Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightപ്രാതൽ ​പ്രോട്ടീൻ...

പ്രാതൽ ​പ്രോട്ടീൻ സമ്പുഷ്​ടമാക​െട്ട

text_fields
bookmark_border
Break-Fast
cancel

ഒാഫീസിൽ പോകാൻ സമയം വൈകി തിരക്കുപിടിച്ച്​ ഒാടു​േമ്പാൾ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുക പതിവാണ്​. അല്ലെങ്കിൽ എന്തെങ്കിലും ജങ്ക്​ ഫുഡുകൾ കഴിച്ച്​ വിശപ്പടക്കുന്നതും സാധാരണം തന്നെ. അമിത വണ്ണം, ശാരീരികാസ്വസ്​ഥതകൾ തുടങ്ങി നിരവധി പ്രശ്​നങ്ങൾ ഇതിനു പിറകെ നമ്മെ തേടി​യെത്തുമെന്ന്​ അപ്പോൾ ഒാർക്കാറില്ല.

ആരോഗ്യകരമായ ഭക്ഷണം നമ്മു​െട ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഉൗർജ്ജവും നമുക്ക്​ ലഭിക്കുക പ്രാതലിൽ നിന്ന്​. ബ്രേക്ക്​ ഫാസ്​റ്റ്​ ഫോർ ബ്രെയ്​ൻ എന്നാണല്ലോ. രാത്രി മുഴവനുമുള്ള നിരാഹാരത്തിന്​ ശേഷം ശരീരത്തിന്​ ഉൗർജ്ജം നൽകുന്നതാണ്​ പ്രാതൽ. പോഷക സമൃദ്ധമായ ഭക്ഷണമാണ്​ പ്രാതലിനെങ്കിൽ അത്​ ഭാരം കുറക്കുന്നതിന്​ സഹായിക്കും, മാനസിക സംതൃപ്​തി നൽകും, ശരീരത്തിന്​ ആവശ്യമായ പോഷകങ്ങൾ ലഭിക്കും, രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ നിയന്ത്രിക്കും.

പ്രാതൽ നിർബന്ധമാക്കണം എന്നതു മാത്രമല്ല, അത്​ പോഷക സമൃദ്ധവുമാകണം. പ്രധാനമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ രാവിലെ കഴിക്കേണ്ടത്​. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ​േപശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​.

പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണത്തി​​​െൻറ പ്രധാന്യം

  • ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കും

അ​നാരോഗ്യകരമായ കൊഴുപ്പ്​, അമിതമായ കാർബോഹൈഡ്രേറ്റ്​, ഒരു കപ്പ്​​ കോഫി അല്ലെങ്കിൽ മധുരമുള്ള ഭക്ഷ്യ ധാന്യങ്ങൾ എന്നിവ ആരോഗ്യത്തിന്​ നല്ലതല്ല. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കു​േമ്പാൾ അത്​ ഗ്യാസ്​ട്രോഇൻറസ്​റ്റിനൽ ഹോർമേണുകളെ ഉ​േത്തജിപ്പിച്ച്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ തലച്ചോറിന്​ സിഗ്​നൽ നൽകും.

  • ഉൗർജ്ജസ്വലരായി നിലനിർത്തും

ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഉൗർജ്ജസ്വലരാക്കി നിർത്തുന്നു. കൂടാതെ അനാവശ്യമായ തലവേദന, അലസത, മയക്കം, ഇടയ്​ക്കുള്ള വിശപ്പ്​​ എന്നിവയെയും ശമിപ്പിക്കുന്നു.

  • ഭാരം കുറയും

പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കു​േമ്പാൾ ഇടക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറക്കാനും സാധിക്കും.

  • ശരീര പോഷണത്തെ (മെറ്റബോളിസം) ഉത്തേജിപ്പിക്കുന്നു

കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴി​ക്കു​േമ്പാൾ അത്​ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കും. ഇതുവഴി ദിവസവും കൂടുതൽ കലോറി എരിഞ്ഞു തീരും.

  • രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ കുറയും

മധുര പദാർഥങ്ങളോ മയോണൈസ്​ ടോ​​സ്​റ്റോ കഴിക്കുകയാണെങ്കിൽ രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ വർധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കും.

EGG

പ്രാതലിൽ ഉൾപ്പെടുത്താവുന്ന പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം

  1. മുട്ട
  2. ചിക്കൻ
  3. ഒാട്​സ്​ പൊടി
  4. കാരറ്റ്​, മധുരമുള്ളങ്കി തുടങ്ങിയ പച്ചക്കറികൾ
  5. ഗ്രീക്ക്​ യോഗർട്ട്​
  6. വീട്ടിലുണ്ടാക്കുന്ന പാൽക്കട്ടി
  7. പാൽ
  8. പാലുത്​പന്നങ്ങൾ
  9. വാഴപ്പഴം, പേരക്ക, പീച്ച്​ തുടങ്ങിയ പഴങ്ങൾ
  10. സോയ ഉത്​പന്നങ്ങൾ
  11. നട്​സും സീഡ്​സും
  12. അവകാഡോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthy Foodsmalayalam newsprotein rich foodHealthy Break FastHealth News
News Summary - Protein Rich Break Fast - Health News
Next Story