തെളിയെട്ട പാൽപുഞ്ചിരി
text_fieldsകിന്നരിപ്പല്ലുകാട്ടിയുള്ള കുഞ്ഞുങ്ങളുടെ ചിരി ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. കുഞ്ഞുങ്ങൾക്ക് ഒാരോ പല്ലു വരുേമ്പാഴും രക്ഷിതാക്കൾക്ക് കൗതുകമായിരിക്കും. കൗതുകത്തോടൊപ്പം സംരക്ഷണം കൂടി നൽകിയാൽ മാത്രമേ അവ എന്നും ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. മുതിരുേമ്പാൾ പാൽപ്പല്ലുപോയി സ്ഥിര ദന്തങ്ങൾ വരുേമ്പാഴും ആരോഗ്യം നില നിർത്താനും ആദ്യകാലങ്ങളിലെ ദന്ത സംരക്ഷണം സഹായിക്കും. പല്ലു വരുന്നത് കുഞ്ഞുങ്ങൾക്ക് അസ്വസ്ഥതയുളവാക്കുന്നതാണ്. ഇൗ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നോക്കാം.
സാധാരണയായി ആറു മാസം മുതൽ ഒമ്പതു മാസം വരെയുള്ള പ്രായത്തിനിടെയാണ് കുട്ടികൾക്ക് ആദ്യ പല്ലുകൾ മുളക്കുക. എന്നാൽ പല്ലുവരുന്നത് കുട്ടികൾക്കനുസരിച്ച് വ്യത്യാസപ്പെടാം. ചില കുട്ടികൾക്ക് ജനിക്കുേമ്പാൾ തന്നെ പല്ലും മുളച്ചു തുടങ്ങും. ഘട്ടംഘട്ടമായി 20 പാൽപ്പല്ലുകളാണ് രൂപപ്പെടുക. നാല് ഉളിപ്പല്ലുകൾ, മുന്നിൽ രണ്ടു പല്ലുകൾ(കനൈൻ ടൂത്ത്), നാല് അണപ്പല്ലുകൾ എന്നിവ വീതം താഴെയും മുകളിലുമായാണ് 20 എണ്ണം രൂപപ്പെടുന്നത്. 30 മാസം പ്രായമാകുേമ്പാൾ (രണ്ടര വയസ്) പാൽപ്പല്ലുകൾ പൂർണമായും മുളച്ചിരിക്കും.
കുഞ്ഞുങ്ങൾക്ക് കൂടുതലായി ഉമിനീർ ഒലിക്കുക, കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുക, ഉറക്കും ശരിയാകാതിരിക്കുക, ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുക, കട്ടിയേറിയ വസ്തുക്കൾ കടിക്കുക, ചെറിയ പനി എന്നിവ പല്ലുമുളക്കുന്നതിെൻറ ലക്ഷണങ്ങളാണ്. പല്ല് വരുേമ്പാൾ മോണയിലുണ്ടാകുന്ന സമ്മർദമാണ് കുട്ടികളിലെ അസ്വസ്ഥതക്ക് വഴിവെക്കുന്നത്.
ചില പല്ലുകൾ ഒരു പ്രശ്നവും ഉണ്ടാകാതെ തന്നെ മുളച്ചു വരും. എന്നാൽ മറ്റു ചില പല്ലുകൾ വരുേമ്പാൾ മോണ ചുവന്ന് വീങ്ങും. ഇതാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്. ഇൗ അവസ്ഥയിൽ കുഞ്ഞുങ്ങൾ അൽപ്പം ശമനം നൽകുന്നതിനായി തണുത്ത വസ്തുക്കളെന്തെങ്കിലും വെച്ചുകൊടുക്കാം. െഎസ് വെള്ളത്തിൽ മുക്കിയ തുണി വെച്ചാലും മതി. കുട്ടികൾക്ക് ചവക്കാൻ ടീത്തിങ് റിങ് പോലെ എന്തെങ്കിലും നൽകുന്നതും നല്ലതാണ്.
പല്ലു വാരാൻ തുടങ്ങുേമ്പാൾ മോണ തടവരുത്. േമാണ തടവുന്നത് അണുബാധക്കിടയാക്കിയേക്കാം. ടീത്തിങ് പൗഡറുകൾ, ആസ്പിരിൻ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
ദന്ത സംരക്ഷണം
- പല്ലു മുളച്ചു തുടങ്ങുേമ്പാൾ തന്നെ പല്ലു തേപ്പിച്ചു തുടങ്ങാം. ദിവസവും രണ്ടു നേരം പല്ലു തേപ്പിക്കണം. പ്രത്യേകിച്ചും രാത്രി കിടക്കുന്നതിന് മുമ്പ്. കുട്ടികൾ സ്വന്തമായി നല്ല രീതിയിൽ പല്ലു തേക്കാനാകും വരെ രക്ഷിതാക്കൾ ചെയ്തുകൊടുക്കുന്നതാണ് നല്ലത്.
- കുട്ടികൾ കഴിക്കാൻ സാധ്യതയുള്ളതിനാൽ ഫ്ലൂറൈഡ് കുറഞ്ഞ പേസ്റ്റുകൾ മാത്രം ഉപയോഗിക്കുക. പേസ്റ്റ് തുപ്പിക്കളായാൻ പ്രോത്സാഹിപ്പിക്കണം.
- പഞ്ചസാര കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് പല്ല് സംരക്ഷിക്കാൻ നല്ലത്.
- ഏറ്റവും നേരത്തെ, കൂടിയത് 12-15 മാസമാകുേമ്പാഴേക്കെങ്കിലും പാൽക്കുപ്പി ഒഴിക്കാണം. പല്ല് വന്നു കഴിഞ്ഞാൽ രാത്രി പാൽ കൊടുക്കുന്നത് നിർത്തുക. രാത്രിയുള്ള പാൽകുടി ദന്തക്ഷയത്തിനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.