പഴങ്ങളും പച്ചക്കറികളും രക്തസമ്മർദം കുറക്കുമെന്ന് പഠനം
text_fieldsവാഷിങ്ടൺ: പൊട്ടാസിയം അടങ്ങിയ പഴങ്ങളും പച്ചക്കറിക്കളും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് രക്തസമ്മർദം കുറക്കുമെന്ന് പുതിയ പഠനം. സതേൺ കാലിേഫാർണിയ സർവകലാശാലയിലെ ഹെൽത്ത് സയൻസ് വിഭാഗത്തിേൻറതാണ് കണ്ടെത്തൽ. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ്, വെണ്ണപ്പഴം, ചീര, ബീൻസ്, വാഴപ്പഴം എന്നിവ കഴിക്കുന്നത് രക്തസമ്മർദം കുറക്കാൻ സഹായിക്കുമെന്ന് സർവകലാശാലയിലെ പ്രഫ. അലിസിയ മക്ഡൊണഫ് അഭിപ്രായപ്പെട്ടു.
സോഡിയം അടങ്ങിയ ഭക്ഷണം കുറക്കുന്നത് രക്തസമ്മർദം കുറക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ ഫലമാണ് പൊട്ടാസിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും ലഭിക്കുന്നത്. കാപ്പിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ കാപ്പി കുടിക്കുന്നതും ഗുണകരമാണ്. പൊട്ടാസ്യം ഭക്ഷണത്തിലുൾപ്പെടുത്തുന്നതോടെ വൃക്ക കൂടുതൽ ഉപ്പും വെള്ളവും പറുത്തുവിടും. ഫലത്തിൽ പൊട്ടാസ്യം വൃക്കയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന ഒൗഷധമായി മാറുകയാണെന്ന് മക്ഡൊണഫ് കൂട്ടിച്ചേർത്തു. 2004ലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിസിെൻറ റിപ്പോർട്ട് പ്രകാരം രക്തസമ്മർദം കുറക്കുന്നതിന് 4.7 ഗ്രാം പൊട്ടാസ്യം ഭക്ഷണത്തിലുൾപ്പെടുത്തണം. ദിവസവും മുക്കാൽ കപ്പ് കറുത്ത ബീൻസ് ഇതിനു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഒരു ബില്യണിലധികം ആളുകൾ രക്തസമ്മർദം കാരണം ദുരിതമനുഭവിക്കുന്നുണ്ട്്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം സ്ട്രോക്ക് മൂലമുണ്ടാകുന്ന 57 ശതമാനം മരണങ്ങളുടെയും ഹൃദയസംബന്ധമായ രോഗങ്ങൾമൂലമുണ്ടാകുന്ന 45 ശതമാനം മരണങ്ങളുടെയും കാരണം അമിത രക്തസമ്മർദമാണ്. ഫിസിയോളജി എൻഡോൈക്രനോളജി ആൻഡ് മെറ്റബോളിസം എന്ന അമേരിക്കൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.