളരി.
ജീരകം
വേനൽക്കാല ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല സുഗന്ധദ്രവ്യമാണ് ജീരകം. ജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. ആ വെള്ളം അരിച്ചെടുത്ത് അൽപ്പം കല്ലുപ്പും തേനും ചേർത്ത് കഴിക്കാം. ശരീരം തണുപ്പിക്കുന്നതിന് എറ്റവും നല്ല പാനീയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.