നാമറിയാതെ പല്ല് കേടാവുന്ന വഴികൾ
text_fieldsപല്ല് സംരക്ഷണം എപ്പോഴും പ്രശ്നമാണ്. പല്ലുവേദന അനുഭവിച്ചവർക്കറിയാം അതിെൻറ ബുദ്ധിമുട്ട്. പ്രസവവേദനയൊന്നും ഇതിനടുത്ത് വരുകില്ലെന്നാണ് രണ്ടും അനുവഭിച്ചവരുടെ സാക്ഷ്യം.
നല്ല പല്ലുകളുള്ളവരെ അസൂയയോടെ മാത്രം നോക്കാൻ വിധിച്ചവരാണ് നമ്മിൽ പലരും. രണ്ടു നേരം പല്ലു തേക്കണമെന്ന് പലരും പറയും. എന്നാൽ എപ്പോൾ എങ്ങനെ തേക്കണമെന്നതിനെ കുറിച്ച് ആരും വിവരിക്കാറില്ല. അറിയാതെ തന്നെ പല്ലിനെ നശിപ്പിക്കുന്ന പ്രവൃത്തികൾ നമ്മിൽ നിന്നുണ്ടാകാറുണ്ട്. പല്ലിനെ സംരക്ഷിക്കാൻ അവ എന്താണെന്ന് മനസിലാക്കണം. നാമറിയാതെ എങ്ങനെ പല്ലിനെ നശിപ്പിക്കുന്നുവെന്ന് നോക്കാം.
പ്രാതലിനുശേഷം പല്ലു തേക്കുക

പ്രാതൽ കഴിച്ചശേഷം മാത്രം പല്ലുതേക്കുന്നവർ അതൊഴിവാക്കുക. രാവിലെ ഉറക്കമുണർന്നാൽ ഉടൻ പല്ലുതേക്കണം. രാത്രി മുഴുവൻ വായിൽ രൂപപ്പെട്ട ബാക്ടീരിയകളെ നശിപ്പിക്കാൻ അത് അത്യാവശ്യമാണ്. പല്ലുതേക്കാനുപയോഗിക്കുന്ന ബ്രഷിെൻറ നാരുകൾ മൃദുവാെണന്ന് ഉറപ്പുവരുത്തണം. കട്ടിയേറിയ നാരുകൾ മോണക്കും പല്ലിെൻറ ഇനാമലിനും കേടുപാടുണ്ടാക്കും. പ്രാതലിനു ശേഷം വായ നന്നായി കഴുകാം.
ഭക്ഷണശേഷം ഉടൻ പല്ലു തേക്കുക
പല്ല് വൃത്തിയായി സൂക്ഷിക്കുന്നതിെൻറ ഭാഗമായി ഭക്ഷണശേഷം പല്ലു തേക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഭക്ഷണം കഴിച്ച ഉടൻ പല്ലു തേക്കരുത്. 30-40 മിനുട്ട് കഴിഞ്ഞ് മാത്രമേ പല്ലു തേക്കാവൂ. ഭക്ഷണം കഴിച്ചതു മൂലം വായിലുണ്ടാകുന്ന ആസിഡിനെ നിർവ്വീര്യമാക്കുന്നതിന് ഉമിനീരിന് അവസരം നൽകുന്നതിനാണ് ഇൗ സമയം. അല്ലെങ്കിൽ വായിലുണ്ടാകുന്ന ഇൗ ആസിഡ് പല്ലു തേക്കുേമ്പാൾ പല്ലിലേക്ക് ആവുകയും അത് ഇനാമലിനെ നശിപ്പിച്ച് പല്ല് ദ്രവിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
ഭക്ഷണത്തിെൻറ ഇടവേളകളിൽ സ്നാക്സ് കഴിക്കുക

ഭക്ഷണത്തിെൻറ ഇടവേളകളിൽ സ്നാക്സ് കഴിക്കുന്ന ശീലം ഉള്ളവർ അത് ഒഴിവാക്കണം. ഭക്ഷണവുമായി ഇടക്കിടെ പല്ലുകൾ സമ്പർക്കത്തിൽ വരുന്നത് പല്ലുകളിൽ ഒരു ആവരണം രൂപപ്പെടുന്നതിനും അതുവഴി പല്ലിന് പോടുണ്ടാകുന്നതിനും ഇടയാക്കും.
എന്നാൽ സ്നാക്സ് ആയി പച്ചക്കറികൾ കഴിക്കാം. ഇത് സ്വാഭാവികമായി പല്ല് വൃത്തിയാകുന്നതിന് സഹായിക്കും. ഉപ്പിെൻറ അംശമില്ലാത്ത നട്സ് കഴിക്കുന്നതു മൂലം കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കും. ഇത് പല്ലിെൻറയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുമെന്നും വിദഗ്ധർ പറയുന്നു.
ചില പാനീയങ്ങളുടെ ഉപയോഗം
റം പോലെ കടും നിറത്തിലുള്ള പാനീയങ്ങളും വായു നിറച്ച പാനീയങ്ങളും കുടിക്കുന്നത് പല്ലുകളെ ദ്രവിപ്പിക്കും. ഇത്തരം പാനീയങ്ങൾ പി.എച്ച് മൂല്യം കുറഞ്ഞവയായതിനാൽ അസഡിക് സ്വഭാവമുള്ളവയാണ്. ഇവയുമായി താരതമ്യം ചെയ്യുേമ്പാൾ ഇളം നിറത്തിലുള്ള പാനീയങ്ങളുടെ പി.എച്ച് മൂല്യം കൂടുതലാണ്. അതിനാൽ അസഡിക് സ്വഭാവം കുറവായിരിക്കും. ഇതുമൂലം പല്ലിനുണ്ടാക്കുന്ന നാശവും കുറയും.
ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ മാത്രമല്ല, സോഫ്റ്റ് ഡ്രിങ്കുകളും പല്ലിനു കേടാണ്. ഫ്രൂട്ട് ജ്യൂസുകളാണ് പല്ലിനും ആരോഗ്യത്തിനും നല്ലത്.

വായു നിറച്ച പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ സ്ട്രോ ഉപയോഗിച്ചാൽ പാനീയം പല്ലുമായി സമ്പർക്കത്തിൽ വരുന്നത് കുറക്കാം. പാനീയങ്ങൾ കുടിച്ച് കഴിഞ്ഞ ശേഷം ഷുഗർ-ഫ്രീ ചൂയിംഗം ചവക്കുന്നത് വായിലെ ആസിഡ് നിർവ്വീര്യമാക്കുന്നതിനും സഹായിക്കും.
കുപ്പികൾ കടിച്ച് തുറക്കുക

കുപ്പികൾ കടിച്ച് തുറക്കുന്നത് ഒരു വൃത്തികെട്ട ശീലമാണ്. ഇത് പല്ലിന് തേയ്മാനം ഉണ്ടാക്കുന്നു. പല്ലുപയോഗിച്ച് കുപ്പി തുറക്കുന്നത് സ്ഥിരം ശീലമാക്കിയവർ പല്ല് ചെത്തിക്കളയുകയാണ് ചെയ്യുന്നത്. ബോട്ടിൽ ഒപ്പണർ ഉപയോഗിച്ച് മാത്രം കുപ്പികൾ തുറക്കുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.