പ്രമേഹരോഗി മദ്യപിച്ചാൽ...
text_fieldsരോഗവ്യാപനത്തിെൻറ കാര്യത്തിൽ ജീവിതശൈലീ രോഗങ്ങളിൽ പ്രമേഹമാണ് മുന്നിൽ. ദിനംപ്രതിയെന്നോണം വൻതോതിൽ പുതിയ രോഗികൾ കൂടുന്നുമുണ്ട്. ഒൗഷധത്തോടൊപ്പം വ്യായാമവും ആഹാരചിട്ടകളും കർശനമായി പാലിച്ചാൽ മാത്രം നിയന്ത്രണത്തിലാകുന്ന ഒരു രോഗമാണ് പ്രമേഹം. ഇതിനിടയിലെ മദ്യപാനം പോലുള്ള ശീലങ്ങൾ കടന്നുവന്നാൽ പ്രമേഹനിയന്ത്രണത്തിെൻറ താളംതെറ്റി അപകടങ്ങളിലേക്ക് രോഗിയെ കൂട്ടിക്കൊണ്ടുപോകും.
പരിധിവിട്ടാൽ പ്രമേഹം പല അവയവങ്ങളെയും തകരാറിലാക്കും. ഇതിന് സമാനമാണ് മദ്യപാനം ഉയർത്തുന്ന പ്രശ്നങ്ങളും. മദ്യപാനവും പ്രമേഹവും ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ സാമൂഹിക^സാമ്പത്തിക പ്രശ്നങ്ങളെ വളർത്തുന്നവയുമാണ്. അതി ഭീമമായ ചികിത്സാച്ചെലവാണ് അനിയന്ത്രിതമായ പ്രമേഹവും മദ്യപാനവും നൽകുന്നത്. മദ്യപിക്കുന്ന പ്രമേഹരോഗിയിൽ പെെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും കാലക്രേമണയുണ്ടാകുന്ന മാറ്റങ്ങളും ഉണ്ടാകാറുണ്ട്.
മദ്യപാനവും ഭക്ഷണവും
മദ്യപിച്ചവർക്ക് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമുണ്ടാകാം. മദ്യത്തോടൊപ്പം വറുത്തതും പൊരിച്ചതും മൈദ വിഭവങ്ങളും ഒക്കെയാണ് കൂടുതൽപേരും കഴിക്കുക. കോള ചേർത്ത് മദ്യം കഴിക്കുന്നവരും ഏറെ. ഇവയെല്ലാം കൂടുതൽ കലോറിയാണ് ശരീരത്തിന് നൽകുക. ഇവരുടെ ശരീരഭാരം കൂടും. രാത്രി മദ്യപിച്ച് കഴിഞ്ഞാൽ വൻതോതിൽ ഷുഗർ കൂടുന്നതായി അറിയുന്നത് പുലർച്ചെയാണ്. അപകടരഹിതമാണെന്ന് കരുതി ബിയറും വൈനും അമിതമായി കഴിക്കുന്നവരുമുണ്ട്. കാർബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഇവ രണ്ടും പ്രമേഹം കുത്തനെ ഉയർത്തുന്നു.
