ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ സ്തനാർബുദത്തിെൻറതാകാം....
text_fieldsസ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിെലാന്നാണ് സ്തനാർബുദം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഇൗ രോഗം പലരും അശ്രദ്ധകൊണ്ട് മാത്രം ഗുരുതരമാക്കുകയാണ്. രോഗത്തെ കുറിച്ച് പുറത്ത് പറയാനുള്ള മടികൊണ്ടും പലരും ഇവ മൂടിവെക്കുന്നു.
സ്തനത്തിലുണ്ടാകുന്ന മുഴകള്‍, സ്തനാകൃതിയില്‍ വരുന്ന മാറ്റങ്ങള്‍, തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക, മുലക്കണ്ണില്‍ നിന്നുള്ള ശ്രവങ്ങള്‍, മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം എന്നിവ കണ്ടാല്‍ ഉടനെ വൈദ്യ സഹായം തേടണം.
രോഗ സാധ്യതയുള്ളവര്‍
50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടായിട്ടുണ്ടെങ്കില്‍, 10 വയസ്സിനുമുമ്പ് ആര്‍ത്തവം ആരംഭിച്ചിട്ടുള്ളവര്‍, 55 വയസ്സിനുശേഷം വളരെ വൈകി ആര്‍ത്തവ വിരാമം ഉണ്ടായിട്ടുള്ളവര്, പാലൂട്ടല്‍ ദൈര്‍ഘ്യം കുറച്ചവര്‍-ഒരിക്കലും പാലൂട്ടാത്തവര്‍, ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിനുശേഷം നടന്നവര്‍, ഒരിക്കലും ഗര്‍ഭിണിയാകാത്ത സ്ത്രീകള്‍, ആര്‍ത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍ എന്നിവർ സ്തനത്തിലെ മാറ്റങ്ങള്‍ കരുതിയിരിക്കണം.
പാരമ്പര്യം വിനയാകുമോ
സ്തനാര്‍ബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാന്‍ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അത്തരക്കാരില്‍ സ്തനാര്‍ബുദത്തിെൻറ തോത് ഗണ്യമായി ഏറിവരുന്നതാണ്.
ഭക്ഷണം പ്രശ്നമാകുമോ
കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം ആല്ക്കഹോളിെൻറ അമിതമായ ഉപയോഗം എന്നിവ സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ ആണ്.
ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, ആര്‍ത്തവവിരാമക്കാരില്‍ ഉപയോഗത്തിനു നിര്‍ദ്ദേശിക്കപ്പെടുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ എന്നിവ രോഗം വരുത്തിയേക്കാം. മുലപ്പാലുത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍, ക്ഷീര വഹന നാളികള്‍ എന്നിവയിലാണ് പ്രധാനമായും സ്തനാര്‍ബുദം കാണപ്പെടുന്നത്
മാമോഗ്രഫി
സ്തനാര്‍ബുദലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനുമുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകള്‍ പോലും കൃത്യമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനാരീതിയാണ് ഇത്. 40 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും ഒന്നുമുതല്‍ രണ്ടു വര്‍ഷക്കാലയളവില്‍ മാമോഗ്രാഫി നടത്തിയിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വളരെ വീര്യം കുറഞ്ഞ എക്സ്റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടുകൊണ്ടാണ് മാമോഗ്രാഫി നടത്തുന്നത്.
