Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightപാലും പഴവും... നല്ലതാ,...

പാലും പഴവും... നല്ലതാ, ഒരുമിച്ച്​ വേണ്ട

text_fields
bookmark_border
Banana-Smoothie
cancel

തണുപ്പിച്ച പാലും നന്നായി പഴുത്ത പഴവുമിട്ട്​ ജ്യൂസറിലിട്ട്​ രണ്ടുമിനിറ്റ്​ അടിച്ചാൽ അടിപൊളി ബനാന ഷെയ്​ഖ്​ റെഡിയായി. ഇടവേളകളിലെ വിശപ്പുമാറ്റാനും ഉന്മേഷത്തിനും അതിഥികൾക്ക്​ നൽകാനുമെല്ലാം ബെസ്​റ്റ്​. പഴവും പാലു​മായത ിനാൽ കൃത്രിമങ്ങളെ ഭയക്കാതെ കഴിക്കാമെന്നാണ്​ പറയാറുള്ളത്​. വേനൽക്കാലത്ത്​ മിക്കവീടുകളിലെയും സ്​പെഷ്യൽ ഡ്രിങ ്കും ബനാനാ സ്​മൂത്തിയും ബനാനാ ഷെയ്​ഖുമൊക്കെ ആയിരിക്കും. പാലും പഴവും മിക്​സ്​ ചെയ്​ത്​ ഹോംലി ടേസ്​റ്റുള്ള ​ െഎസ്​ക്രീമു​ം മഫിങ്​സും കേക്കുമെല്ലാം പരീക്ഷിക്കുന്നവരാണ്​ നമ്മൾ. എന്നാൽ പാലും പഴവും എന്ന ഗ്രേറ്റ്​ കോമ്പി നേഷൻ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ കണ്ടെത്തൽ. പാലും പഴവും ഒരുമിച്ച്​ കഴിക്കുന്നത്​ പലതരത്തിലുള്ള ആരോഗ് യപ്രശ്​നങ്ങൾക്കും കാരണമായേക്കാമെന്ന്​ ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മികച്ച ഡയറ്റ്​ പ്ലാൻ?
പാലും പഴവും രണ്ടും ഒരുമിച്ച്​ കഴിക്കുന്നത്​ ശരീരത്തിന്​ നല്ലതാണെന്ന്​ ചിലർ അഭിപ്രായപ്പെടുന്നു. ബോഡി ബി ൽഡിങ്​ ചെയ്യുന്നവർക്കും ശരീരഭാരം കൂട്ടുന്നവർക്കും ഉയർന്ന തോതിൽ ഉന്മേഷം നൽകുന്ന ഭക്ഷണമാണ്​ ബനാനാ സ്​മൂത്തി. ഇത്​ മസിലുകൾക്ക്​ ദൃഢത നൽകുമെന്നും ശരീരത്തിന്​ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ കൂടുതൽ സമയം ജോലിചെയ്യാനുള്ള കരുത്തു നൽകുമെന്നും ന്യുട്രീഷ്യനിസ്​റ്റും മാക്രോബയോറ്റിക്​ ഹെൽത്തു കോച്ചുമായ ശിൽപ അറോറ പറയുന്നു. എന്നാൽ അലർജി, ആസ്​മ പോലുള്ള ശാരീരാകാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ഇത്​ ഒഴിവാക്കണമെന്നും ഡോ. ശിൽപ മുന്നറിയിപ്പ്​ നൽകുന്നു. അതുപോലെ വയർ ഒഴിഞ്ഞിരിക്കു​േമ്പാഴും പാലും പഴവും ഒരുമിച്ച്​ കഴിക്കരുത്​.

പഴത്തിലെ ​വിറ്റമിനുകളും ധാതുക്കളും പാലിലെ കാൽസ്യം ഉൾപ്പെടെയുള്ള മിനറൽസും ഒരുമിക്കുന്നതോടെ ശരീരത്തിന്​ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ ഇൗ കോമ്പിനേഷൻ ന​െല്ലാരു ഡയറ്റ്​ പ്ലാനായും ചിലർ അഭിപ്രായപ്പെടുന്നു.

ആഴ്​ചയിൽ മൂന്നോ-നാലോ ദിവസം ഭക്ഷണസമയങ്ങളില്‍ രണ്ടോ മൂന്നോ പഴങ്ങളും ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലും മാത്രം കഴിച്ച്​ ബാനാന-മിൽക്​ ഡയറ്റ്​ പിന്തുടർന്നാൽ തടി കുറയുമെന്ന്​ ഡയറ്റീഷ്യൻസ്​ പറയുന്നു. ഒരു പഴത്തില്‍ 100 ഗ്രാം കൊഴുപ്പിനേക്കാള്‍ കുറവ് മാത്രമേ വരൂ. കൊഴുപ്പു കളഞ്ഞ പാലാണെങ്കില്‍ കൂടിയത് 80 കലോറി. പാല്‍-പഴം ഡയറ്റിലൂടെ 800 കലോറിയില്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തിലെത്തില്ല. പാലും പഴവും കഴിച്ചാൽ കൂടുതൽ വിശപ്പ്​ അനുഭവപ്പെടാത്തതിനാൽ ഭക്ഷണത്തി​​െൻറ അളവ്​ കുറക്കുമെന്നതും ശരീരഭാരം കുറക്കുന്നതിന്​ കാരണമാകും.