പൊറോട്ട എന്ന ജനകീയ ഭക്ഷണം
മൈദ കൊണ്ടുള്ള വിഭവങ്ങളിൽ ഏറ്റവും ജനകീയമായ വിഭവം പൊറോട്ടയാണ്. വയറ് നിറയുന്ന പ്രതീതി, രുചി, ഗ്രാമ^നഗര ഭേദമന്യേ ലഭിക്കുന്നു തുടങ്ങിയ പ്രത്യേകതകളാണ് പൊേറാട്ടയെ ഇത്ര ജനകീയമാക്കിയത്. ഗോതമ്പിൽനിന്നാണ് മൈദയുടെ പിറവിയെങ്കിലും ഗോതമ്പിെൻറ ഒരു ഗുണവും മൈദക്കില്ല. ഗോതമ്പിെൻറ പുറം ആവരണത്തിലാണ് പോഷകങ്ങളും നാരുകളുമെല്ലാം അടങ്ങിയിരിക്കുന്നത്. എന്നാൽ, മൈദയായി സംസ്കരിക്കുേമ്പാഴേക്കും ഇവയെല്ലാം നഷ്ടമാകും. ഒട്ടും ആരോഗ്യകരമല്ലാത്ത മൈദക്കൊപ്പം വനസ്പതി/എണ്ണ, ഉപ്പ്, മുട്ട ഇവ ചേർത്താണ് പൊറോട്ട ഉണ്ടാക്കുന്നത്. മദ്യപിക്കുന്നവരുടെയും ഇഷ്ടവിഭവമായ പൊറോട്ടയിലെ ചേരുവകൾ രക്തത്തിലെ ഷുഗർനില പെെട്ടന്ന് ഉയർത്താറുണ്ട്. മൈദയിൽ അടങ്ങിയിരിക്കുന്ന സംസ്കരിച്ച അന്നജം െമെദപ്പൊടി വെളുപ്പിക്കാനുപയോഗിക്കുന്ന അലോക്സൻ പോലുള്ള കെമിക്കലുകളും പൊറോട്ടയിലെ ചേരുവകളുമെല്ലാം പ്രമേഹരോഗിക്ക് ഒട്ടും ഗുണകരമല്ല. ഒപ്പം മദ്യവും കൂടിയാകുേമ്പാൾ തീർത്തും അനാരോഗ്യകരമാകുന്നു.
കറികളും വില്ലൻ
മദ്യത്തിനും പൊറോട്ടക്കുമൊപ്പം ഉപയോഗിക്കുന്ന കറികൾ കൂടുതലും വറുത്തതും പൊരിച്ചതുമായ മാംസവിഭവങ്ങളാണ്. നാരുകൾ തീരെയില്ലാത്ത പൊറോട്ടക്കൊപ്പം കഴിക്കുന്ന നാരില്ലാത്ത മാംസഭക്ഷണവും പ്രമേഹരോഗിക്ക് ഒട്ടും ഗുണം ചെയ്യില്ല.
ക്രമത്തിലധികം കുറയുന്ന ഷുഗർ
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കൂടുന്നതുപോലെ അമിതമായി കുറയാനുള്ള സാധ്യതയുമുണ്ട്. മദ്യപിക്കുന്ന പ്രേമഹരോഗികളിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിശന്നിരിക്കുന്ന വേളയിൽ മദ്യപിക്കുേമ്പാഴാണ് പ്രമേഹരോഗികളുടെ ഷുഗർ ക്രമത്തിലധികം താണ് അപകടമുണ്ടാക്കുന്നത്.
തളർച്ച, ക്ഷീണം, പരസ്പരബന്ധമല്ലാതെയുള്ള സംസാരം, വിളർച്ച, വിറയൽ, വിയർക്കുക തുടങ്ങിയ ഷുഗർ താഴുേമ്പാഴുള്ള ലക്ഷണങ്ങളും മദ്യപിക്കുേമ്പാഴുള്ള ലക്ഷണങ്ങളും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇത് തിരിച്ചറിയാതെ പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്. മദ്യപിക്കുേമ്പാൾ തിരിച്ചറിയപ്പെടാതെ പോകുന്ന ഇത്തരം ലക്ഷണങ്ങൾ പ്രമേഹരോഗിയെ അത്യന്തം അപകടത്തിലേക്കാണ് നയിക്കുക.
മദ്യം മറവിക്കിടയാക്കും
മദ്യം തലച്ചോറിെൻറ പ്രവർത്തനങ്ങളെ ആകെ തകിടംമറിക്കും. ആദ്യ ഘട്ടത്തിൽ മദ്യം തലച്ചോറിെൻറ മുൻവശത്തെ പ്രവർത്തനങ്ങളെയാണ് ബാധിക്കുക, രണ്ടാമത് മധ്യഭാഗത്തെയും മൂന്നാമത് തലേച്ചാറിെൻറ പിൻഭാഗത്തെയും ബാധിക്കും. മദ്യപാനം സ്ഥിരമാകുന്നതോടെ ഒാർമ, ഉറക്കം ഇവ കുറയും. വിറയൽ, തൊട്ടുമുമ്പ് നടന്ന കാര്യങ്ങൾ പോലും മറക്കുക ഇവയെല്ലാം ഉണ്ടാകും.
