Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightയുവതലമുറയെയും കീഴടക്കി...

യുവതലമുറയെയും കീഴടക്കി പ്രമേഹം

text_fields
bookmark_border
യുവതലമുറയെയും കീഴടക്കി പ്രമേഹം
cancel

24 വയസ് മാത്രം പ്രായമുള്ള പയ്യൻ കഴിഞ്ഞമാസം കാലിൽ നീരുമായി ചികിത്സക്ക് വന്നു. രക്​തപരിശോധനയിലാണ്​ അനിയന്ത്രി തമായ പ്രമേഹവും തന്മൂലം വന്ന വൃക്ക തകരാറും മൂലമാണ്​ കാലിൽ നീരുണ്ടായത്​ എന്ന് കണ്ടെത്തി​. ഇത്​ ഒരു യുവാവിന്‍റെ മ ാത്രം കാര്യമല്ല, ഇന്നത്തെ യുവ തലമുറയിലെ പലരുടെയും കാര്യമാണ്​.

ജീവിത ശൈലീരോഗമായ ടൈപ്പ്​ 2 പ്രമേഹം നാഗര ികതയുടെ ഉൽപന്നമാണ്​. കായിക അധ്വാനമുള്ള ജോലികളിൽനിന്നും മനുഷ്യർ കൂടുതൽ സമയം ഇരിക്കേണ്ടതായ ജോലികളിലേക്ക്​ മ ാറി. അതേസമയം, കഴിക്കുന്ന ഭക്ഷണത്തിലാവ​ട്ടെ അമിത കലോറിയും. ചിലവാക്കപ്പെടുന്ന ഊർജം ഭക്ഷണത്തിലൂടെ നേടുന്ന ഊർജത ്തിലും നന്നേ കുറവായതിനാൽ അമിത വണ്ണത്തിനും തന്മൂലം ജീവിത ശൈലീരോഗങ്ങളിലേക്കും നയിക്കുന്നു.

ജീവിതശൈലി പ്രമേഹത്തിന് കാരണമാകുന്നതെങ്ങിനെ?
പണ്ട് നടത്തവും സൈക്കിൾ യാത്രയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഇന്ന് ​ ഇരുചക്ര വാഹനങ്ങ​െളങ്കിലും ഇല്ലാത്തവർ വിരളമാണ്​. സ്​കൂൾ പഠനകാലം മുതൽ ഇന്ന് ഈ വിത്യാസം പ്രകടമാണ്​. കുട്ടികൾ മി ക്കവാറും വീടിനു മുന്നിൽനിന്നു തന്നെ ബൈക്കിലും ബസിലും സ്കൂൾ യാത്ര ആരംഭിക്കുന്നു.
വീട്ടു ജോലി ചെയ്യുന്നവർക്ക് പണ്ട്​ മുറ്റമടിക്കൽ, അലക്കൽ, അരയ്​ക്കൽ, തറ തുടക്കൽ ഇതെല്ലാം കായികാധ്വാനമുള്ള ദൈനംദിന പ്രവൃത്തികളായിരുന്നു. ഇന്ന് ഇതെല്ലാം മെഷീനുകൾക്ക്​ വഴിമാറിപ്പോൾ അവിടെയും കായികാധ്വാനം ഇല്ലാതായി. അതോടൊപ്പം​ ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗവും കൂടുതൽ സമയം ഇരിക്കാനുള്ള പ്രവണത വർധിപ്പിച്ചു. മാത്രമല്ല, രാത്രി ജോലി നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നു, രാത്രിയിലും ഭക്ഷണം കഴിക്കാൻ ഇടവരുത്തുകയും ചെയ്യും.

മാനസിക പ്രശ്​നങ്ങൾ ​പ്രമേഹത്തിന്​ കാരണമാകുമോ?
ആധുനിക ലോകം മത്സരങ്ങളുടേതാണ്​. കുട്ടികളെ ചെറുപ്പം മുതൽ മത്സരബുദ്ധിയോടെയാണ്​ നാം വളർത്തുന്നത്​. പഠനത്തിലും കലാ-കായിക രംഗങ്ങളിലും എല്ലാംതന്നെ ഇത്​ പ്രകടമാണ്​. ക്ലാസിലും സ്​കൂളിലും എന്നും ഒന്നാമനാവുക എന്നതാണ്​ ലക്ഷ്യം. പക്ഷേ, ഇതുമൂലം കുഞ്ഞുനാൾ മുതലേ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദം ചെലുതല്ല. ഏതു മേഖലയിലും മത്സരപരീക്ഷകളാണ്​. ജോലിയുടെ കാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല.

