ഭാരം കുറക്കാനും കുരുമുളക്
text_fieldsകറുത്ത പൊന്നെന്നാണ് സുഗന്ധദ്രവ്യങ്ങളിെലാന്നായ കുരുമുളകിന് പേര്. പേരുപോലെ തന്നെ ഗുണം കൊണ്ടും കുരുമുളകിന് എന്നും സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. ജലദോഷവും പനിയും പിടിക്കുേമ്പാൾ അമ്മ ചുക്കും കുരുമുളക്കും കൂട്ടിയുണ്ടാക്കി തന്ന കാപ്പിയുടെ രുചി എല്ലാവരുടെയും നാക്കിൻ തുമ്പിലുണ്ടാകും. അമിതഭാരം കുറക്കുന്നതിനും കുരുമുളക് സഹായിക്കും. കുരുമുളകിന് മറ്റ് നിരവധി ഗുണങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം :-
കാൻസറിനെ പ്രതിരോധിക്കും
കരുമുളകിലുള്ള പിപെറിൻ എന്ന ആൽക്കലോയിഡ് കാൻസർ തടയാൻ സഹായിക്കുന്നു. കുരുമുളകിലടങ്ങിയ വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടീൻ, ആൻറി ഒാക്സിഡൻറുകൾ തുടങ്ങിയവ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുകയും കാൻസറിനെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു.
ദഹനത്തിന് സഹായിക്കുന്നു
പിപെറിൻ ദഹനം എളുപ്പമാക്കുന്നു. ആമാശയത്തെ ഉത്തേജിപ്പിച്ച് കൂടുതൽ ഹെഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും അത് ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ദിവസവും ഭക്ഷണത്തിൽ കുറച്ച് കുരുമുളക് കൂടി ചേർക്കുന്നത് ദഹനത്തെ സഹായിക്കും.
ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്ന് ആശ്വാസം
കുരുമുളക് ബാക്ടീരിയക്കെതിെര പ്രവർത്തിക്കുന്നതിനാൽ ജലദോഷത്തിനും കഫക്കെട്ടിനും നല്ലതാണ്. കുരുമുളക് പെടി ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് കഫക്കെട്ടിനെ തുരത്തും. നെഞ്ചത്തെ അണുബാധക്കും ഇത് ആശ്വാസം നൽകും. യൂക്കാലിപ്റ്റ്സ് ഒായിലും കുരുമുളകും ചൂടുവെള്ളിൽ ചേർത്ത് ഒന്ന് ആവിെകാള്ളുന്നത് ആൻറിബയോട്ടിക്കിെൻറ ഗുണം ചെയ്യും.
ഭാരം കുറയാൻ
ശരീര ഭാരം കുറക്കാൻ കുരുമുളക് എന്നത് അതിശയോക്തിയായി തോന്നാം. എന്നാൽ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ച് ലഭിക്കാൻ
ഏറ്റവും നല്ലത് കുരുമുളകാണ്. കുരുമുളകിെൻറ പുറത്ത തൊലിയിൽ ഫൈറ്റോന്യൂട്രിയൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കോശങ്ങളെ നശിപ്പിക്കും. പച്ച കുരുമുളക് കഴിക്കുന്നത് ശരീരത്തിെല വിഷാംശങ്ങെള പുറത്തുകളയുന്നതിെന സഹായിക്കും. കുരുമുളക് കഴിക്കുേമ്പാൾ നന്നായി വിയർക്കുന്നതിനാൽ ശരീരത്തിലെ വിഷാംശങ്ങൾ വിയർപ്പിനൊപ്പം പുറത്തുപോകും. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം ഒരു നുള്ള് കുരുമുളക് മാത്രമേ കഴിക്കാവൂ.
ത്വക്കിന്
കുരുമുളക് പൊടിയിൽ അൽപ്പം തേനോ ൈതരോ ചേർത്ത് കഴിക്കുന്നത് തൊലിക്ക് നല്ലതാണ്. ഇത് ശരീരത്തിെൻറ രക്തചംക്രമണം വർധിപ്പിക്കും. അതു തൊലിയിലേക്ക് കൂടുതൽ ഒാക്സിജൻ ലഭ്യമാകും. ഇതുമൂലം ശരീരത്തിന് നല്ല ഉണർവ് അനുഭവപ്പെടും. അതുകൂടാതെ വെള്ളപ്പാണ്ടിനും നല്ല മറുമരുന്നാണ് കുരുമുളക്.
വിഷാദരോഗത്തിന്
കുരുമുളകിലെ പിപെറിൻ വിഷാദരോഗത്തിന് നല്ലതാണ്. തലച്ചോറിനെ ഉത്തേജിപ്പിച്ച് കൂടുതൽ സജീവമാകുന്നതിനും യഥാവിധി പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കും.
കുരുമുളക് എങ്ങനെ സൂക്ഷിക്കാം
ഉണങ്ങിയ കുരുമുളക് വീട്ടിൽ തന്നെ പൊടിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. കുപ്പിപ്പാത്രത്തിൽ വായു കടക്കാതെ അടച്ചുവെക്കണം. നനവില്ലാത്ത തണുപ്പുള്ള ഇടങ്ങളിൽ വെളിച്ചം കടക്കാതെയാണ് കുരുമുളക് സൂക്ഷിക്കേണ്ടത്. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ കുറേക്കാലം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.