കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ‘കണ്ണിനെ നോക്കുക’
text_fieldsകമ്പ്യൂട്ടർ എല്ലാവരുടെയും ജീവിതത്തിെൻറ ഭാഗമാണ്. കമ്പ്യുട്ടർ ഉള്ളതുെകാണ്ട് പല കാര്യങ്ങളും നമുക്ക് എളുപ്പമായി തീർന്നു. അതു പോലെ പല പുതിയ പ്രശ്നങ്ങളും ഉദയം ചെയ്തിട്ടുമുണ്ട്. ദിവസത്തിൽ ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നവരിൽ കണ്ണുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്. ഇത് പലപ്പോഴും നമ്മുടെ തന്നെ തെറ്റായ ശീലങ്ങൾ കൊണ്ടുണ്ടാകുന്നതുമാണ്.
ദീർഘനേരത്തെ കമ്പ്യൂട്ടർ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകൾ
- കണ്ണ് വേദന
- ചുവപ്പ് നിറം
- കണ്ണിൽ വെള്ളം നിറയുക
- തലവേദന
- ക്ഷീണം
- അസ്വസ്ഥത
- ശ്രദ്ധ കൊടുക്കാൻ സാധിക്കാതിരിക്കുക
വേദനയും കണ്ണിന് സമ്മർദവും സാധാരണ എല്ലാ കമ്പ്യൂട്ടർ ഉപയോക്താക്കൾക്കും ഉണ്ടാകുന്ന പ്രശ്നമാണ്.
ഇത്തരം പ്രശ്നങ്ങൾക്കിടവെക്കുന്ന കാരണങ്ങൾ നോക്കാം
പ്രശ്നങ്ങളുടെ കാരണമറിഞ്ഞ് ചികിത്സിക്കണമെന്നതാണ് പ്രധാനം. എന്തുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് മനസിലാക്കി അവ ഒഴിവാക്കാൻ ശ്രമിച്ചാൽ പല രോഗങ്ങളും വഴിമാറിപ്പോകും.
- കമ്പ്യൂട്ടറിനു സമീപത്തു നിന്ന് മോണിറ്ററിലേക്ക് സൂക്ഷിച്ചു നോക്കുക
- ഇമവെട്ടുന്നതിെൻറ തോത് കുറയുക
ഇവയാണ് കണ്ണുവേദനയുെടയും പല അസ്വസ്ഥതകളുടെയും പ്രധാന കാരണം.
സൂക്ഷ്മ നിരീക്ഷണം മൂലമുണ്ടാകുന്ന ക്ഷീണം
അടുത്തുള്ള വസ്തുവിനെ നോക്കുേമ്പാൾ ലക്ഷ്യം വ്യക്തമാകുന്നതിനായി നമ്മുടെ രണ്ടുകണ്ണുകളും കേന്ദ്രീകരിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്. കുറേ സമയം അടുത്തു നിന്ന് മോണിറ്ററിലേക്ക് നോക്കുേമ്പാൾ കാഴ്ച കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അത് കണ്ണിന് സമ്മർദവും വേദനയും തലവേദനയുമുണ്ടാക്കുകയും ചെയ്യുന്നു.
ഇമവെട്ടുന്നതിലെ കുറവ്
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനിടെ ഇമവെട്ടുന്നത് കുറയുന്നതു മൂലം കണ്ണിലെ കണ്ണീർ പാളിക്ക് സ്ഥിരത നഷ്ടപ്പെടുന്നു. ഇതുമൂലം കണ്ണ് വരണ്ടു പോവുക, അസ്വസ്ഥത, ചുവപ്പ് നിറം, കണ്ണിൽ നിന്ന് വെള്ളം വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
പരിഹാരമെന്ത്?
- മോണിറ്റർ കണ്ണിൽ നിന്ന് രണ്ട്- മൂന്ന് അടി അകലെയോ അല്ലെങ്കിൽ കാഴ്ചക്ക് ബുദ്ധിമുട്ട് നൽകാത്ത അത്ര അകലെയോ സ്ഥാപിക്കണം.
- മോണിറ്ററിലേക്ക് തുടർച്ചയായി നോക്കരുത്. അഞ്ച്-പത്തു മിനുട്ട് ഇടുവേളകളിൽ സ്ക്രീനിൽ നിന്ന് കാഴ്ച മാറ്റണം.
- അരമണിക്കൂർ കൂടുേമ്പാൾ രണ്ടു മിനുട്ട് കണ്ണടച്ച് വിശ്രമിക്കുക
- ഒരുമണിക്കൂർ കൂടുേമ്പാൾ അഞ്ചു മിനുട്ട് ബ്രേക്കെടുക്കുക. ഇൗ സമയം ഒന്ന് നടക്കാനിറങ്ങാം.
- ഇടക്കിെട ഇമവെട്ടാൻ ശ്രദ്ധിക്കുക
- എയർ കണ്ടീഷണറിനു അഭിമുഖമായി ഇരിക്കരുത്.
- കസേരയിൽ നിവർന്നിരിക്കുക.
- കണ്ണിന് വ്യായാമം നൽകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.