കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിന് ദിവസവും ഒരു മുട്ട വീതം
text_fieldsമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാതെ തന്നെ എല്ലാവർക്കുമറിയാം. എന്നാൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഒരു ടീമിന് പറയാനുള്ളത് അവർ നടത്തിയ പഠനത്തിൽ തെളിഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്.
ആറ് മാസം മുതൽ ഒമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ദിവസവും ഒരു മുട്ട വീതം നൽകുന്നത് അവരിൽ പെട്ടന്നുള്ള വളർച്ചയും ബുദ്ധി വികാസവുമുണ്ടാക്കുമത്രെ. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ബ്രൗൺ സ്കൂളിലെ ലോറ ലെന്നോട്ടിയുടെ നേതൃത്തിൽ നടന്ന റിസേർച്ചിലാണ് കണ്ടെത്തിയത്.
തെക്കൻ അമേരിക്കയിലെ ഇക്വഡോറിലുള്ള ആറ് മുതൽ ഒമ്പത് മാസം പ്രായമുള്ള 163 ഒാളം കുട്ടികളെ ടീം വിലയിരുത്തിയാണ് നിഗമനത്തിലെത്തിയത്. 80 കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം ആറ് മാസം നൽകി. ബാക്കിയുളളവർക്ക് നൽകാതെയുമിരുന്നു.
കുഞ്ഞുങ്ങളുടെ രക്തം പരിശോധിച്ച് അതിലുള്ള വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും അളവ് പരിശോധിച്ചപ്പോൾ, മുട്ട കഴിച്ച കുഞ്ഞുങ്ങളുടെ രക്തത്തിൽ ഉയർന്ന അളവിൽ കൊളൈനും ഡി.എച്ച്.എയും കാണപ്പെട്ടു. രണ്ടും ബുദ്ധി വികാസത്തിന് കാരണമാകുന്നവ. മുട്ട നൽകാത്ത കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചയിലും കാര്യമായ വ്യത്യാസം കാണപ്പെട്ടു.
മറ്റ് മാംസ ഭക്ഷണങ്ങളെ അപേക്ഷിച്ച് ഫാറ്റി ആസിഡിെൻറയും പ്രോട്ടീൻ. കൊളൈൻ, സെലേനിയം, വിറ്റാമിൻ എ, ബി12 തുടങ്ങിയവയുടെയും സാന്നിധ്യം മുട്ടയെ കുറഞ്ഞ ബജറ്റിലുള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു. കുഞ്ഞുങ്ങൾക്ക് നൽകുേമ്പാൾ മുട്ടയുടെ ഗുണമേന്മ കൂടി ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.