Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightനിറം മനസ്സിലാക്കി...

നിറം മനസ്സിലാക്കി പോഷകങ്ങളെ തിരിച്ചറിയാം, ഗുണം പഠിക്കാം...

text_fields
bookmark_border
നിറം മനസ്സിലാക്കി പോഷകങ്ങളെ തിരിച്ചറിയാം, ഗുണം പഠിക്കാം...
cancel

പോഷകങ്ങൾ പലവിധമുണ്ടെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, വൈറ്റമിൻ എ, സി, ഡി, കാൽസ്യം, അയേൺ എന്നൊക്കെ പറഞ്ഞ് കേൾക് കുന്ന മാത്രയിൽ മനസ്സിലാകുമെങ്കിലും പിന്നീട്​ നമ്മൾ മറക്കുകയും ചെയ്യും. ജോഗിങ്ങും ജിമ്മും ഡയറ്റും ആരോഗ്യമാസിക വായനയും യൂട്യൂബ് ക്ലാസുമെല്ലാമായി ഭൂരിഭാഗം പേരും ഇന്ന് ആരോഗ്യ ചിന്ത ഏറെയുള്ളവരാണ്. ചില ഡയറ്റ് പ്ലാൻ വായിക്കുമ്പോഴോ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചുള്ള ക്ലാസിലോ വിവിധ ഭക്ഷണങ്ങളെക്കുറിച്ചും അവയിൽ അടങ്ങിയ വൈറ്റമിനുകളെക്കുറിച്ചും പറയുമ്പോൾ ആകെ കൺഫ്യൂഷൻ തോന്നാറില്ലേ? ആ കൺഫ്യൂഷൻ പരിഹരിക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.

നിറങ്ങളുടെ അടിസ്​ഥാനത്തിൽ വൈറ്റമിനുകളെ തരംതിരിച്ച് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ ഈ ആശയക്കുഴപ്പം. അത് പഠിച്ചാൽ മാർക്കറ്റിൽ പോകു​േമ്പാൾ ആവശ്യം വേണ്ട വൈറ്റമിനുകൾക്കനുസരിച്ച് പച്ചക്കറികളടക്കം ഭക്ഷ്യവസ്തുക്കൾ പെ​െട്ടന്ന്​ ഒാർത്ത് വാങ്ങാൻ എളുപ്പമായിരിക്കും. അടുക്കളയിൽ പാചകത്തിനിടെ പോഷക ഗുണമുള്ളവ ഉൾപ്പെടുത്താനും ഈസിയായിരിക്കും.

ചുവപ്പ്
[ ബീറ്റ്​റൂട്ട്​, തക്കാളി, തണ്ണിമത്തൻ, മാതളം, ചുവന്നുള്ളി, ചുവന്ന കുരുമുളക്​, ചെറി ]
ചുവപ്പ് നിറത്തിലെ വിഭവങ്ങളിൽ ലൈകോപിൻ അടങ്ങിയിട്ടുണ്ട്​. പഴങ്ങളിലും പച്ചക്കറികളിലും ചുവന്ന നിറത്തിന്​ കാരണം ലൈകോപിൻ എന്ന ഘടകം ആണ്​. ഇത്​ കാൻസറിനെ പ്രതിരോധിക്കും. ലൈകോപിൻ മനുഷ്യ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന്​ ഒാർക്കുക​.

മഞ്ഞ / ഒാറഞ്ച്
[ മാമ്പഴം, നാരങ്ങ, ചെറുനാരങ്ങ, പൈനാപ്പിൾ, പപ്പായ, ആഫ്രിക്കോട്ട്​, കാരറ്റ്​, ചോളം, മധുരക്കിഴങ്ങ്​, കമ്പം, മത്തൻ, മഞ്ഞ കാപ്​സിക്കം ]
മഞ്ഞ, ഒാറഞ്ച്​ നിറത്തിലെ പഴങ്ങളിലും പച്ചക്കറികളിലും കരോട്ടിനോയിഡ്​, പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും കടുത്ത ഒാറഞ്ച്​, മഞ്ഞ നിറം നൽകുന്നത്​ കരോട്ടിനോയ്​ഡാണ്. ഇത്​ കാഴ്​ചശക്​തി വർധിപ്പിക്കാൻ സഹായിക്കുന്നു. രക്​ത സമ്മർദവും ഹൃദയമിടിപ്പും നിയന്ത്രിക്കാനും തലച്ചോറിന്‍റെ പ്രവർത്തനത്തിനും പേശികളുടെ വളർച്ചക്കും പൊട്ടാസ്യം സഹായകമാകുന്നു. വൈറ്റമിൻ സിക്ക് കാൻസർ ​തടയാനും മുറിവ്​ ഉണക്കാനും തുടങ്ങി നിരവധി ഗുണങ്ങളുണ്ട്​.

പച്ച
[ ഇലവർഗങ്ങൾ, പച്ച ആപ്പിൾ, പച്ച മുന്തിരി, സബർജൽ, ബീൻസ്​, ഗ്രീൻപീസ്, കിവി, അവോകാഡോ ]
പച്ച നിറത്തിലെ പഴങ്ങളിലും പച്ചക്കറികളിലും കാൽസ്യം, ഇരുമ്പ്​, നാരുകൾ, ഫോളേറ്റ്​, ഇൻഡോൾഡ്​ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്​. എല്ലിന്‍റെയും പല്ലി​ന്‍റെയും ആരോഗ്യത്തിന്​ കാൽസ്യം അനിവാര്യമാണ്​. മലബന്ധം തടയാനും രക്​തത്തിലെ ഷുഗറി​ന്‍റെയും കൊളസ്​ട്രോളി​​​​െൻറയും അളവിനെ നിയന്ത്രിക്കാനും നാരുകൾ സഹായിക്കും.
ഗർഭസ്​ഥ ശിശുവി​​​​െൻറ ആരോഗ്യത്തിന്​ ഫോളേറ്റ്​ അനിവാര്യമാണ്​. ഇൻഡോൾസിന്​ കാൻസർ പ്രതിരോധിക്കാനാകും.

വെള്ള
[ കോളിഫ്ളവർ, ഉരുളകിഴങ്ങ്​, വെളുത്തുള്ളി, കാബേജ്​, സവാള ]
ബീറ്റാ ഗ്ലൂ​ക്കൺ, അലിസിൻ, ലിഗനൻ തുടങ്ങിയ ഘടകങ്ങളാണ്​ വെള്ള നിറത്തിലെ വിഭവങ്ങളിൽ കാണുന്നത്​. ബീറ്റാ ഗ്ലൂ​ക്കണും അലിസിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ലിഗനൻസ്​ ഹൃദായാരോഗ്യത്തിന്​ ഉത്തമമാണ്​.

നീല/ പർപ്പിൾ
[ മുന്തിരി, പ്ലം, ​സ്ലാക്ക്​ ബെറീസ്​, പർപിൾ, കാബേജ്​ ]
ആൻന്തോസയൻ എന്ന പിഗ്​മെന്‍റാണ്​ പഴങ്ങൾക്കും പച്ചക്കറികൾക്കും നീല / പർപ്പിൾനിറം നൽകുന്നത്​. കാൻസർ പ്രതിരോധിക്കാനും സ്​ട്രോക്ക്​, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കുന്നതാണ് ഈ പോഷകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health articlevitamins and food
News Summary - know vitamins through colours-health article
Next Story