പുകവലിക്കാർക്ക് കോവിഡ് സാധ്യത കുറവെന്ന് ഗവേഷകർ
text_fieldsപാരീസ്: പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഫ്രാൻസിലെ ഗവേ ഷകർ. പാരീസിലെ ആശുപത്രിയിലെത്തിയ 343 കോവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണത്തിൽ നിക്കോട്ടിന് കോവിഡ് പ്രതിരോ ധ ശേഷിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 139 രോഗികൾ കോവിഡിെൻറ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചത്.
പുകവല ിക്കുന്ന അഞ്ചുശതമാനം രോഗികളാണ് ആശുപത്രിയിലെത്തിയത്. ബാക്കി 95 ശതമാനവും പുകവലിക്കാത്തവരായിരുന്നുവത്രെ. രാജ ്യത്തെ 35 ശതമാനം ആളുകളും പുകവലിക്കാരാണ്. തുടർന്നാണ് ഗവേഷകർ നിക്കോട്ടിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നിഗമനത്തിലെത്തിയത്. ഇേൻറണൽ മെഡിസിൻ വിഭാഗത്തിലെ ഡോ. സഹീർ അമോറയാണ് പഠനത്തിന് നേതൃത്വം നൽകിയത്. ആരോഗ്യപ്രവർത്തകർ ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങൾക്കൊരുങ്ങുകയാണ്.
കോശസ്തരത്തിൽ പറ്റിപ്പിടിക്കുന്ന നിക്കോട്ടിൻ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതു തടയുമെന്ന് പഠനത്തിൽ പങ്കാളിയായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റ് ജീൻ പിയർ ഷാങ്ക്സും വിശദമാക്കി. ചൈനയിലും സമാനമായ ഗവേഷണ ഫലം പുറത്തുവന്നിരുന്നു. ചൈനയിലെ 1000 രോഗികളിൽ പുകവലിക്കാർ 12. 6 ശതമാനം മാത്രമായിരുന്നുവെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ കണ്ടെത്തിയത്.
അതേസമയം, പുകവലി കാരണം ലോകത്ത് വര്‍ഷം 60 ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്. ശ്വാസകോശ കാന്‍സര്‍, വിട്ടുമാറാത്ത ചുമ, കുട്ടികളിലെ ആസ്ത്മ, ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍, പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍, വിവിധ അവയവങ്ങളിലെ കാന്‍സറുകള്‍ തുടങ്ങിയവക്കും പുകവലി കാരണമാകും.
പുകയിലയിൽ അടങ്ങിയ 40ല്‍ അധികം ഘടകങ്ങള്‍ മാരകമായ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പോളിസൈക്ലിക്ക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രോസമിനുകള്‍, വിനൈല്‍ക്ളാറൈഡ്, ആര്‍സെനിക്ക്, നിക്കല്‍ തുടങ്ങിയവ ഇതിലെ കാന്‍സര്‍ ജന്യ വസ്തുക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.