Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 3:21 PM GMT Updated On
date_range 1 Jun 2018 3:22 PM GMTനിപ തടയാൻ മാസ്ക് മതിയോ
text_fieldsbookmark_border
ഇപ്പോൾ നമ്മൾ കണ്ടു വരുന്ന നിപ രോഗബാധ ഏതാണ്ട് പൂർണമായും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് ആണ്. ആദ്യത്തെ രോഗി മാത്രമാണ് ഇതിനു ഒരപവാദം. അത് കൊണ്ടു നിപ രോഗബാധ സംശയിക്കുന്ന ഒരാളിൽ നിന്നും എങ്ങനെ രോഗം വരാതിരിക്കാം എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിപ H1N1 പോലെ വായുവിലൂടെ പകരില്ല. രോഗം ഭയന്ന് ദിവസം മുഴവൻ ഒരു മാസ്ക് ധരിച്ച് നടക്കുന്നതും ശരിയല്ല. ആറു മണിക്കൂറിലേറെ സമയം ഒരു മാസ്ക് ഉപയോഗിക്കാൻ പാടില്ല.
- പനിയുള്ള രോഗിക്ക് ശ്വാസം മുട്ടലോ, ശക്തമായ തലവേദന, ഛർദി, അപസ്മാരം, ബോധം മറയുക എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ രോഗിയുടെ കൂടെ ഉള്ളവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. രോഗിയുടെ എല്ലാ സ്രവങ്ങളും വിസർജ്യങ്ങളും കൈകാര്യം ചെയ്യുമ്പോളും മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. രോഗിയെ എത്രയും പെട്ടന്ന് മെഡിക്കൽ കോളജ് ഫീവർ കാഷ്വാലിറ്റിയിൽ എത്തിക്കണം.
- രോഗിയുടെയോ കൂടെ നിന്ന ആളുകളുടെയോ വസ്ത്രങ്ങൾ സോപ്പ് /ഡിറ്റർജെൻറിൽ നല്ല പോലെ ചൂട് വെള്ളം ഉപയോഗിച്ച് കഴുകണം. കൂടെ ഉള്ളവർ സോപ്പ് ഉപയോഗിച്ച് കുളിച്ച ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.
- നിപ രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർ നിർബന്ധമായും PPE(personal protective equipment) കിറ്റ് ധരിക്കണം. ആശുപത്രി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
- നിപ വൈറസ് വായുവിലൂടെ പകരില്ല. രോഗിയുടെ ഒരു മീറ്റർ അകലെ വരെ മാത്രമേ ശരീര സ്രവങ്ങൾ കൊണ്ടുള്ള രോഗസാധ്യത ഉള്ളു. രോഗസംശയം ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ മതി. വഴിയിലൂടെ മാസ്ക് ഇട്ടു നടക്കേണ്ട ആവശ്യം ഇല്ല.
- ഒരു രോഗിയുടെ അടുത്ത് നിൽക്കുമ്പോൾ ഉപയോഗിച്ച മാസ്ക്, ഗ്ലൗസ് എന്നിവ അവിടുത്തെ ബയോ ഹസാർഡ് ബാഗിൽ നിക്ഷേപിക്കണം. അത് കഴിഞ്ഞു കൈ നല്ലവണ്ണം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, കുളിക്കുകയും വേണം.
- മാസ്ക് N95 type പോലും ഒരു തവണ പരമാവധി 6 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
- മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- ഉപയോഗിച്ച ഗ്ലൗസ് കൊണ്ടു ശരീരത്തിന്റെ മറ്റു വശങ്ങളിൽ തൊടാതിരിക്കുക, ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മാസ്ക് കൈ കൊണ്ടു തൊടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.
- കൂടെ നിൽക്കുന്നവർ വാച്ച്, ആഭരണങ്ങൾ, മോതിരം, ഫുൾസ്ലീവ് ഷർട്ട്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കരുത്
കടപ്പാട്: ഡോ. ശ്രീജിത്
അസിസ്റ്റൻറ് പ്രഫസർ
ഡിപ്പാർട്ട്െമൻറ് ഒാഫ് മെഡിസിൻ
കോഴിക്കോട് മെഡിക്കൽ കോളജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story