ഭാരം കുറക്കുന്നവരുടെ ശ്രദ്ധക്ക്
text_fieldsഭാരം കുറക്കാനും സീറോ സൈസാകാനും ആഗ്രഹിക്കുന്നവരാണ് അധിക പക്ഷവും. അതിനുവേണ്ടി പട്ടിണി കിടന്നും പലവിധ ഡയറ്റുകൾ പരീക്ഷിച്ചും വലഞ്ഞവരായിരിക്കും പലരും. എന്നാൽ ഭാരം കുറക്കാൻ ചെയ്യുന്ന കാര്യങ്ങളിലെ സത്യവും മിഥ്യയും ഒന്നു നോക്കാം...
1. കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക
അമിതഭാരം കുറക്കാൻ കാർബോഹൈഡ്രേറ്റ് ഒഴിവാക്കണമെന്നാണ് എല്ലാവരുടെയും ചിന്ത. ഇതിനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണവും ഒഴിവാക്കി ഉൗർജം നഷ്ടപ്പെട്ട അവസ്ഥയിലെത്തുകയാണ് ജനങ്ങൾ. എന്നാൽ തെൻറ ഭക്ഷണത്തിൽ എന്ത് കാർബോഹൈഡ്രേറ്റാണ് അടങ്ങിയതെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളായ പൊട്ടറ്റോ ചിപ്സ്, ബർഗർ, പിസ്സ, മറ്റ് പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. എന്നാൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ബീൻസ്, പയർ തുടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ അടിസ്ഥാനപരമായി ഉൾപ്പെടുത്തേണ്ടവയാണ്.
2. പട്ടിണി കിടന്ന് ഭാരം കുറക്കാം
ഭാരം കുറക്കാനുള്ളതിെൻറ ആദ്യത്തെതും അടിസ്ഥാനപരവുമായ നിയിമം ഒരിക്കലും ഭക്ഷണം ഒഴിവാക്കരുതെന്നാണ്. ഭക്ഷണം ഒഴിവാക്കുേമ്പാൾ ശരീരം മെറ്റാബോളിസം സാവധാനമാക്കി ഉൗർജ്ജം സംഭരിച്ചുവെക്കാൻ ശ്രമിക്കും. ദിവസത്തിനൊടുവിൽ ഇത് അമിത ഭക്ഷണം -അതും അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങൾ - കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
3. കൊഴുപ്പ് ഒഴിവാക്കണം
കാർബോ ഹൈഡ്രേറ്റിെൻറ കാര്യത്തിൽ എന്നപോലെയാണ് കൊഴുപ്പിലും. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് കൊഴുപ്പ്. അതിനാൽ തന്നെ കൊഴുപ്പിനെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കരുത്. കൊഴുപ്പ് ഒഴിവാക്കുന്നത് ഭാരം കുറക്കുകയില്ല. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സ്, സീഡ്സ്, തൈര്, ഒലീവ് ഒായിൽ, അവകാഡോ, പാൽക്കട്ടി, പാൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
4. പ്രിയപ്പെട്ട ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം
പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നാണ് ഭാരം കുറക്കാൻ ഡയറ്റ് തുടങ്ങുന്നവരുടെ ഏറ്റവും വലിയ വിഷമം. എന്നാൽ ഇത് തെറ്റിദ്ധാരണ മാത്രമാണ്. കലോറി കൂടിയ ഭക്ഷണങ്ങളോടാണ് പ്രിയം കൂടുതലെങ്കിൽ അത് അളവ് കുറച്ച് ഡയറ്റിൽ ഉൾപ്പെടുത്താം. കഴിക്കുന്ന ഭക്ഷണത്തിലെ ആകെ കലോറിയുടെ അളവ് കൂടാതിരുന്നാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.