കുട്ടികളിലെ മൈഗ്രേൻ...
text_fieldsപ്രത്യേകതരം തലവേദനയാണ് മൈഗ്രേൻ. മുതിർന്നവരെപ്പോലെ കുട്ടികളെയും മൈഗ്രേൻ ബാധിക്കാറുണ്ട്. 5-10 ശതമാനത്തോളം സ്കൂൾ വിദ്യാർഥികളിൽ മൈഗ്രേൻ കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ. മൈഗ്രേൻ സാധാരണയായി തലയുടെ ഒരുവശത്തായാണ് കാണപ്പെടുക. ഒരുതവണ വലതുവശത്താണ് വേദനയെങ്കിൽ അടുത്തതവണ ഇത് ഇടതുവശത്തേക്കായേക്കാം. മൈഗ്രേനോടൊപ്പം കുട്ടികളിൽ ഛർദി, മനംപിരട്ടൽ എന്നിവയും കാണാറുണ്ട്. ‘സൂര്യാവർത്തം’ എന്നാണ് മൈഗ്രേൻ ആയുർവേദത്തിൽ അറിയപ്പെടുന്നത്.
തലവേദനയില്ലാത്ത മൈഗ്രേൻ
കുട്ടികളിൽ പലപ്പോഴും തലവേദനയില്ലാതെയും മൈഗ്രേൻ കടന്നുവരാം. ഇടക്കിടെയുള്ള ഛർദി ആണ് ഇതിെൻറ പ്രധാന ലക്ഷണം. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആണ് ഇത് ബാധിക്കുക. ഇടക്കിടെയുള്ള വയറുവേദനയായും മൈഗ്രേൻ വരാം. തലചുറ്റൽ, പ്രധാന ലക്ഷണമായും കുട്ടികളിൽ മൈഗ്രേൻ എത്താറുണ്ട്. കൂടാതെ പല രൂപത്തിലും വർണത്തിലുമുള്ള മനുഷ്യരെയും മൃഗങ്ങളെയും കാണുന്ന തരത്തിലും കുഞ്ഞുങ്ങളിൽ മൈഗ്രേൻ അനുഭവപ്പെടാറുണ്ട്.
പ്രധാന കാരണങ്ങൾ
തലച്ചോറിലെ രാസവസ്തുവായ ‘സെറോേട്ടാണിെൻറ’ താൽക്കാലികമായ കുറവ് മൈഗ്രേനിടയാക്കും. കൂടാതെ പലരിലും ചില പ്രത്യേക കാരണങ്ങൾ തലവേദനയുടെ പ്രേരകങ്ങളായി കാണാറുണ്ട്. ചോക്കലേറ്റ്, ചീസ്, അണ്ടിപ്പരിപ്പുകൾ, കൊഞ്ച്, ഞണ്ട്, അജിനോമോേട്ടാ അടങ്ങിയ വിഭവങ്ങൾ, കൃത്രിമ മധുരം അടങ്ങിയ ബേക്കറി വിഭവങ്ങൾ, കാപ്പി, തുടങ്ങിയവ മൈഗ്രേൻ തലവേദനയുടെ പ്രേരകമാകാറുണ്ട്. മറ്റു ചില കുട്ടികൾക്ക് ശാരീരികവും മാനസികവുമായ സമ്മർദങ്ങളും മൈഗ്രേനിടയാക്കും. സ്കൂളിലെ സമ്മർദങ്ങൾ, പഠന സമ്മർദങ്ങൾ, ഉറക്കക്കുറവ്, ദീർഘയാത്രകൾ, വിശപ്പ് ഇവ കുട്ടികളിൽ മൈഗ്രേന് വഴിയൊരുക്കാറുണ്ട്. മൊബൈൽ, െഎപാഡ്, കമ്പ്യുട്ടർ ഇവ ദീർഘനേരം ഉപയോഗിക്കുന്ന കുട്ടികളലിും മൈഗ്രേൻ ഉത്തേജിക്കപ്പെടാൻ ഇടയാകും. പരീക്ഷാ പ്രാക്ടിക്കൽ സമയത്തും മൈഗ്രേൻ തലവേദന ചില കുട്ടികളിൽ കാണാറുണ്ട്.
കുട്ടികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഏതൊക്കെ?
- ഛർദി
- മനംപിരട്ടൽ
- വയറുവേദന
- ശബ്ദം ഒഴിവാക്കാനുള്ള ശക്തമായ പ്രവണത.
- പ്രകാശം ഒഴിവാക്കാനുള്ള ശക്തമായ പ്രവണത
- മണം ഒഴിവാക്കാൻ താൽപര്യം
- തലവേദന തുടങ്ങുംമുേമ്പ ചിലരിൽ ശക്തമായ ചില വെളിച്ചങ്ങൾ കാണുക, കാഴ്ച മങ്ങൽ ഇവ ഉണ്ടാകാം.
- നാലുമുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ശക്തമായ തലവേദന.
തലവേദനകൾ അവഗണിക്കരുത്
സൈനസൈറ്റിസിെൻറ മുതൽ മസ്തിഷ്കജ്വരം പോലെയുള്ള ഗൗരമായ രോഗങ്ങളുടെ വരെ ലക്ഷണമായി തലവേദന കുട്ടികളിൽ വരാറുണ്ട്. മസ്തിഷ്കത്തിൽ വരുന്ന മുഴകൾ, രക്തസ്രാവം ഇവയും വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താനാകും. മാരകമായ മസ്തിഷ്ക രോഗങ്ങൾ പലതും തലവേദനയും ഛർദിയുമായാണ് പ്രകടമാവുക. അതുപോലെ ഗൗരവതരമല്ലാത്ത രോഗങ്ങളുടെ ലക്ഷണമായും കുട്ടികളിൽ തലവേദന ഉണ്ടാകാം.
നിരീക്ഷണം അനിവാര്യം...
തലവേദന എത്ര തവണ വരുന്നു, തലവേദന ബാധിച്ച വശം ഏത്, എത്രസമയം നീണ്ടുനിൽക്കുന്നു, തലവേദനക്ക് മുമ്പ് കുട്ടി കഴിച്ച ഭക്ഷണങ്ങൾ, കുട്ടി വെയിൽ കൊണ്ടുവോ, ഉറക്കം കുറവായിരുന്നോ, ടി.വി, മൊബൈൽ ഇവ അധികം ഉപയോഗിക്കുന്നുണ്ടോ എന്നിവയെപ്പറ്റി എല്ലാം മൈഗ്രേൻ ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് ശരിയായ ധാരണ കൂടിയേ തിരൂ. അതുപോലെ തലവേദനക്കൊപ്പം ഉണ്ടായിരുന്ന മറ്റു ലക്ഷണങ്ങളെയും ശ്രദ്ധയോടെ കാണണം.
പരിഹാരങ്ങൾ
മൈഗ്രെയിെൻറ തീവ്രതയും ഇടവേളകളെയും അടിസ്ഥാനമാക്കിയാണ് ചികിത്സ നൽകുക. കുട്ടിയുടെ പ്രായവും പരിഗണിക്കേണ്ടതുണ്ട്. പ്രേരക ഘടകങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കിയേ തീരൂ. ഒൗഷധങ്ങൾക്കൊപ്പം നസ്യം, കബളം, സ്നേഹപാനം, ശിരോധാര, ശിരോലേപം തുടങ്ങിയ വിശേഷ ചികിത്സകളും പ്രായം, അവസ്ഥ ഇവക്കനുസരിച്ച് നൽകാറുണ്ട്. കടുക്ക, നെല്ലിക്ക, പിച്ചി, ഇരട്ടിമധുരം, കുറുന്തോട്ടി, മാതളം, താന്നിക്ക, നീർമാതളം, ജടാമാഞ്ചി, രുദ്രാക്ഷം തുടങ്ങിയ ഒൗഷധികൾ മൈഗ്രേൻ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നവയിൽ പ്രധാനമാണ്.
- നിത്യവും ലഘു വ്യായാമങ്ങൾ ശീലമാക്കുക.
- 8-10 ഗ്ലാസ് വെള്ളം ദിവസവും കുട്ടി കുടിച്ചിരിക്കണം.
- വെയിലത്ത് കളിക്കുേമ്പാൾ നിർജലീകരണം വരാതെ ശ്രദ്ധിക്കണം. ഉപ്പിട്ട വെള്ളം കുടിക്കാൻ നൽകുകയും വേണം.
- ബർഗർ, കോള, ഫാസ്റ്റ് ഫുഡ് ഇവയുടെ ഉപയോഗം തീർത്തും ഉപേക്ഷിക്കുക.
- മൊബൈൽ, ടി.വി., കമ്പ്യൂട്ടർ ഇവയുടെ നിരന്തരോപയോം നിരുത്സാഹപ്പെടുത്തുക.
- നെറ്റിയിലും തലയുടെ വശങ്ങളിലും ധന്വന്തരം തൈലം ഉപയോഗിച്ച് ചെറുതായി മസാജ് ചെയ്യുക.
- തലവേദനക്കൊപ്പം കാഴ്ചക്കുറവ്, കൈകാൽ തളർച്ച, ഇവയുണ്ടായാൽ ഉടൻതന്നെ ചികിത്സ തേടുക.
ജീവിതശൈലീ ക്രമീകരണത്തിലൂടെയും ഒൗഷധോപയോഗത്തിലൂടെയും മൈഗ്രേൻ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
തയാറാക്കിയത്: ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.