Shaik

പാലും പഴവും ആരോഗ്യത്തിന്​ നല്ലതല്ല
കേരളത്തിലെ ചിലയിടങ്ങളിൽ പാലു പഴവും യോജിപ്പിച്ച്​ നൽകിയാണ്​ നവദമ്പതികളെ വീട്ടിലേക്ക്​ വരവേൽക്കാറുള്ളത്​. പ്രോട്ടീനുകളും വിറ്റമിനുകളും മിനറൽസും അടങ്ങി സമ്പന്നമാണ് പാൽ. മാംഗനീസ്, വിറ്റമിൻ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, ബയോട്ടിൻ എന്നിവയാണ് വാഴപ്പഴത്തിലുള്ളത്.

പാലും വാഴപ്പഴവും ഒരുമിച്ച് ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണെന്നാണ്​ കെയർ ഫോർ ലൈഫിലെ മുഖ്യ ഡയറ്റീഷ്യനും സൈക്കോളജിസ്​റ്റുമായ ഡോ.ഹരീഷ്​ കുമാർ പറയുന്നു. ഇവരണ്ടും ഒരുമിച്ച്​ കഴിക്കുന്നത്​ ദഹന വ്യവസ്ഥയിൽ കാര്യമായ തകരാര്‍ ഉണ്ടാക്കും. കൂടാതെ ഉറക്കത്തെയും ഇത്​ തടസപ്പെടുത്തുമെന്ന്​ ഹരീഷ്​ പറയുന്നു. പാൽ കഴിച്ച്​ 20 മിനിറ്റിനുശേഷം പഴം കഴിക്കുന്നതാണ്​ നല്ലത്​.

ജലദോഷം, ചുമ, കഫക്കെട്ട്​ തുടങ്ങിയ രോഗങ്ങളും ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ ഉണ്ടായേക്കാം. അലർജിയുള്ളവരിൽ ഛർദ്ദിക്കും വയറിളക്കത്തിനുമുള്ള സാധ്യതകൾ വരെ ഇതുമൂലം ഉണ്ടാകാം.

Milk-And-Banana

ആയുർവേദത്തിൽ പാലും പഴവും വിരുദ്ധാഹാരം
ആയുർവേദ വിധി പ്രകാരവും വാഴപ്പഴവും പാലും വിരുദ്ധാഹാരമാണ്. കഴിക്കുമ്പോള്‍ പഴത്തിനും പാലിനും മധുരമാണുളളതെങ്കിലും ദഹനപ്രക്രിയയില്‍ പാലിന് പുളിരസവും പഴത്തിന് മധുരവുമാണ് ഉളളത്. അതിനാല്‍ ഈ വ്യത്യസ്ത രസങ്ങള്‍ ചേരുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇവ രണ്ടും ദഹിക്കുന്നതിനുള്ള സമയം വ്യത്യസ്​തമായതിനാൽ അത്​​ ദഹനപ്രകിയയെ മോശമായി ബാധിക്കുമെന്നും ആയുർവേദിക്​ ഹോം റെമഡീസ്​ എന്ന പുസ്​തകത്തിൽ പറയുന്നു.

പാലും പഴവും ഒരുമിച്ച്​ ആമാശയത്തിലെത്തുന്നത്​ ദഹനരസങ്ങളെ ബാധിക്കുമെന്നതിനാൽ ചുമ, ജലദോഷം, അലർജി, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇവ ശരീരത്തി​​െൻറ പ്രവർത്തനം തന്നെ താളംതെറ്റിച്ചാക്കേമെന്ന്​ ആയുർ​േവദ വിദഗ്​ധൻ ഡോ. സൂര്യ ഭഗവതി പറയുന്നു. ശരീരം വീർക്കുന്നതിനും തലച്ചോറി​​െൻറ പ്രവർത്തനം മന്ദഗതിയിലാക്കുന്നതിനും ഇത് കാരണമാകുമെന്ന് ആയുർവേദം പറയുന്നു. വാഴപ്പഴം മാത്രമല്ല, മറ്റ്​ പഴങ്ങളും പാലിനൊപ്പം ചേർത്തുന്നത്​ നല്ലതല്ല.

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ ഹൃദയ സംബന്ധ ബുദ്ധിമുട്ടുകൾക്കും വയറിളക്കം, ഛർദ്ദി എന്നിവക്കും കാരണമായേക്കും. ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനാൽ ഇത്തരം കോമ്പിനേഷനുകൾ ഒഴിവാക്കുക തന്നെയാണ്​ നല്ലത്​.

തയാറാക്കിയത്​: വി.ആർ ദീപ്​തി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthy Foodsmalayalam newsMilk and BananaBanana SmoothieHealth News
News Summary - Milk And Banana - Health News
Next Story