കീറ്റോ ഡയറ്റ്: ഗുണവും ദോഷവും
text_fieldsഭാരം കുറക്കാനുള്ള നൂതന വഴിയാണ് കീറ്റോജനിക് ഡയറ്റ്. ഇൗ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റിെൻറ അളവ് വളരെ കുറവാ യിരിക്കും. പ്രോട്ടീൻ പാകത്തിനും ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പ് ധാരാളമായും അടങ്ങിയിട്ടുള്ള ഭക്ഷണരീതിയാണ ിത്.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ പ്രവർത്തനത്തിന് ആവശ്യമായ ഉൗർജം കണ്ടെത്താൻ ശരീര ം മറ്റു മാർഗങ്ങൾ തേടും. ശരീരത്തിലെ ഫാറ്റിനെ ഉൗർജ സ്രോതസായി സ്വീകരിച്ച് പ്രവർത്തിക്കും. ഇതുവഴി ശരീരഭാരം കുറക ്കാൻ സാധിക്കും.
അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കെഴുപ്പ ുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ഇൗ ഡയറ്റിന് ഗുണവും ദോഷവുമുണ്ട്.
ഗുണങ്ങൾ
- ഭാരം കുറയും
അതിവേഗം ഭാരം കുറയാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്.
- കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുേമ്പാൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിന് ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റ് കുറവായതിനാൽ ഇൗ പ്രശ്നം ഉദിക്കുന്നില്ല. കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതിനോടൊപ്പം സജീവമായിരിക്കാനും സാധിക്കുന്നു.
- ടൈപ്പ് 2 പ്രമേഹം
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു
- ജങ്ക് ഫുഡ് നിയന്ത്രിക്കുന്നു
പാക്കറ്റ് ഭക്ഷണങ്ങളും ജങ്ക് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. അനാരോഗ്യകരമായ ഇൗ ഭക്ഷണ രീതി കീറ്റോ ഡയറ്റ് അംഗീകരിക്കുന്നില്ല.
ദോഷങ്ങൾ
- അവശ്യ പോഷകങ്ങളുടെ കുറവ്
കീറ്റോ ഡയറ്റ് ആരോഗ്യകരമായ കൊഴുപ്പിലും പ്രോട്ടീനിലും ശ്രദ്ധിക്കുേമ്പാൾ നാരുകൾ, വിറ്റാമിൻ, കാർബോഹൈഡ്രേറ്റ്, ലവണങ്ങൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന് ലഭിക്കില്ല. ബീൻസ്, പയർവർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നീ പോഷകപ്രദമായ ഭക്ഷണ പദാർഥങ്ങൾ ഇതുവഴി ഡയറ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.
- ദഹനപ്രശ്നങ്ങൾ
കീറ്റോ ഡയറ്റിൽ നാരടങ്ങിയ ഭക്ഷണങ്ങൾ ഇല്ലാത്തതിനാൽ ദഹന പ്രശ്നങ്ങൾക്കുളള സാധ്യത വളരെ കൂടുതലാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ നേരിേട്ടക്കാം. നാരംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് സുഗമമായ ദഹനത്തിന് സഹായിക്കുന്നത്.
- ഡയറ്റ് എന്നും പിന്തുടരാൻ ബുദ്ധിമുട്ട്
ആരോഗ്യകരമായ കൊഴുപ്പ്, റെഡ് മീറ്റ്, ലവണത്വമുള്ള ഭക്ഷണങ്ങൾ എന്നിവ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. മറ്റ് ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹം വർധിക്കുേമ്പാൾ ഡയറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
- ഇലക്ട്രോലൈറ്റ്സിെൻറ കുറവ്
കീറ്റോ ഡയറ്റ് പിന്തുടരുേമ്പാൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത് മൂലം ശരീരത്തിൽ നിന്ന് ദ്രാവകവും സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റ്സും നഷ്ടമാകും. ഇത് വൃക്കയിലെ കല്ലിനും മറ്റ് വൃക്കരോഗങ്ങൾക്കും ഇടവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.