Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightമുലയൂട്ടുന്ന അമ്മമാർ...

മുലയൂട്ടുന്ന അമ്മമാർ എന്തു കഴിക്കണം?

text_fields
bookmark_border
മുലയൂട്ടുന്ന അമ്മമാർ എന്തു കഴിക്കണം?
cancel

മുലയൂട്ടൽ ശരീരത്തി​​ൻ്റെ കൊഴുപ്പ്​ കുറക്കുമെന്നും മറ്റുമുള്ള തെറ്റായ ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്​. എന്നാൽ മുലയൂട്ടൽ ഭക്ഷണത്തോടുള്ള താത്​പര്യത്തെ സ്വാധീനിക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുന്നതാണ്​. മുലയൂട്ടുന്ന അമ്മമാർക്കാക​ട്ടെ ഭക്ഷണത്തോട്​ അമിത താത്​പര്യവുമുണ്ടാകുമെന്ന്​ പഠനങ്ങൾ പറയുന്നു. എങ്ങനെ എതുതരം ഭക്ഷണങ്ങൾ കഴിക്കാമെന്നത്​ എല്ലാ അമ്മമാർക്കുമുള്ള സംശയമാണ്​.

മുലയൂട്ടുന്ന അമ്മമാർ സാധാരണ ആഗ്രഹിക്കുന്ന ഭക്ഷണങ്ങൾ

കുഞ്ഞുവാവമാരു​ടെ അമ്മമാർക്ക്​ രാത്രിയുറക്കം ശരിയാകാറില്ല. ഉറക്കത്തി​​െൻറ ദൈർഘ്യവും ആഴവും കുറവായിരിക്കും. ഉറക്കക്കുറവ്​ തീരുമാനങ്ങളെടുക്കാനുള്ള ക​ഴിവി​നെ ബാധിക്കും. മാത്രമല്ല, അത്​ ഭക്ഷണത്തോടുള്ള താത്​പര്യം വർധിപ്പിക്കുകയും ചെയ്യും. അത്​ അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക്​ നയിച്ചേക്കാം.


food-for-MOM

കുട്ടികൾക്ക്​ മുലപ്പാൽ ആവശ്യമുണ്ടാകുന്നതിനനുസരിച്ച്​ അമ്മമാരുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മധുരമുള്ളതും ​െകാഴുപ്പുള്ളതുമായ ഭക്ഷണങ്ങളോട്​ താത്​പര്യപ്പ വർധിപ്പിക്കുന്ന തരത്തിലാണ്​. കൂടുതൽ പഞ്ചസാര, കൊഴുപ്പ്​ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ രാസമാറ്റങ്ങൾ ഉണ്ടാക്കുകയും കൂടുതൽ ഭക്ഷണം വേണ​െമന്ന തോന്നൽ ഉളവാകുകയും ചെയ്യും.

ചോക്ലേറ്റ്​ അടങ്ങിയ ഭക്ഷണങ്ങൾ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറി​​െൻറ ഭാഗത്തെയാണ്​ ഉത്തേജിപ്പിക്കുക. ഇതുമൂലം വള​രെ സുഖമനുഭവിക്കുന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഇത്തരം ഭക്ഷണങ്ങളോട്​ അമ്മമാർ കൂടുതൽ താത്​പര്യം കാണിക്കും.

പാലി​​ൻ്റെ രുചികൂട്ട്

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തണം. മുലയൂട്ടു​േമ്പാൾ അമ്മമാരു​െട ശരീരത്തി​െല കൊഴുപ്പ്​ കുറയുമെന്നത്​കെട്ടുകഥമാത്രമാണ്​. നന്നായി പാലൂട്ടുന്നതിന്​ നല്ല ഭക്ഷണം തെരഞ്ഞെടുത്ത്​ കഴിക്കണമെന്നാണ്​ വിദഗ്​ധാഭിപ്രായം.

എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നത്​ വേണ്ട പോഷകങ്ങൾ ലഭ്യമാക്കുന്നതിന്​ സഹായിക്കും. വൈവിധ്യമുള്ള ഭക്ഷണങ്ങൾ പാലി​​െൻറ രുചിയിലും വ്യത്യാസം വരുത്തും. ഇതുവഴി കുഞ്ഞി​​െൻറ രസമുകുളങ്ങൾ വികസിക്കുന്നതിന്​ സഹായമാകുകയും ചെയ്യും. അടിസ്​ഥാനപരമായി മുലയൂട്ടുന്ന അമ്മയുടെ ഭക്ഷണത്തോടുള്ള താത്​പര്യം കുഞ്ഞി​​െൻറ ഭക്ഷണശീലങ്ങളെ രൂപീകരിക്കും.

