മത്സ്യം കൊണ്ട് തടയാം പാർക്കിൻസൺസിനെ
text_fieldsമത്സ്യം പലപ്പോഴും നമുക്ക് രുചി കൂട്ടാനുള്ള ഭക്ഷണ പദാർഥമാണ്. എന്നാൽ രുചിക്കപ്പുറം ആരോഗ്യദായകം കൂടിയാണ് മത്സ്യ വിഭവങ്ങൾ. മത്സ്യം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് രുചിക്കും പ്രോട്ടീൻ ലഭ്യതക്കുമപ്പുറമുള്ള ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുമെന്ന് സ്വീഡനിലെ ഷാൽേമഴ്സ് യൂണിവേഴ്സിറ്റി ഒാഫ് ടെക്നോളജിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലത്തെ നാഡീ വ്യവസ്ഥയുടെ ആരോഗ്യ സംരക്ഷണവും മത്സ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
പ്രായമാകുേമ്പാൾ ബാധിക്കുന്ന നാഡീരോഗമായ പാർക്കിൻസൺ രോഗത്തെ നേരത്തെ തടുക്കാൻ സഹായിക്കുന്നവയാണ് മത്സ്യങ്ങൾ എന്നാണ് സർവകലാശാലയുെട കണ്ടെത്തൽ. വിവിധ മത്സ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന പാർവൽബുമിൻ എന്ന പ്രോട്ടീനാണ് ഇതിന് സഹായിക്കുന്നത്. പാർക്കിൻസൺസ് രോഗത്തിനിടയാക്കുന്ന ചില പ്രോട്ടീനുകളുടെ രൂപീകരണം പാർവൽബുമിൻ തടയുന്നുവെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്.
അൽഫ-സൈന്യുക്ലീൻ എന്ന അമിലോയിഡ് പ്രോട്ടീനിെൻറ രൂപീകരണമാണ് പാർക്കിൻസൺസ് രോഗത്തിന് വഴിവെക്കുന്നത്. എന്നാൽ പാർവൽബുമിനും അമിലോയിഡ് ഘടന രൂപീകരിച്ച് അൽഫ-സൈന്യുക്ലീനുമായി ചേരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ പാർവൽബുമിൻ അൽഫ-സൈന്യുക്ലീനുമായി ചേരുേമ്പാൾ രോഗകാരിയായ അമിലോയിഡ് രൂപീകരണത്തിന് സാധിക്കില്ല എന്നാണ് സർവകലാശാല പഠനത്തിൽ കണ്ടെത്തിയത്.
പാർവൽബുമിൻ അൽഫ-സൈന്യൂക്ലീനുമായി ചേരുേമ്പാൾ അവ വിഘടിക്കുന്നു. അവ പിന്നീട് യോജിക്കുന്നത് പാർവൽബുമിൻ തടയുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച പെർനില്ല വിറ്റങ് സ്റ്റഫ്ഷെദ് വിവരിച്ചു. അതിനാൽ പാർക്കിൻസൺ രോഗത്തെ തടുക്കാൻ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് നല്ല വഴി.
വേനൽക്കാലത്തിെൻറ അവസാന സമയത്ത് കൂടുതൽ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മത്സ്യങ്ങളിൽ ധാരാളമായി പാർവൽബുമിൻ രൂപപ്പെടും. അതിനാൽ ശരത്കാലത്താണ് മത്സ്യം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. നിലവിൽ പാർക്കിൻസൺ രോഗം ബാധിച്ചാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാകില്ല. അതിനാൽ രോഗം വുരന്നതിന് മുമ്പ് തടയുകയാണ് പ്രധാന പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.