നാരുകൾ അടങ്ങിയ ഭക്ഷണം രോഗങ്ങളെ ചെറുക്കും
text_fieldsമെൽബൺ: നിത്യവും ഭക്ഷണത്തിൽ 25 മുതൽ 29 ഗ്രാംവരെ നാരുകൾ ഉൾപ്പെടുത്തിയാൽ ഹൃദ്രോഗം, പക ്ഷാഘാതം, അർബുദം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങളെ ചെറുക്കുമെന്ന് പഠനം. ന്യൂസിലൻ ഡിലെ ഒട്ടാഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
റിപ്പോർട്ട് ആരോഗ്യശാസ്ത്ര പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ് ജേണലി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ 16 മുതൽ 24 ശതമാനം പേർക്ക് വിവിധതരം രോഗങ്ങളെ ചെറുക്കാനാവുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കണ്ടെത്തലുകളെ അംഗീകരിച്ച ലോകാരോഗ്യ സംഘടന, സമീകൃതാഹാരം സംബന്ധിച്ച ശാസ്ത്രീയ നിഗമനങ്ങളിൽ ഇക്കാര്യംകൂടി പരിഗണിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.
1000 പേരെ കേന്ദ്രീകരിച്ചാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ ശരീരഭാരവും കൊളസ്ട്രോളും കുറക്കാൻ കഴിയുന്നുണ്ടെന്ന് പഠനം പറയുന്നു. നിലവിൽ ആഗോളാടിസ്ഥാനത്തിൽ ശരാശരി ഒരു വ്യക്തി 20ൽതാഴെ ഗ്രാം നാരുകളാണ് ദിനംപ്രതി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത്. പതിവ് ഭക്ഷണങ്ങളിൽ നാരുകൾ കുറഞ്ഞ തവിടുകൾ കളഞ്ഞ ധാന്യങ്ങളും സസ്യേതര ഭക്ഷണങ്ങളും കൂടുതൽ ഉൾപ്പെടുന്നത് മൂലമാണിതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.