അച്ചാറിനെ തെറ്റിദ്ധരിക്കരുതേ...
text_fieldsപ്രായഭേദമില്ലാതെ ഏവർക്കും ഹൃദ്രോഗങ്ങൾ ബാധിക്കുന്ന ഇൗ കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുതകുന്ന ജീവിതരീതികൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദ്രോഗങ്ങളുടെ പ്രാഥമിക കാരണങ്ങൾ പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണം, മാനസിക സമ്മർദം, രക്തസമ്മർദം എന്നിവയാണ്. ഭക്ഷണങ്ങളിൽ ശ്രദ്ധ നൽകിയും വ്യായാമം ചെയ്തും ഹൃദ്രോഗങ്ങളെ തടയാൻ ശ്രമിക്കാം.
ആരോഗ്യം ശ്രദ്ധിക്കുന്നവർ എപ്പോഴും അകറ്റി നിർത്തുന്ന ഒരു തൊടുകറിയാണ് അച്ചാറുകൾ. അച്ചാറുകളിൽ ഉപ്പും എണ്ണയും കൂടുതലാണെന്നും ഹൃദ്രോഗം, കാൻസർ തുടങ്ങി രോഗങ്ങൾക്കിടയാക്കുമെന്നും എല്ലാവരും ധരിക്കുന്നു. എന്നാൽ ചില തെറ്റിധാരണകളെ നമുക്ക് പൊളിച്ചെഴുതാം.
ആവശ്യത്തിന് മാത്രം ഉപയേഗിക്കുേമ്പാൾ അച്ചാറുകളും ആരോഗ്യ പ്രദമാണ്. ദിവസവും ഒരു ടേബിൾ സ്പൂൺ അച്ചാർ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നു.
അച്ചാറുകൾ കുടലിനെ സഹായിക്കുന്ന ബാക്ടീരിയകളുടെ പ്രവർത്തനം ഉൗർജ്ജിതമാക്കും. അച്ചാറിലെ വിനാഗിരി ഭക്ഷണ ശേഷം ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യും. ഛർദി, പ്രഭാതത്തിലുണ്ടാകുന്ന മനംപിരട്ടൽ എന്നിവ ശമിപ്പിക്കാൻ ഇഞ്ചി അച്ചാർ നല്ലതാണ്. മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും പ്രഭാതത്തിലുണ്ടാകുന്ന മനംപിരട്ടലിന് പരിഹാരമാണ്.
വിശ്വാസങ്ങളും യാഥാർഥ്യവും
വിശ്വാസം: 1. അച്ചാറുകൾ ഉപ്പും എണ്ണയും നിറഞ്ഞതായതിനാൽ ആരോഗ്യത്തിന് ദോഷകരം
യാഥാർഥ്യം: എണ്ണയും ഉപ്പുമില്ലെങ്കിൽ കുടലിലെ നല്ല ബാക്ടീരിയകൾക്ക് വളരാൻ സാധിക്കില്ല. അത് അച്ചാർ കഴിക്കുന്നതിെൻറ ഗുണം നഷ്ടപ്പെടുത്തും. അതാത് കാലത്ത് ധാരാളമായുണ്ടാകുന്ന പച്ചക്കറികൾ അച്ചാറിന് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എണ്ണയും ഉപ്പും കുറച്ച് മാത്രം ഉപയോഗിക്കാം
വിശ്വാസം: 2. ഉപ്പ് രക്തസമ്മർദം ഉയർത്തും
യാഥാർഥ്യം: ഉപ്പാണ് രക്തസമ്മർദത്തിന് ഇടയാക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ അനാരോഗ്യകരമായ ജീവിതരീതികളാണ് രക്തസമ്മർദം ഉയർത്തുന്നത്. വ്യായാമത്തിെൻറ കുറവ്, ഉറക്കക്കുറവ്, വൃത്തിയില്ലാത്ത ഭക്ഷണം, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയാണ് രക്തസമ്മർദം ഉയർത്തുന്നത്.
വിശ്വാസം: 3. എണ്ണ ആരോഗ്യത്തിന് നല്ലതല്ല
യാഥാർഥ്യം: കൊഴുപ്പ്, എണ്ണ എന്നിവ ഹൃദ്രോഗങ്ങൾക്കിടയാക്കുമെന്നും പലരും ധരിച്ചിട്ടുണ്ട്. എന്നാൽ അനാരോഗ്യകരമായ ഭക്ഷണ രീതിയാണ് ഹൃദ്രോഗങ്ങൾക്കിടവെക്കുന്നത്. രാത്രി വൈകിയുള്ള ഭക്ഷണം, ഭക്ഷണം ഒഴിവാക്കൽ, ജങ്ക് ഫുഡ് എന്നിവ രോഗങ്ങൾക്ക് കാരണമാണ്. വ്യായാമക്കുറവും രോഗത്തിനിടവെക്കും
വിശ്വാസം: 4. അച്ചാറുകൾ ആരോഗ്യത്തിന് നല്ലതല്ല
യാഥാർഥ്യം: അച്ചാറുകൾ അത്യാവശ്യമുള്ള ധാതുക്കളുടെയും വിറ്റാമിനുകളുടെയും ബാക്ടീരിയകളുടെയും കലവറയാണ്. ദിവസവും ഒരു ടേബിൾ സ്പൂൺ അച്ചാർ കഴിക്കുന്നത് ഗ്യാസ്, വിളർച്ച, വിറ്റാമിൻ ഡി, ബി 12 അഭാവം എന്നിവക്ക് പരിഹാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.