കരളിനു വേണ്ടതും വേണ്ടാത്തതും
text_fieldsഒരു ചെറിയ ഭാഗത്തിൽ നിന്നു പോലും വളരാൻ പൂർണതയെത്താൻ സാധിക്കുന്ന അവയവാണ് കരൾ. അതിനാലാകാം പ്രിയപ്പെട്ടവരെ എെൻറ കരളേ എന്നു വിളിക്കുന്നതും. അങ്ങനെ വിളിക്കണമെങ്കിൽ പരിശുദ്ധമായ കരൾ നമുക്ക് ആവശ്യമാണ്.
രക്തത്തിെല പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഉൻമൂലനം ചെയ്യുക, ശരീരത്തിെല കൊഴുപ്പ് നിയന്ത്രിക്കുക എന്നിവ കരളിെൻറ ധർമങ്ങളാണ്. ലോക കരൾ ദിനമായ ഇന്ന് കരളിെൻറ ആരോഗ്യത്തിന് ഗുണകരമാകുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒാട്സ്
നാരടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കരളിെൻറ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. നാരംശം ധാരാളമുള്ള ഒാട്സ് രാവിലെ പ്രാതലിന് കഴിക്കുന്നത് ദിവസവും ശരീരത്തിന് വേണ്ട നാരംശത്തിെൻറ പ്രധാനഭാഗം ലഭിക്കുന്നതിനിടയാക്കും. കരൾ സംബന്ധമായ അസുഖങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിനും ഇത് സഹായിക്കും.
േബ്രാകോളി
ആൽകഹോളുമയി ബന്ധമില്ലാത്ത ഫാറ്റി ലവർ പ്രശ്നങ്ങൾ തടയുന്നതിന് ബ്രോകോളി നല്ലതാണ്. പോഷകഗുണമുള്ള ബ്രോകോളി പുഴുങ്ങിയോ സാലഡിൽ ഉൾപ്പെടുത്തിയോ കഴിക്കാം.
കാപ്പി
അനാരോഗ്യകരമായ ഭക്ഷണം മൂലമോ മദ്യപാനം മൂലമോ ഉണ്ടാകുന്ന കരൾ രോഗങ്ങളെ തടയാൻ കാപ്പി നല്ലതാണ്. എന്നാൽ കാപ്പിയിലടങ്ങിയ കഫീനിനെയും അത് രക്തസമ്മർദ്ദത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങെള കുറിച്ചും ബോധമുണ്ടായിരിക്കണം. നിശ്ചിത അളവിൽ മാത്രമേ കോഫി കുടിക്കാൻ പാടുള്ളൂ.
ഗ്രീൻ ടീ
കാറ്റകിൻ എന്ന ആൻറി ഒാക്സിഡൻറ് അടങ്ങിയതിനാൽ ഗ്രീൻ ടീ ജനകീയമായ പാനീയമാണ്. ചൂടുള്ള ഗ്രീൻ ടീയാണ് തണുത്തതിനേക്കൾ നല്ലത്. ചൂടുള്ള ഗ്രീൻ ടീയിൽ കൂടുതൽ ആൻറി ഒാക്സിഡൻറുകൾ അടങ്ങിയതായതിനാലാണിത്.
െവള്ളം
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിെല വിഷവസ്തുക്കളെ പുറം തള്ളാൻ സഹായിക്കും. ഭാരം കുറയുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. കരളിെൻറ ആരോഗ്യത്തിനും ഏറ്റവും പ്രധാനമാണ് വെള്ളം.
ബ്ലൂബെറി
മദ്യപാനം മൂലമല്ലാതെ ഉണ്ടാകുന്ന കരൾ രോഗങ്ങെള തടയാൻ ബ്ലൂബെറിയിലടങ്ങിയ പോളി ഫിനോൾസ് സഹായിക്കുന്നു.
ബദാം
ബദാം വൈറ്റമിൻ ഇയുടെ കലവറയാണ്. ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ അവശ്യം വേണ്ടതാണ് ൈവറ്റമിൻ ഇ. കരളിനു മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലാതാണ് ബദാം.
പച്ചില
പച്ചിലക്കറികൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് കരളിെൻറ ആരോഗ്യത്തിന് നല്ലതാണ്. പലതും നല്ല ആൻറി ഒക്സിഡൻറുകൾ കൂടിയായതിനാൽ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യം കൂടിയാണ്. എല്ലാ പച്ചിലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
സുഗന്ധദ്രവ്യങ്ങൾ
കുരുമുളക്, കറുവപ്പട്ട, ജീരകം എന്നിവ കരളിനും ആരോഗ്യം നൽകുന്നതുപോലെ ശരീരത്തിനും നല്ലാതാണ്.
കൊഴുപ്പേറിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക
ജങ്ക് ഫുഡും ഫ്രൈഡ് ഫുഡും കരളിെൻറ ആരോഗ്യത്തിന് ആവശ്യമായ ഒന്നും നൽകുന്നില്ല. എന്നാൽ, ശരിയായ രീതിയിലുള്ള കരളിെൻറ പ്രവർത്തനെത്ത തടയുകയും ചെയ്യുന്നു. ധാരാളം ജങ്ക് ഫുഡും കൊഴുപ്പേറിയ ഭക്ഷണങ്ങളും കരളിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും അത് സീറോസിസിലേക്ക് നിയിക്കുകയും ചെയ്യും.
പഞ്ചസാര കുറക്കുക
പഞ്ചസാര വെളുത്ത വിഷമാണ്. മധുരം ധാരാളം കഴിക്കുന്നത് ഫാറ്റി ലിവറിനിടയാക്കും. പഞ്ചസാരയെ കൊഴുപ്പായാണ് കരളിൽ സൂക്ഷിക്കുക. കഴിക്കുന്ന പഞ്ചസാരയുടെ അളവ് കൂടുതലായാൽ കരളിലെ കൊഴുപ്പും വർധിക്കും. ഇത് ഫാറ്റി ലിവറിലേക്ക് വഴിവെക്കും.
ഉപ്പ്
കഴിക്കുന്ന ഉപ്പിെൻറ അളവ് ദിനം പ്രതി പരിശോധിക്കുന്നത് നല്ലതാണ്. ഉപ്പ് ഉപഭോഗം വർധിച്ചാൽ ശരീരത്തിൽ സോഡിയത്തിെൻറ അളവ് വർധിക്കും. ഇത് ലിവർ സിറോസിസിെൻറ ആദ്യപടിയായ ൈഫബ്രോസിസിന് ഇടവരുത്തും.
മദ്യപാനം
മദ്യപാദം കരളിനെ നശിപ്പിക്കും. ദീർഘകാലത്തേക്ക് സീറോസിസിനും ഇടയാക്കും. വല്ലപ്പോഴുമുള്ള മദ്യപാനം പോലും കരളിനെ ദോഷകരമായാണ് ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.