പ്രമേഹം: ഈ ധാരണകൾ ശരിയോ തെറ്റോ?
text_fieldsഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്തത ിനാൽ തന്നെ രോഗനിയന്ത്രണം തന്നെയാണ് രക്ഷ. അറിവില്ലായ്മയാണ് പ്രധാനമായും രോഗനിയന്ത്രണത്തെ തടസ്സപ്പെടുത്ത ുന്നതും രോഗാവസ്ഥ മൂർച്ഛിക്കാൻ കാരണമാകുന്നതും. പ്രമേഹത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും ശരിയാണോ അല്ലയോ എന്ന് തിരിച്ചറിയൽ തന്നെയാണ് ഈ രോഗത്തെ കൂടുതൽ മനസ്സിലാക്കാനുള്ള വഴി.
ചപ്പാത്തി കഴിക്കാം, ചോറ് കഴി ക്കാനേ പാടില്ല
ധാന്യങ്ങളായ ഗോതമ്പും അരിയും രക്തത്തിൽ ഗ്ലൂക്കോസിെൻറ അളവ് തുല്യമായ തോതിൽ തന്നെ വ ർധിപ്പിക്കുന്നു. ചപ്പാത്തി കൂടുതൽ നേരം ചവക്കേണ്ടതുള്ളതിനാൽ ഗ്ലൈസീമിക് ഇൻഡക്സ് കുറക്കുന്നുണ്ട് എന്നതാണ് കാര്യം. അളവ് കുറച്ച് ചോറും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്.
ഗോതമ്പ് എത്ര വേണമെങ്കിലും കഴി ക്കാം
ചോറ് നിയന്ത്രിച്ച് ആവോളം ചപ്പാത്തി കഴിക്കുന്നവരുണ്ട്. ചപ്പാത്തി പ്രമേഹത്തിന് ദോഷം ചെയ്യില്ലെന്ന ാണ് ഇവരുടെ മനസ്സിലിരിപ്പ്. എന്നാൽ, കൂടുതൽ കഴിച്ചാൽ ഗോതമ്പും അരിയെപ്പോലെ തന്നെ രക്തത്തിലെ ഷുഗറിന്‍റെ അളവ് കൂട്ടും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഭക്ഷണം ഒഴിവാക്കി നിയന്ത്രിക്കാം
അമിത അളവിലുള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതുപോലെ ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിൽ ഷുഗറിന്‍റെ അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകും. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ശരീരത്തെ ദോഷകരമായി ബാധിക്കും. പ്രമേഹരോഗികൾ ഭക്ഷണം അളവ് കുറച്ച് ആറു നേരങ്ങളിൽ കഴിക്കുന്നത് നന്നാകും.
ഫ്രൂട്സ് കഴിക്കാനേ പാടില്ല
ഈ ധാരണ തീർത്തും തെറ്റാണ്. നേന്ത്രപ്പഴം, മാമ്പഴം പോലെ മധുരമുള്ള പഴങ്ങൾ ഒഴിവാക്കാം. പുളിയുള്ള പഴങ്ങളും ആപ്പിളും ദിവസത്തിൽ ഒന്ന് എന്ന തോതിൽ കഴിക്കാം.
മധരും ഉപയോഗിക്കാനേ പാടില്ല.
അതിമധുരമുള്ള പലഹാരങ്ങൾ, ഡിസേർട്ടുകൾ എന്നിവ ഒഴിവാക്കുക. എന്നാൽ, കുറഞ്ഞ അളവിൽ (ദിവസം 10 ഗ്രാം) ഉപയോഗിക്കാം. ചായയിലോ കാപ്പിയിലോ കൃത്രിമ മധുരവും വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് പറയുന്നത്.
ഉലുവ, പാവയ്ക്ക (കൈപ്പ - Bitter melon) പോല കൈപ്പുള്ള ഭക്ഷണം നല്ലതാണ്
ഉലുവ (ഇലയല്ല) ദിവസത്തിൽ 25 ഗ്രാം വീതം കഴിക്കുന്നതുകൊണ്ട് ചില ഗുണങ്ങളുണ്ട്. അത് മറ്റു കൈപ്പുള്ള ഭക്ഷണങ്ങൾക്ക് ബാധകമല്ല. മാത്രമല്ല, ഇവയുടെ അമിത ഉപയോഗം അൾസറിന് കാരണമാകും.
പ്രമേഹ മരുന്നുകൾ കിഡ്നിയെ തകരാറിലാക്കും
ഡോക്ടറുടെ നിർദേശമനുസരിച്ചല്ലെങ്കിൽ വൃക്കകൾ തകരാറിലാകാം. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം കിഡ്നിയെ മാത്രമല്ല ഹൃദയത്തെയും ഞരമ്പുകളെയും തകരാറിലാക്കും.
രക്തത്തിലെ ഗ്ലൂക്കോസ് സാധാരണമായാൽ പിന്നെ ഭക്ഷണ നിയന്ത്രണം വേണ്ട
രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കഴിക്കുന്ന ഭക്ഷണത്തെയും കായികാധ്വാനത്തെയും മാനസിക സമ്മർദത്തെയും ആശ്രയിച്ചിരിക്കുന്നു. അത് ദിവസത്തിൽ പലതവണ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ ഒരാൾ രക്തത്തിലെ ഗ്ലൂക്കോസ് നോർമൽ ആയെന്ന് കരുതി മധുരം കഴിക്കാൻ തുടങ്ങിയാൽ ഉറപ്പായും ഷുഗറിന്‍റെ അളവ് കൂടും.
പൊണ്ണത്തടിയുള്ളവർക്കെല്ലാം പ്രമേഹം ഉണ്ടാകും
പൊണ്ണത്തടിയോടൊപ്പം മോശം ജീവിത ശൈലിയും കൂടെയായാൽ പ്രമേഹം പിടിപെടാനുള്ള സാധ്യത വർധിക്കും. എന്നാൽ, കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യപരമായ ഭക്ഷണശീലത്തിലൂടെയും ഈ സാധ്യത കുറക്കാം.
പ്രമേഹരോഗികളുടെ കാഴ്ച നഷ്ടപ്പെടും
ഇതൊട്ടും ശരിയല്ല. ദീർഘകാലം ശരിയായ രീതിയിൽ ചികിത്സിക്കാതിരുന്നാൽ മാത്രമേ പ്രമേഹം അന്ധതക്ക് കാരണമാകൂ.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതാണ് പ്രമേഹത്തിനു കാരണം
പാരമ്പര്യവും ജീവിത ശൈലിയും പ്രമേഹ കാരണങ്ങളിൽ തുല്യത വഹിക്കുന്ന ഘടകങ്ങളാണ്. പ്രധാനമായും കായികാധ്വാനമില്ലാതിരിക്കുക, പെട്ടെന്നുള്ള ഭാരം കൂടുതൽ, പൊണ്ണത്തടി എന്നിവക്ക് ടൈപ്പ് 2 പ്രമേഹവുമായി ശക്തമായ ബന്ധമുണ്ട്. കലോറി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ കായികാധ്വാനത്തിെൻറ കുറവാണ് ഭാരം കൂടുന്നതിനു കാരണം. കലോറി കൂടിയ ഭക്ഷണത്തിൽ പഞ്ചസാര ഉണ്ടാവണമെന്നില്ല. പഞ്ചസാര കലോറി കൂടിയതുമാണ്.
പ്രമേഹസംബന്ധമായ മറ്റു സംശയങ്ങൾക്കും വിശദമായി മനസ്സിലാക്കാനും നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.