ഗർഭിണികൾ കഴിക്കരുതാത്തത്
text_fieldsസ്ത്രീകളുടെ ജീവിതത്തിെല പ്രധാനകാലമാണ് ഗർഭാവസ്ഥ. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ സംഭവിക്കുന്ന സമയം കൂടിയാണിത്. ചിന്തകൾ മാറുന്നു, മുൻഗണനകൾ മാറുന്നു, താത്പര്യങ്ങൾ മാറുന്നു...ജീവിത രീതിയിൽ ആകമാനം ഇൗ മാറ്റം പ്രത്യക്ഷമാകും.
ഇൗ ഒമ്പതുമാസക്കാലം തനിച്ചല്ല, സ്വപ്നങ്ങളും പ്രതീക്ഷകളും പേറി നിങ്ങൾക്കുള്ളിൽ ഒരു ഭ്രൂണം കൂടി വളരുന്നുണ്ട്. അതിനാൽ തന്നെ ഇൗ കാലഘട്ടത്തിൽ ജീവിത രീതികളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളിൽ. ഗർഭിണികൾ കഴിക്കരുതെന്ന് സ്ഥിരമായി കേൾക്കുന്നവയാണ് പപ്പായ, പൈനാപ്പിൾ തുടങ്ങിയവ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവ ഗർഭഛിദ്രത്തിനോ മാസം തികയാതെയുള്ള പ്രസവത്തിനോ ഇടയാക്കുമെന്നാണ് വിശ്വാസം.
പല ഭക്ഷണ പദാർഥങ്ങളും പോഷക ഗുണമുള്ളവയും ആരോഗ്യദായകവുമാണെങ്കിലും ഗർഭകാലത്ത് ചിലത് ദോഷകരമായി ബാധിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ
മെർക്കുറി വിഷാംശമാണ്. സാധാരണക്കാർ പോലും മെർക്കുറിയുടെ അളവ് കൂടുതലുള്ള മത്സ്യങ്ങൾ കഴിക്കാൻ പാടില്ല. ഗർഭിണികൾ കഴിക്കരുതെന്ന് പിെന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്രാവ്, ടൂണ, അയക്കൂറ, കൊമ്പൻ സ്രാവ് തുടങ്ങിയവയിെലല്ലാം മെർക്കുറി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ മാസത്തിൽ രണ്ടു തവണയിൽ കൂടുതൽ കഴിക്കരുത്. എന്നാൽ കുഞ്ഞിന് ആവശ്യമുള്ള ഒമേഗ 3ഫാറ്റി ആസിഡിെൻറ കലവറയാണ് മെർക്കുറിയില്ലാത്ത മറ്റു മത്സ്യങ്ങൾ.
കഫീൻ
കോഫീ, എനർജി ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ പെെട്ടന്ന് തന്നെ പ്ലാസൻറയിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഭ്രൂണത്തിലെത്തുകയും ചെയ്യും. ഇത് ഭ്രൂണ വളർച്ചയെ തടയും. അതിെൻറ ഫലമായി കുഞ്ഞിന് തൂക്കക്കുറവ് അനുഭവപ്പെടും.
ജങ്ക് ഫുഡുകൾ
ജങ്ക് ഫുഡുകളിൽ മൈദ ഉപയോഗിക്കുന്നുണ്ട്. പ്രിസർവേറ്റീവ്സ്, കൂടുതൽ കൃത്രിമ വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
പഴങ്ങളും സാലഡുകളും അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ
ഇവ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനായി കൃത്രിമമായി പ്രിസർവേറ്റുവുകളും മറ്റു വസ്തുക്കളും ഇവയിൽ ചേർത്തിരിക്കും. ഇത് ഗർഭിണികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല, ഗർഭസ്ഥ ശിശുവിെൻറ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
പച്ച മുട്ട
ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാൽെമാണല്ല ബാക്ടീരിയ പച്ച മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ പച്ച മുട്ട കഴിച്ചാൽ അത് അണുബാധക്കിടയാകും. വയറു വേദന, ഛർദ്ദി, ഒാക്കാനം, പനി തുടങ്ങിയവയാണ് അണുബാധയുെട ലക്ഷണങ്ങൾ. അപൂർവമായി ഇത് നേരത്തെയുള്ള പ്രസവത്തിനും ചാപിള്ളയെ പ്രസവിക്കുന്നതിനും ഇടയാക്കും. െഎസ്ക്രീം, മയൊണൈസ്, കേക്ക് എന്നിവയിൽ പച്ച മുട്ട അടങ്ങിയതിനാൽ ഇവ ഒഴിവാക്കേണ്ടതാണ്. മുട്ട പൊരിക്കുേമ്പാൾ പൂർണമായും വേവാത്തതിനാൽ ഒാംലറ്റ് പോലുള്ള വിഭവങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മുളപ്പിച്ച വേവിക്കാത്ത പയർവർഗങ്ങൾ
മുളപ്പിച്ച പയർവർഗങ്ങൾ ആരോഗ്യദായകമാണെങ്കിലും ഗർഭിണികളുടെ ഭക്ഷണത്തിന് അത് അനുേയാജ്യമല്ല. വേവിക്കാത്ത ഭക്ഷണത്തിൽ സാൽമൊണല്ലെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിത്തിനുള്ളിൽ കഴിയുന്നതിനാൽ കഴുകിയാലും ഇൗ ബാക്ടീരിയ പോകില്ല. വേവിച്ചാൽ മാത്രമേ ബാക്ടീരിയയെ നശിപ്പിക്കാനാകൂ. അതിനാൽ മുളപ്പിച്ച പയർവർഗങ്ങൾ വേവിച്ച ശേഷം മാത്രം ഗർഭിണികൾ കഴിക്കുക.
ആൽക്കഹോൾ
ഗർഭിണികൾ ഒരിക്കലും ആൽക്കഹോൾ ഉപയോഗിക്കരുത്. ആൽക്കഹോൾ ഗർഭഛിദ്രത്തിനിടവരുത്തും. കുറഞ്ഞ അളവിലുള്ള ആൽക്കഹോൾ ഉപഭോഗം പോലും കുഞ്ഞിെൻറ തലച്ചോർ വികാസത്ത ബാധിക്കുമെന്നാണ് പഠനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.