ആരോഗ്യകരമായ ഭക്ഷണശീലം

വിശപ്പിനെ നിയന്ത്രിക്കുന്നതിന്​ കൃത്യ സമയത്ത്​ ഭക്ഷണം കഴിക്കണം. ഭക്ഷണത്തോടുള്ള അമിത താത്​പര്യത്തോട്​ പൊരുതി നിൽക്കുന്നതിന്​ നല്ല ഉൗർജ്ജം ലഭിക്കാനും കൃത്യസമയത്തെ ഭക്ഷണം സഹായിക്കും. കുടുതൽ ഭക്ഷണം കഴിക്കുന്നതനുസരിച്ച്​ കൂടുതൽ തവണ മുലയൂട്ടാനും തോന്നും. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഒരു ഗ്ലാസ്​ വെള്ളത്തോടൊപ്പം കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത്​ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിന്​ സഹായിക്കും.

ഭക്ഷണത്തോടുള്ള ഇൗ ആർത്തി കൂടുതൽ കാലമുണ്ടാകില്ല. ഒന്നു ശ്രദ്ധിച്ചാൽ അവ തനി​െയ തന്നെ മാറും. അങ്ങനെ മാറുന്നില്ലെങ്കിൽ ഇഷ്​ടം തോന്നുന്ന എല്ലാ ഭക്ഷണവും കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക്​ സ്വയം മാറണം. കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളു​െട ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞി​െൻറ ആരോഗ്യത്തെയും ബാധിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:

  • അമിതമായി എരിവുള്ള ഭക്ഷണങ്ങൾ ചിലപ്പോൾ മുലപ്പാലിന്റെ രുചിയെ മാറ്റിയേക്കാം
  • നിലക്കടല അമിതമായി കഴിക്കുന്നത് അപൂർവ സന്ദർഭങ്ങളിൽ കുഞ്ഞിന് അലർജി ഉണ്ടാക്കാം
  • മദ്യം മുലപ്പാൽ ഉൽപ്പാദനത്തെ തടയും
  • അമിത അളവിൽ കോഫി കുടിച്ചാൽ അതിൽ അടങ്ങിയ കഫീൻ കുഞ്ഞിന് അസ്വസ്ഥതക്ക് കാരണമാകാം
  • സ്രാവ്, ടൈൽ ഫിഷ് തുടങ്ങിയ വലിയ മീനുകളിൽ മെർക്കുറി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ അത് കുഞ്ഞിനെ വളരെ ദോഷകരമായി ബാധിക്കും.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:

  • ശതാവരി ആയുർവേദത്തിൽ സ്ത്രീകളുടെ സുഹൃത്ത് എന്നറിയപ്പെടുന്ന ഔഷധസസ്യമാണ്. ഇത് ആർത്തവ പ്രശ്നങ്ങൾക്കും മുലപ്പാൽ കുറവിനും പരിഹാരമാണ്.
  • പാലും പാലുൽപന്നങ്ങളും, ബദാം, മുരിങ്ങ, ചെറുപയർ തുടങ്ങിയവയിലെല്ലാം കാൽസ്യം കൂടുതലായി അടങ്ങിയതിനാൽ മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കും.
  • വെളുത്തുള്ളിയും ചെറിയ ഉള്ളിയും ശരീരത്തിൽ പ്രൊലാക്ടിൻ ഹോർമോണിനെ ബൂസ്റ്റ്‌ ചെയ്യാൻ സഹായിക്കുന്നതിനാൽ ഇവയും മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
  • കസ്കസ്, ജീരകം, അയമോദകം തുടങ്ങിയവയും പ്രസവശേഷമുള്ള ശരീരത്തിലെ മുറിവുണങ്ങാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ഉപകാരപ്രദമാണ്
  • പാലക് ചീര പ്രസവശേഷം സ്ത്രീകൾക്ക് കഴിക്കാവുന്നതാണ്
  • സപ്പോട്ട. ഊർജം അധികമായതിനാലും വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയതിനാലും മുലയൂട്ടൽ സമയത്ത് കഴിക്കാൻ അത്യുത്തമമാണ്
  • ചെറിയ മീനുകളിലും മെർക്കുറിയുടെ അളവ് കുറഞ്ഞ കടൽ മത്‍സ്യങ്ങളിലും പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭകാലത്തും പ്രസവ ശേഷവും കഴിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthy foodsHealth TipsBreast FeedingDietmalayalam newsHealth News
News Summary - What Eats Breasfeeding Mothers? - Health News
Next Story