ഇൗത്തപ്പഴവും നല്ലത് പാലും നല്ലത്, പക്ഷെ ഒന്നിച്ച് വേണ്ട
text_fieldsഇൗത്തപ്പഴമില്ലാത്ത നോമ്പ് തുറ പൂർണമാവില്ല. നോമ്പ് തുറക്കാൻ മാത്രമല്ല അതിനു ശേഷമുളള ഭക്ഷണത്തിലും വിവിധ രൂപത്തിലും ആകൃതിയിലും ഇൗത്തപ്പഴം തീൻമേശയിലെത്തുന്നു. ശരീരത്തിെൻറ ക്ഷീണം മറികടക്കാനും ഉൗർജം പകരാനും ഉതകുന്ന മികച്ച പോഷകമൂല്യവും ഇതിനുണ്ട്. ശരീരത്തിന് ഉൗർജവും തണുപ്പും നൽകുന്ന മറ്റൊരു പോഷക കലവറയാണ് പാല്.
പോഷണം കൂടുതൽ കിട്ടുമെന്നു കരുതി ഇൗത്തപ്പഴവും പാലും ഒന്നിച്ച് ചേർത്ത് ഷേക്കും ജൂസും മറ്റുമാക്കി കുടിക്കുന്നവരുമുണ്ട്. എന്നാൽ ഇവ രണ്ടും ഒന്നിച്ചു കഴിച്ചാൽ ഗുണം കിട്ടുമെന്നത് തെറ്റിദ്ധാരണയാണ്. ഇവ വിരുദ്ധ ആഹാരങ്ങളല്ല. പക്ഷെ ഒന്നിച്ചു കഴിച്ചാൽ രണ്ടിെൻറയും ഗുണം നഷ്ടപ്പെടുമെന്ന് മനസിലാക്കണം. ഇൗത്തപ്പഴം അയണിെൻറ കലവറയാണ്.
പാൽ കാൽസ്യത്തിെൻറയും. രണ്ടും ഒന്നിച്ചു ചേരുേമ്പാൾ ഇവയുടെ ഗുണമൂല്യങ്ങൾ ശരീരത്തിലേക്ക് ലഭിക്കില്ല. അതു കൊണ്ട് രണ്ടും രണ്ടു നേരങ്ങളിലായി കഴിച്ച് മുഴുവൻ പോഷണവും ശരീരത്തിന് നേടിയെടുക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.