രക്താർബുദ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ച് ജീൻ തെറപ്പി
text_fieldsവാഷിങ്ടൺ: രക്താർബുദ ചികിത്സയിൽ പുതിയ ചുവടുവെപ്പായി ജീനുകൾ ഉപയോഗിച്ചുള്ള പരീക്ഷണം അമേരിക്കയിൽ വിജയം കണ്ടു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്േട്രഷൻ മരുന്നിന് അംഗീകാരവും നൽകി. അമേരിക്കൻ വിപണിയിൽ ഉടൻതന്നെ ഇൗ മരുന്ന് ലഭ്യമാവും. ലുക്കീമിയ എന്നറിയപ്പെടുന്ന രക്താർബുദം ഇന്ന് മരുന്നുകൾകൊണ്ട് ചികിത്സിച്ചുമാറ്റാമെങ്കിലും അഞ്ചിലൊരു രോഗിക്ക് നിലവിലുള്ള മരുന്നുകൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം രോഗികളടക്കമുള്ളവർക്കാണ് പുതിയ കണ്ടെത്തൽ അനുഗ്രഹമാകുന്നത്.
‘കിംറിയ’എന്ന് പേരിട്ടിരിക്കുന്ന ചികിത്സയിൽ രോഗിയുടെതന്നെ ശരീരത്തിലെ കോശങ്ങൾ ശേഖരിച്ച് ലേബാറട്ടറിയിൽ പ്രത്യേകതരം വൈറസിെൻറ സഹായത്തോടെ അർബുദകോശങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി നൽകിയശേഷം രോഗിക്ക് നൽകുകയാണ് ചെയ്യുന്നത്. പുതിയ കണ്ടെത്തൽ അർബുദചികിത്സയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നതായി ഫിലഡെൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സ്റ്റീഫൻ ഗ്രൂപ് പറഞ്ഞു. കണക്കുകളനുസരിച്ച് ആറുമാസത്തിനിടെ കണ്ടെത്തുന്ന രക്താർബുദ കേസുകളിൽ 89 ശതമാനവും ഒരു വർഷത്തിനിടെ കണ്ടെത്തുന്ന കേസുകളിൽ 79 ശതമാനവും ചികിത്സിച്ചുമാറ്റാൻ കഴിയുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.