ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവർ സൂക്ഷിക്കുക
text_fieldsഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ക്ലിനിക്കൽ ന്യുട്രീഷ്യൻ എന്ന അമേരിക്കൻ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ പൊരിക്കാതെ കഴിക്കുന്ന ഉരുളക്കിഴങ്ങ് പ്രശ്നക്കാരനല്ല.
ലോകത്താകമാനം ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നത് വർധിച്ചിരിക്കുന്നു. മുട്ടു തേയ്മാനെത്ത കുറിച്ച് പഠിക്കുന്നതിനിടയിൽ നടത്തിയ നിരീക്ഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനായി ഗവേഷക വെറോണിയും സഹപ്രവർത്തകരും 45നും 79നും ഇടക്ക് പ്രായമുള്ള 4440 പേരിലാണ് നിരീക്ഷണം നടത്തിയത്. എട്ടു വർഷം നീണ്ട നിരീക്ഷണങ്ങൾക്കിടെയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നതിെൻറ അപകടം വെളിപ്പെട്ടത്.
ഗവേഷണത്തിൽ പെങ്കടുത്തവരെ ആഴ്ചയിൽ ഉരുളക്കിഴങ്ങ് കഴിക്കുന്ന അളവിെൻറ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു. എട്ടു വർഷത്തിനിടെ ഗവേഷണവുമായി സഹകരിച്ച 236 പേർ മരിച്ചു. ഒാരോ ഗ്രൂപ്പിെൻറയും വിവരങ്ങൾ അവലോകനം ചെയ്തതിൽ നിന്നും ഒരാഴ്ചയിൽ രണ്ട് , മൂന്ന് തവണ ഉരുളക്കിഴങ്ങ് െഫ്രെ കഴിക്കുന്നവർക്ക് അത് കഴിക്കാത്തവരേക്കാൾ നേരത്തെ മരണം സംഭിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് വ്യക്തമായി.
ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ചിപ്സ്, ഹാഷ് ബ്രൗൺ തുടങ്ങിയവയെല്ലാം ഉരുളക്കിഴങ്ങ് ഫ്രൈയിൽ ഉൾപ്പെടുന്നു. പാചക എണ്ണയിൽ അടങ്ങിയ ട്രാൻസ് ഫാറ്റ് (ട്രാൻസ് ഫാറ്റി ആസിഡ്) ആണ് ഉരുളക്കിഴങ്ങ് െഫ്രെ കുടുതൽ കഴിക്കുന്നവരിെല മരണ സാധ്യതക്ക് കാരണം. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് ഇത് കാരണമാകും. മാത്രമല്ല, അമിത വണ്ണം, അലസത, കൂടിയ അളവിലുള്ള ഉപ്പ് തുടങ്ങിയവ നേരത്തെയുള്ള മരണത്തിനിടയാക്കും.
എന്നാൽ ഉരുളക്കിഴങ്ങ് ൈഫ്രയല്ലാതെ കഴിക്കുന്നത് വളരെ നല്ലതാണ്. സാധാരണ വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങിൽ കൊഴുപ്പ്, സോഡിയം, കൊളസ്ട്രോൾ എന്നിവയില്ല. മാത്രമല്ല, ദിവസേന ആവശ്യമുള്ള വിറ്റാമിൻ സിയുടെ മൂന്നിലൊന്നും ഉരുളക്കിഴങ്ങിലൂടെ ലഭിക്കും. വാഴപ്പഴം കഴിക്കുേമ്പാൾ ലഭിക്കുന്നതിനേക്കൾ കൂടുതൽ പൊട്ടാസ്യവും ലഭിക്കും. എന്നാൽ ഇവ പൊരിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണമായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.