ചോറ് ഒഴിവാക്കാതെ ഭാരം കുറക്കാം
text_fieldsതടികുറക്കാനോ ഭാരം കുറക്കാനോ ആലോചിക്കുേമ്പാൾ തന്നെ ആദ്യമെടുക്കുന്ന തീരുമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങി യ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാകും. ശരീരത്തിന് ഉൗർജം പകരുന്നതിന് ഏറ്റവുമധികം വേണ്ട പോഷകമാണ് കാർബോഹൈഡ്രേറ ്റ് അഥവാ അന്നജം.
അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ച െയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അത ുകൊണ്ടുതന്നെ അന്നജമടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
കൂടിയ അളവിൽ അന്നജമ ുള്ള ഭക്ഷണം കഴിച്ചാൽ അമിതവണ്ണവും ഭാരവും ഉണ്ടാകും. എന്നാൽ അന്നജം കുറഞ്ഞാലോ അത് ശരീരത്തിെൻറ മെറ്റബോളിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനെയും കൊഴുപ്പിനെയും ദഹിപ്പിച്ച ് മെറ്റബോളിസം നിലനിർത്താൻ അന്നജത്തിന് കഴിയും. തലച്ചോറിെൻറ പ്രവർത്തനങ്ങൾക്കും അന്നജം ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് കുറയുന്നത് രക്തത്തിലെ യൂറിക് ആസിഡ് തോത് വർധിപ്പിക്കും. ഇത് ഗൗട്ട് (സന്ധികളിൽ നീരുവെക്കൽ)പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
അന്നജത്തിെൻറ ഗുണങ്ങൾ
- കാർബോഹൈഡ്രേറ്റ് ഉപാപചയപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി അമിത കൊഴുപ്പ് അടിയുന്നത് തടയുന്നു
- ശരീരഭാരം കുറയുന്നത് തടയും
- ഹൃദയത്തിെൻറ ആരോഗ്യം മെച്ചപ്പെടുത്തുന്നു
- കാൻസർ സാധ്യത കുറക്കും
- ഉറക്കം മെച്ചപ്പെടുത്തുന്നു
- സുഗമമായ ദഹനത്തിന് സഹായിക്കുന്നു
- ശരീരത്തിന് ഉൗർജം പകരുന്നു
- േപശികൾക്ക് ദൃഢത നൽകുന്നു.
ശരീരഭാരം കുറക്കാൻ സഹായിക്കുന്ന അന്നജമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ
- മധുരക്കിഴങ്ങ്
- മുഴുധാന്യങ്ങൾ(ഹോൾ ഗ്രെയിൻ)
- ഒാട്സ്
- ബ്രൗൺ റൈസ്
- പിയേഴ്സ് (സബർജൻ)
- ബ്ലാക് ബീൻസ്
- ബാർലി
- കിേനാവ(ഒരു തരം കടല)
- ഗ്രീൻ പീസ്
- മൊരിച്ച കടല
സിംപിൾ -കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്
എല്ലാ കാർബോഹൈഡ്രേറ്റുകളും ഒരേ പോലെയല്ല ദഹിക്കുന്നതും ഉൗർജം നൽകുന്നതും രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് വർധിപ്പിക്കുന്നതുമെല്ലാം. അന്നജത്തെ സിംപിൾ കാർബോഹൈഡ്രേറ്റ് അഥവാ ലളിത അന്നജമെന്നും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളെന്നും വേർതിരിക്കാം.
നമ്മുടെ തലച്ചോറിെൻറ പ്രവർത്തനങ്ങൾക്ക് പഞ്ചസാര അത്യാവശ്യമാണ്. ലളിത അന്നജത്തിൽ പഞ്ചസാരയും ഫ്രക്ടോസും ധാരാളം ഉൾപ്പെടുന്നു. ഇതിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്. ഇവ വളരെ വേഗം ദഹിച്ച് രക്തത്തിലേക്ക് എളുപ്പം പഞ്ചസാര നൽകും. പഴങ്ങൾ, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിയ ഭക്ഷണപദാത്ഥങ്ങളിൽ ലളിത അന്നജം കൂടുതൽ അടങ്ങിയിടുണ്ട്. ശരീരം കുഴഞ്ഞിരിക്കുേമ്പാൾ പഴവർഗങ്ങളും പാലുമെല്ലാം കഴിച്ചാൽ പെട്ടന്ന് ഉൗർജം വീണ്ടെടുക്കാനാവുന്നതിന് കാരണം അവയിലടങ്ങിയ ലളിത അന്നജമാണ്. ലളിത അന്നജം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ ശരീരത്തിന് ശക്തികുറവ്, മന്ദത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇനി കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളെക്കുറിച്ചു പറയാം. നാരിെൻറ അംശം കൂടിയ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ അന്നജമാണ് ഇത്. അരി, ഗോതമ്പ്, മുത്താറി, റവ, ചോളം മുതലായ ധാന്യങ്ങളും പഴവർഗങ്ങൾ, കിഴങ്ങുകൾ, കായകൾ മുതലായവയും ഇത്തരത്തിലുള്ള അന്നജസ്രോതസ്സുകളാണ്. ഇവയിലടങ്ങിയ നാരിെൻറ അംശം ദഹനത്തെയും ആഗിരണത്തെയും വൈകിപ്പിക്കുകയും ഗ്ലൂക്കോസ് രക്തത്തിൽ ഉയരുന്നതിെൻറ തോതു കുറക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹ രോഗത്തെ തടയാൻ കോംപ്ലക്സ് അന്നജത്തിന് കഴിയും.
തവിടുനീക്കാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുഴുധാന്യങ്ങളിൽ (ഹോൾ ഗ്രെയിൻ) തവിടിലാണ് നാരുകൾ ധാരാളമായുള്ളത്. ധാന്യത്തിൽ കൂടുതൽ അന്നജമടങ്ങിയിരിക്കുന്നത് ഏറ്റവും ഉള്ളിലുള്ള എൻഡോസ്പേമിലാണ്. അതിനാലാണ് റീഫൈൻഡ് ചെയ്ത േഗാതമ്പ്, മൈദ, വൈറ്റ് പാസ്ത തുടങ്ങിയ ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർ പൂർണമായും ഒഴിവാക്കണമെന്ന് പറയുന്നത്. മുഴുധാന്യങ്ങൾ പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നവ മാത്രമല്ല, പോഷകമൂല്യവുമുള്ളതാണ്.
തയാറാക്കിയത്: ദീപ്തി വി.ആർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.