മദ്യം തലക്ക് പിടിക്കുന്നതോടെ പ്രമേഹരോഗി മരുന്നുകളെപ്പറ്റി മറക്കും. മരുന്ന് കഴിച്ചോ കഴിച്ചില്ലയോ എന്ന ചിന്താക്കുഴപ്പത്തിലെത്തും. മിക്ക പ്രമേഹരോഗികളും പ്രമേഹത്തിന് പുറമെ കൊളസ്ട്രോൾ, അമിത രക്തസമ്മർദം, തൈറോയിഡ് തുടങ്ങിയവക്കും മരുന്ന് കഴിക്കുന്നവരാണ്. മരുന്നുകൾ കഴിക്കാതാവുന്നതോടെ പ്രമേഹരോഗി വളരെ വേഗം സങ്കീർണതകളിലേക്കടുക്കുന്നു.
മദ്യപാനവും പ്രമേഹവും കരളിനെ അപകടത്തിലാക്കും
കണ്ണിനെയും ഹൃദയത്തെയും ഒക്കെ അപകടത്തിലാക്കുന്നതുപോലെ പ്രമേഹം കരളിനെയും ബാധിക്കാറുണ്ട്. ആൽക്കഹോളിക് ഫാറ്റിലിവർ എന്ന കരൾരോഗമാണ് പ്രമേഹമുള്ളവരിൽ കൂടുതലായി കാണുക. സിറോസിസ്, ലിവർ കാൻസർ എന്നിവയും ഇവരിൽ കാണാറുണ്ട്.
മദ്യപാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും കരളിനെയാണ്. ഫാറ്റിലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയെല്ലാം മദ്യപാനികളിൽ കാണുന്നു. മദ്യപാനവും പ്രമേഹവും ഒന്നിച്ച് ഒരാളിലുണ്ടായാൽ കരളിെൻറ ആരോഗ്യം അപകടത്തിലാകുമെന്നത് തീർച്ചയാണ്.
അറിയാതെ പോകുന്ന സ്പർശനം, വേദന, ചൂട്
പ്രമേഹരോഗത്തിെൻറ സങ്കീർണതകളിൽ ഒന്നാണ് പെരിഫറൽ ന്യൂറോപ്പതി. പ്രമേഹം അനിയന്ത്രിതമായാൽ ചൂട്, സ്പർശനം, വേദന ഇവയൊന്നും അറിയാതെ പോകുന്ന അവസ്ഥയാണിത്. കൈകാലുകളിൽ തരിപ്പും പുകച്ചിലുമായാണ് ഇത് തുടങ്ങുക. മദ്യപിക്കുന്ന പ്രമേഹരോഗിയിൽ ന്യൂറോപ്പതിക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവരിൽ രോഗതീവ്രതയും ഏറിയിരിക്കും.
രക്തസമ്മർദം കൂടും
പ്രമേഹരോഗികളിൽ ഏറിയപങ്കും രക്തസമ്മർദത്തിനുകൂടി ചികിത്സ തേടുന്നവരാണ്. അമിതമദ്യപാനവും രക്തസമ്മർദം കൂട്ടാറുണ്ട്. അതിനാൽ പ്രമേഹത്തോടൊപ്പം മദ്യപാനം കൂടിയുണ്ടെങ്കിൽ രോഗി അതിവേഗം സങ്കീർണതകളിലേക്ക് നീങ്ങും.
കൊളസ്ട്രോൾ പ്രശ്നങ്ങൾ
പ്രമേഹമുള്ളവരിൽ ചീത്ത കൊളസ്ട്രോൾ കൂടിയും നല്ല കൊളസ്ട്രോൾ പൊതുവെ കുറഞ്ഞും കാണാറുണ്ട്. കൊഴുപ്പിെൻറ താളംതെറ്റിക്കുന്നതിൽ മദ്യപാനത്തിനും ഒരുപങ്കുണ്ട്. മദ്യപാനവും പ്രമേഹവും ഒരാളിൽ ഒത്തുവന്നാൽ പ്രശ്നങ്ങൾ ഗുരുതരമാകും. ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ പ്രമേഹരോഗിക്ക് ചിട്ടയായ ഒരു ജീവിതശൈലി വേണം. അതിനായി തീർത്തും അപകടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മദ്യപാനം പോലെയുള്ള ശീലങ്ങളെ പ്രമേഹരോഗി ഒഴിവാക്കിയേ മതിയാവൂ.
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.