സ്താനാർബുദ പരിശോധന എമിറേറ്റ്സിലും
ഷാര്‍ജയിൽ പിങ്കണി പടച്ചട്ട കെട്ടിയ അശ്വാരൂഢ സംഘം യു.എ.ഇയിലെ പ്രധാന പട്ടണങ്ങളിലൂടെ കടന്ന് പോകുന്നത് കണ്ടാല്‍, മടിച്ച് നില്‍ക്കരുത് സൗജന്യമായി സ്തനാര്‍ബുദം പരിശോധന നടത്തുന്നതിനുള്ള അവസരമാണത്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ആറ് വരെ ഏഴ് എമിറേറ്റുകളിലൂടെ പിങ്ക് കുതിര സംഘം സഞ്ചരിക്കും. പരിശോധന, ബോധവത്കരണം, ചികിത്സ തുടങ്ങിയവ സൗജന്യമായി രോഗിക്ക് നല്കി, ജീവിതത്തിലേക്ക് തിരിച്ച് നടത്തുകയാണ് ലക്ഷ്യം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പത്നി ശൈഖ ജവാഹര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമിയുടെ നേതൃത്വത്തില്‍, 2011ല്‍ തുടക്കമിട്ട പിങ്ക് കാരവന് പടയോട്ടത്തിലൂടെ നിരവധി പേരാണ് കാന്‍സറിനെ അതിജീവിച്ചത്. ഏത് രാജ്യക്കാര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാം. സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും പരിശോധന ലഭ്യമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം നൂറ് കണക്കിന് പുരുഷന്മാര് സ്തനാര്‍ബുദം മൂലം മരണപ്പെടുന്നു. 15 ദശലക്ഷം ദിര്‍ഹം വിലയുള്ള മൊബൈല്‍ മാമോഗ്രാഫി യൂണിറ്റുമായാണ് കുതിര സംഘം ഇത്തവണ ഇറങ്ങുന്നത്. മേഖലയിലെ ഇത്രയും വിപുലമായ ആദ്യ യൂണിറ്റാണിതെന്ന് പിങ്ക് കാരവന് ഉന്നത സംഘാടക സമിതി മേധാവി റീം ബിന്‍ കറം പറഞ്ഞു.
പിങ്ക് ക്ലിനിക്കുകള്‍
28ന് ഷാര്‍ജ- കുവൈത്ത് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള പരിശോധന ലഭ്യമാകും. മാര്‍ച്ച് ഒന്ന്: ഫുജൈറ- മസാഫി ഹോസ്പിറ്റല്‍, ഫുജൈറ ഹോസ്പിറ്റല്‍, എമിറേറ്റ്സ് ഹോസ്പിറ്റല്‍. മാര്‍ച്ച് രണ്ട്: ദുബൈ- അല്‍ ഖുദ്ര തടാകം, ഇബിന് ബത്തുത്ത മാള്‍, സബീല്‍ പാര്‍ക്ക്. മാര്‍ച്ച് മൂന്ന്: റാസല്‍ഖൈമ അബ്ദുല്ല ബിന്‍ ഒമ്രാന് ഹോസ്പിറ്റല്‍, അല്‍ ജീര് ഹെല്‍ത്ത് സെൻറര്‍, റാസല്‍ഖൈമ ഹോസ്പിറ്റല്‍. മാര്‍ച്ച് നാല്: ഉമ്മുല്‍ഖുവൈന്‍- സലാമ ഹെല്‍ത്ത് സെൻറര്‍, ഫലാജ് അല്‍ മുഅല്ല ഹെല്‍ത്ത സെൻറര്‍, ഉമ്മല്‍ഖുവൈന്‍ ഹോസ്പിറ്റല്‍. മാര്‍ച്ച് അഞ്ച്: അജ്മാന് -അജ്മാന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മദര്‍ ആന്‍ഡ് ഫാമിലി സയന്‍സ്, ഉം അല്‍ മുഅ്മിനീന്‍ വിമന്‍സ് അസോസിയേഷന്, അല്‍ ഹമീദിയ ഹെല്‍ത്ത് സെൻറര്‍, മുഷ്റിഫ് ഹെല്‍ത്ത് സെൻറര്‍. മാര്‍ച്ച് ആറ്: അബുദബി- ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്, സായിദ് യൂണിവേഴ്സിറ്റി, സായിദ് മിലിറ്ററി ഹോസ്പിറ്റല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.