പണ്ട്​ ബഹുഭൂരിഭാഗവും കാർഷിക വൃത്തകളിലോ അർധ സർക്കാർ ജോലികളിലോ ഏർപ്പെടുക്യയും ചെറിയൊരു വിഭാഗം മാത്രം ബിസിനസും വിദേശരാജ്യങ്ങളിലെ തൊഴിലുകളെയും ആശ്രയിക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഇന്ന്​ ബഹുഭൂരിഭാഗവും ബിസിനസിലോ കോർപറേറ്റ്​ സ്​ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാണ്​. മാനസിക സമ്മർദം മൂലം ഉൽപാദിപിക്കപ്പെടുന്ന എല്ലാ ഹോർമോണുകളും പ്രമേഹ സാധ്യത വർധിപ്പിക്കും.

ഭക്ഷണരീതികൾ പ്രമേഹരോഗികളുടെ വർധനവിനു കാരണമാണേ?
സ്വയം പാചകം ചെയ്യുന്ന ഭക്ഷണത്തേക്കാളും എല്ലാവർക്കും പ്രിയം ഹോട്ടൽ ഭക്ഷണത്തോടാണ്​. പ്രത്യേകിച്ചും അമിത കലോറിയുള്ള ഫാസ്​റ്റ്​ ഫുഡുകളോട്​. സ്​ത്രീകൾ കൂടി ജോലിക്കു പോകുന്ന കുടുംബം പെ​ട്ടെന്ന്​ ഉണ്ടാക്കാവുന്ന ബ്രഡ്​, ന്യൂഡിൽസ്​ തുടങ്ങിയ ഭക്ഷണങ്ങളിലേക്ക്​ മാറിയിരിക്കുന്നു. അതുപോലെ ആഴ്​ചയിൽ ഒരിക്കലെങ്കിലും കുടുംബ​േത്താടെ പുറത്തുനിന്നും ഭക്ഷണം കഴിക്കുക എന്നതും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി മാറി.
വിവിധ ആഘോഷ സാഹചര്യങ്ങളിലും പഞ്ചസാര, കൊഴുപ്പ്​ തുടങ്ങിയവ ഏറിയ ഭക്ഷണങ്ങളാണ്​ നൽകുന്നത്​​. അമിത കലോറി അടങ്ങിയ ഭക്ഷണങ്ങൾ എല്ലാ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമായി തുടങ്ങി​. ഇത്തരം ഭക്ഷണം കുട്ടിക്കാലംമുതൽതന്നെ അമിതവണ്ണത്തിനും ചെറുപ്രായത്തിൽ ത​െന്ന പ്രമേഹത്തിനും കാരണമാവുന്നു.

പ്രതിരോധിക്കാൻ എന്തു ചെയ്യണം?
കുട്ടിക്കാലം മുതൽതന്നെ ആരോഗ്യപ്രദമായ ഭക്ഷണത്തി​​​െൻറയും നിത്യേനെയുള്ള വ്യായാമത്തി​​ന്‍റെയും പ്രാധാന്യം കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി നൽകണം​. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്നാണല്ലോ. സ്​കൂൾ പാഠ്യപദ്ധതിയിൽ കായികാധ്വാനത്തിന്​ പ്രാധാന്യം നൽകണം. കായികക്ഷമതാ പരിശോധന ഇല്ലെങ്കിൽ ജോലി ലഭ്യത ഇല്ലാതാവുന്ന സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും ഇതിന്​ പ്രാധാന്യം ലഭിക്കും. അമിത കലോറിയുള്ള ഭക്ഷണത്തിന്​ കൂടുതൽ നികുതി​ ചുമത്തി ഉപയോഗം കുറയ്​ക്കാൻ പ്രേരിപ്പികുക എന്നതും ​െചയ്യാവുന്നതാണ്​.
‘നിശബ്​ദ കൊലയാളി’ എന്നറിയപ്പെടുന്ന ഈ ജീവിത​ൈ​ശലീരോഗത്തിനെതിരെ സമൂഹം പടവെട്ടിയെ മതിയാവൂ. ആരോഗ്യപ്രദമായ ഭക്ഷണത്തില​ൂടെയും ജീവിതശൈലികളിലൂടെയും പ്രമേഹത്തെ പ്രതിരോധിക്കാൻ നമുക്കാവ​ട്ടെ.

കുടുംബാംഗങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ വരുംതലമുറക്കും മോചനമില്ലേ‍? കേരള ഹെൽത്ത് സർവീസിൽ മെഡിക്കൽ ഒാഫീസറാണ് ലേഖിക സംസാരിക്കുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam healthWorld Diabetes DayLifestyle DiseaseCauses of diabetesHealth Malayalam
News Summary - lifestyle and diabetes-health article
Next Story