മോണരോഗം തടയാൻ ദന്തൽ ഫ്ലോസിങ്ങും
text_fieldsദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നമാണ് ദന്തരോഗങ്ങൾ. ദന്തസംരക്ഷണം ശരിയായ രീതിയിലല്ലെങ്ക ിൽ അത് പലപ്പോഴും ഗുരുതര ദന്തരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
എന്താണ് ദന്തസംരക്ഷണം? എങ്ങനെ നിർവഹിക്കണം?
നിത്യേന രണ്ടു നേരമുള്ള പല്ലുതേപ്പാണ് ദന്തസംരക്ഷണത്തിൽ പ്രധാനം. പ്രഭാത ഭക്ഷണത്തിനു ശേഷവും രാത്രി ഭക്ഷണ ശേഷം കിടക്കാൻ പോകുേമ്പാഴുമാണ് പല്ലുതേക്കേണ്ടത്. രണ്ട് മൂന്ന് മിനിറ്റിൽ കുറയാതെ സോഫ്റ്റ് ബ്രഷും ഫ്ലൂറിഡേറ്റഡ് ടൂത്ത് പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പാണ് ഉത്തമം. ഫ്ലൂറിഡേറ്റഡ് ടൂത്ത് പേസ്റ്റ് പല്ലുകളിൽ കേടുണ്ടാകാതിരിക്കാൻ (Decay) സഹായിക്കും. മുമ്പ് പല്ലുകൾക്ക് വന്ന ചെറിയ രീതിയിലുള്ള തേയ്മാനം, പൊട്ടൽ എന്നീ ഭാഗങ്ങളിൽ റീമിനറലൈസേഷനും ഇത് സഹായിക്കും.
ഇൻറർ ദന്തൽ ഫ്ലോസിങ് (Inter Dental Flossing)
ബ്രഷിങ് മാത്രം ചെയ്തതു കൊണ്ട് ദന്തപരിചരണം പൂർണമാവില്ല. പല്ലുകൾക്ക് ഇടയിലുള്ള അഴുക്ക് ബ്രഷ് കൊണ്ട് വൃത്തിയാക്കാൻ സാധിക്കില്ല. അതിന് ഇൻറർ ദന്തൽ ബ്രഷുകളോ ദന്തൽ ഫ്ലോസുകളോ ഉപയോഗിക്കണം.
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം എല്ലായ്േപ്പാഴും പല്ലുതേച്ചും േഫ്ലാസിങ് ചെയ്തും പല്ലുകൾ വൃത്തിയായി സൂക്ഷിക്കണം. ഇവ രണ്ടും നിത്യവും കൃത്യമായി ചെയ്യുകയാണെങ്കിൽ മോണരോഗങ്ങളിൽ നിന്നും ദന്തരോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മോചനം നേടാം. ദന്തരോഗ വിദഗ്ധെൻറ നിർദേശ പ്രകാരം ഫ്ലൂറിഡേറ്റഡോ, നോൺ ഫ്ലൂറിഡേറ്റഡോ ആയ മൗത്ത് വാഷ് ഉപയോഗിക്കുകയുമാകാം.
ദന്തൽ ഫ്ലോസിങ് എങ്ങനെ
മോണ രോഗത്തിന് പ്രധാനകാരണം പല്ലിനടിയിൽ ഭക്ഷണാവശിഷ്ടങ്ങളും Plaque ഉം പറ്റിപ്പിടിച്ച് ഇരിക്കുന്നതാണ്. ഇവ സാധാരണ ബ്രിഷിങ് കൊണ്ട് വൃത്തിയാകില്ല. അതിന് ദന്തൽ ഫ്ലോസിങ് നടത്തണം.
- േഫ്ലാസിങ്ങിന് മുമ്പ് കൈ വൃത്തിയാക്കണമെന്നത് മറക്കരുത്.
- പല്ല് വൃത്തിയാക്കാനുള്ള സിൽക്ക് നൂൽ (ഫ്ലോസ്) ഒരു കൈയുടെ നടുവിരലിൽ ചുറ്റുക. അതിെൻറ മറ്റേ അറ്റം അടുത്ത കൈയിെല നടുവിരലിലേക്ക് ചുറ്റുക. 18 ഇഞ്ച് നീളത്തിലുള്ളതായിരിക്കണം നൂൽ. രണ്ടു വിരലിനുമിടയിൽ ഒന്നു മുതൽ രണ്ട് ഇഞ്ചുവെര നീളത്തിൽ നൂലുണ്ടായിരിക്കണം.
- സിഗ്-സാഗ് ആയാണ് നൂലിനെ പല്ലുകൾക്കിടയിലൂടെ നീക്കേണ്ടത്. നൂലിനെ 'C' രൂപത്തിൽ വളച്ച് പല്ലിെൻറ വശങ്ങൾ വൃത്തിയാക്കാം
- പല്ലിെൻറ ഉപരിതലത്തിൽ താഴേക്കും മുകളിലേക്കും നീക്കുക. എല്ലാ പല്ലുകളുെടയും പിറകുവശവും ഫ്ലോസ് ചെയ്യാൻ മറക്കരുത്.
- ഒരു പല്ല് വൃത്തിയാക്കി അടുത്തതിലേക്ക് കടക്കുേമ്പാൾ നൂലിെൻറ പുതിയ ഭാഗം ഉപയോഗിക്കണം. അതിനായി ഒരു വിരലിൽ നിന്ന് ചുറ്റിയിട്ട ഫ്ലോസ് അഴിക്കുകയും മറ്റേതിലേക്ക് ചുറ്റുകയും ചെയ്യാം.
- ഇലക്ട്രിക് േഫ്ലാസറും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ശരിയായ രീതിയിൽ ഫ്ലോസിങ് നടത്തേണ്ടതും അത്യാവശ്യമാണ്. മൃദുവായി മാത്രമേ ഫ്ലോസിങ് നടത്താവൂ, പ്രത്യേകിച്ച് ഇലക്ട്രിക് ഫ്ലോസർ ഉപയോഗിക്കുേമ്പാൾ. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഫ്ലോസിങ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.